കാബൂളില്‍ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു

0
152

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. കാബൂളില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ജഡ്ജിമാര്‍ കോടതിയിലേക്ക് കാറില്‍ വരുമ്പോഴായിരുന്നു തോക്ക് ധാരികളുടെ ആക്രമണം. ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സുപ്രീം കോടതി വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അടുത്ത ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന. 2017ല്‍ അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാനിലെ സൈനികരുടെ എണ്ണം 2,500 ആക്കി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here