Latest news

മംഗലാപുരത്ത് അപകടത്തിൽ പെട്ട ബോട്ട് പൂർണമായും മുങ്ങി; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ആളുകൾക്കുള്ള തെരച്ചിൽ പ്രതിസന്ധിയിൽ. അപകടത്തിൽ പെട്ട ബോട്ട് പൂർണമായും കടലിൽ മുങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കാണാതായ 9 മത്സ്യത്തൊഴിലാളികളും ബോട്ടിനുള്ളിലെ ക്യാബിനിൽ ഉണ്ടെന്നാണ് നിഗമനം. രക്ഷാപ്രവർത്തനം നടത്തുന്ന കോസ്റ്റ് ഗാർഡ് അപകട സ്ഥലത്ത് തുടരുകയാണ്. ഉണർന്നിരുന്ന രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. കപ്പൽ വന്ന് ഇടിച്ചപ്പോൾ ഇവർ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബാക്കിയുള്ളവർ...

1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് ഓള്‍ പാസ്: മാർഗനിർദേശങ്ങൾ ഇവയാണ്…

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകേണ്ടതുണ്ട്. എന്നാൽ കുട്ടികൾ ഓരോരുത്തരും പഠന കാര്യത്തിൽ എവിടെ നിൽക്കുന്നു എന്നും അറിയേണ്ടതുണ്ട്. അതിനായി ശാസ്ത്രീയമായ വിലയിരുത്തൽ രീതി അവലംബിക്കേണ്ടതുണ്ട്. പ്രസ്തുത വിലയിരുത്തലിലൂടെ മാത്രമേ കുട്ടികളുടെ മികവും പരിമിതിയും കണ്ടെത്താനും മികവിനെ കൂടുതൽ മികവുള്ളതാക്കി മാറ്റാനും...

ഷാജിക്ക് ലീഗിൻ്റെ പിന്തുണ; വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹത്തിന് മുസ്‌ലിം ലീഗിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. തിങ്കളാഴ്ച ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് അരക്കോടി രൂപ പിടിച്ചെടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇപ്പോള്‍ സര്‍ക്കാരിന് കണ്ണൂരിലെ കൊലപാതകത്തില്‍ നിന്നൊക്കെ ശ്രദ്ധ തിരിക്കണമല്ലോ,...

രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി; സൂപ്പർ താരം പുറത്തേക്ക്

മുംബൈ: ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. പഞ്ചാബ് കിംഗ്‌സിനെതിരെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് 29-ാകരന്റെ കൈ വിരലിന് പരിക്കേല്‍ക്കുന്നത്. ക്രിസ് ഗെയ്‌ലിനെ പുറത്തെടുക്കാന്‍ ക്യാച്ചെടുക്കുമ്പോഴായിരുന്നു സംഭവം. മത്സരം പുരോഗമിക്കുമ്പോള്‍ തന്നെ സ്‌റ്റോക്‌സ് ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്നു. പിന്നീട് പന്തെറിയാനും ഇംഗ്ലീഷ്...

കേരളത്തിൽ വാക്സിൻ വിതരണം കൃത്യമായി നടക്കുന്നു; പല സംസ്ഥാനങ്ങളും പാഴാക്കുന്നു-കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിൻ ക്ഷാമമെന്ന ഒരു പ്രശ്നം രാജ്യത്തില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. എന്നാല്‍ വിതരണത്തിലെ പിടിപ്പുകേടുകൊണ്ട് വാക്‌സിന്‍ പാഴാകുന്നത് ഒരു പ്രശ്‌നം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരു ശതമാനം പോലും വാക്‌സിന്‍ പാഴാകുന്നില്ല. എന്നാല്‍ മറ്റുപല സംസ്ഥാനങ്ങളും എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ വാക്‌സിനുകള്‍ പാഴാക്കിക്കളയുന്നുവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെറിയ സംസ്ഥാനങ്ങള്‍ക്ക്...

