ചെറുകടിക്കൊപ്പം കഞ്ചാവ് ഇലയും; ഈ രാജ്യത്ത് ഉച്ച ഭക്ഷണമോ അത്താഴമോ കഴിച്ചാൽ മതി കിക്കാകും

0
152

അല്‍പ്പം ലഹരി വേണമെന്ന് തോന്നിയാല്‍ നേരെ പ്രാതലോ ഉച്ച ഭക്ഷണമോ അത്താഴമോ കഴിച്ചാൽ മതി. നമ്മുടെ നാട്ടിലല്ല, തായ്‌ലൻഡിൽ ആണെന്ന് മാത്രം. അടുത്തിടെയാണ് കഞ്ചാവിന്റെ ഉപയോഗം രാജ്യത്ത് നിയമവിധേയമാക്കിയത്. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾക്ക് ഇപ്പോൾ നിയമവിധേയമായി കഞ്ചാവ് കൃഷി ചെയ്യാം. കഞ്ചാവ് ഭക്ഷണപദാർത്ഥങ്ങൾക്കൊപ്പം ചേർത്ത് പുതിയ പരീക്ഷണം നടത്തുകയാണ് തായ്‌ലൻഡിലെ ഹോട്ടലുകൾ.

പ്രജിൻ ബുരിയിലെ ചാവോ ഫ്യാ അഭയ്ബുബേജർ ഹോസ്പിറ്റലിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന റസ്റ്റോറന്റിലാണ് കഞ്ചാവ് ചേർത്ത വിഭവങ്ങൾ ആദ്യമായി ലഭ്യമാക്കി തുടങ്ങിയത്. ” കഞ്ചാവ് ഇല ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് വിശപ്പ് വർദ്ധിക്കാനും നല്ല ഉറക്കത്തിനും സഹായകരമാകും. മാത്രമല്ല വേറെ ലഹരി തേടി പോകേണ്ടിയും വരില്ല. ” ആശുപത്രിയിലെ പ്രൊജക്ട് തലവൻ പകക്രോങ് ക്വൻകൊ പറയുന്നു.

ചെറിയ അളവിലാണ് കഞ്ചാവ് ഇല ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത്. 2017 ൽ ചികിത്സാ കാര്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ തായ്‌ലൻഡ് സർക്കാർ അനുമതി നൽകിയിരുന്നു. ഇതോടെ നിരവധി കഞ്ചാവ് ക്ലിനിക്കുകളും തുറന്നു. ചെറുകടിക്കൊപ്പം കഞ്ചാവ് ഇലയും നൽകുന്നുണ്ട് ഇവിടെ.തായ്‌ലൻഡ് പ്രത്യേക കഞ്ചാവു വിഭവങ്ങൾ മറ്റു രാജ്യങ്ങളിലേക്കും എത്തിക്കാനാണ് സർക്കാരിന്റെ ശ്രമം. ഇന്ത്യയിൽ ഇപ്പോഴും കഞ്ചാവ് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here