രാജ്യത്തെ വാട്സാപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സൗദി ധനകാര്യ മന്ത്രാലയം

0
198

രാജ്യത്തെ വാട്സാപ്പ് ഉപയോക്താക്കൾക്ക് സൗദി ധനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയവുമായി നേരിട്ട് ബന്ധമുള്ളതോ, അല്ലാത്തതോ ആയ കാര്യങ്ങൾ വാട്സ് ആപ്പ് വഴി പങ്കുവെക്കരുത്. വാട്സാപ്പിൽ ഈയിടെ സ്വകാര്യത നയത്തിൽ ഉണ്ടായ മാറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. സ്വകാര്യത കാത്തു സൂക്ഷിക്കുന്ന ആപ്ലിക്കേഷനുകൾ ഉപയോഗിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഉപയോക്താക്കളുടെ സ്വകാര്യത നയത്തിൽ ഈയിടെയാണ് വാട്സ് ആപ്പ് മാറ്റം വരുത്തിയത്. ഈ സാഹചര്യത്തിലാണ് വാട്സ് ആപ്പ് വഴി വിവരങ്ങൾ പങ്കുവെക്കുന്നതിനെതിരെ സൌദി ധനകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. മന്ത്രാലയവുമായി നേരിട്ട് ബന്ധമുള്ളതോ, അല്ലാത്തതോ ആയ യാതൊരു വിവരങ്ങളും വാട്സാപ്പ് വഴി പങ്കുവെക്കരുതെന്ന് ധനകാര്യ മന്ത്രാലയം ഉപയോഗക്താക്കളോടാവശ്യപ്പെട്ടു. വ്യക്തിഗത ഉപയോഗത്തിനായി കൂടുതൽ സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നിരവധി ആപ്ലിക്കേഷനുകൾ വേറെയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

വാട്സാപ്പിന്‍റെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി വിവരങ്ങൾ പങ്കുവെക്കുമെന്നും അതിന് അനുമതി നൽകാത്ത ഉപയോക്താക്കൾക്ക് തുടർന്ന് വാട്സ് ആപ്പ് സേവനം ലഭ്യമാകില്ലെന്നും അടുത്തിടെയാണ് വാട്സാപ്പ് ഉപയോക്താക്കളെ അറിയിച്ചത്. ഇതനുസരിച്ച് വാട്സാപ്പ് ഉപയോഗിക്കുന്ന മൊബൈലിന്‍റെ ഐ.പി അഡ്രസ്സ്, സ്ഥാനം എന്നിവ വ്യക്തമാക്കും. കൂടാതെ ഫോണ് നമ്പർ, അക്കൌണ്ട് ഇമേജുകൾ, വാട്സാപ്പ് വഴി ചെയ്യുന്ന ഓരോ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഫേസ് ബുക്കിന് കൈമാറാൻ വാട്സാപ്പിന് സാധിക്കുന്നതാണ് പുതിയ മാറ്റം. ഇതേ തുടർന്ന് വാട്സാപ്പിൽ നിന്ന് മാറി സിഗ്നൽ പോലുള്ള മറ്റ് ആപ്ലിക്കേഷനിലേക്ക് മാറുകയാണ് പല ഉപയോക്താക്കളും.

LEAVE A REPLY

Please enter your comment!
Please enter your name here