കർണാടക ആർടിസി ജീവനക്കാരുടെ പണിമുടക്ക്: കേരളത്തിലേക്കുള്ള സർവീസുകൾ നിശ്ചലം

ബെംഗളൂരു∙ കർണാടക ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല ബസ് പണിമുടക്ക് ഒരാഴ്ച പിന്നിടുമ്പോൾ  കേരളത്തിലേക്കുൾപ്പെടെയുള്ള അന്തർസംസ്ഥാന സർവീസുകൾ നിശ്ചലം. ഉഗാദി, വിഷു ആഘോഷത്തിന് മുന്നോടിയായി സ്പെഷൽ സർവീസുകൾ നടത്തി ലാഭം കൊയ്തിരുന്ന കെഎസ്ആർടിസിക്ക് ഇത്തവണ ലക്ഷങ്ങളാണ് പണിമുടക്കിലൂടെ നഷ്ടമായത്. കെഎസ്ആർടിസി പ്രതിദിനം കേരളത്തിലേക്ക് 35 മുതൽ 40 വരെ സർവീസുകളാണ് നടത്തിയിരുന്നത്. കേരള ആർടിസി പതിവ് സർവീസുകൾ...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഐസൊലേഷനില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഐസൊലേഷനില്‍ പോയത്. 'എന്റെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അവരില്‍ ചിലരുമായി ഞാന്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മുന്‍കരുതല്‍ എന്ന രീതിയില്‍ ഞാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ' ആദിത്യനാഥ്  ട്വീറ്റ് ചെയ്തു.

ഇഫ്താര്‍ വിരുന്ന് ഒഴിവാക്കാൻ ശ്രമിക്കണം; കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം∙ കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇഫ്താര്‍ വിരുന്നുകള്‍ ഉൾപ്പെടെയുള്ള ഒത്തുചേരലുകൾ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണം. ഷോപ്പിങ് മാൾ, തിയറ്റർ ഉൾപ്പെടെ എസി ഉള്ള സ്ഥലങ്ങളിലെ ആളുകളെ കുറയ്ക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. കോവിഡ് വ്യാപനം കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ജില്ലാ കലക്ടർമാർക്ക്...

ലോക്ഡൗൺ ഏർപ്പെടുത്തുന്ന പ്രശ്നമില്ല; അഭ്യൂഹങ്ങൾ തിരുത്തി യെഡിയൂരപ്പ

ബെംഗളൂരു∙ തന്റെ പ്രസ്താവനയുടെ ചുവടുപിടിച്ച് ലോക്ഡൗണിനെ കുറിച്ചു പടരുന്ന അഭ്യൂഹങ്ങൾ തിരുത്തി കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ. നിലവിലെ സാഹചര്യത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് ബീദറിൽ അദ്ദേഹം പറഞ്ഞു. ആവശ്യമെന്നു വന്നാൽ സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് തിങ്കളാഴ്ച അദ്ദേഹം പറഞ്ഞതാണ്, വീണ്ടുമൊരു അടച്ചുപൂട്ടൽ ഉടനുണ്ടായേക്കുമെന്ന പ്രതീതി ജനിപ്പിച്ചത്. തുടർന്നാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തുവന്നത്. വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ...

കൊവിഡ് നിയന്ത്രണം നിലവിൽ വന്നു; രണ്ടാഴ്ചത്തേക്ക് കടകള്‍ രാത്രി 9 മണി വരെ മാത്രം, യാത്രകൾക്ക് വിലക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം നിലവിൽ വന്നു. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമായിരിക്കും പ്രവേശനം. പൊതുപരിപാടികളുടെ ദൈർഘ്യം കുറയ്ക്കും. ചടങ്ങുകളിൽ ഹാളിൽ നൂറുപേർക്ക് മാത്രമാകും പ്രവേശനം. പൊതുപരിപാടികളിൽ ഭക്ഷണവിതരണം പാടില്ലെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കും സംസ്ഥാനാന്തര യാത്രകൾക്കും വിലക്കില്ല ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍,...
- Advertisement -spot_img

Latest News

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ...
- Advertisement -spot_img