ബെംഗളൂരു: കർണാടകത്തിൽ അമിത്ഷായ്ക്കെതിരെ കർഷകരുടെ പ്രതിഷേധം. ബെലഗാവി ജില്ലയിലെ പര്യടനത്തിനിടയിലായിരുന്നു പ്രതിഷേധം. കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പയടക്കമുള്ള നേതാക്കൾ അമിത് ഷായോടൊപ്പം ഉണ്ടായിരുന്നു. അതേസമയം രാജ്യത്തെ കർഷക പ്രക്ഷോഭം 53 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.