Latest news

ടോസിട്ട ഉടനെ കൊയിന്‍ എടുത്ത് പോക്കറ്റിലിട്ടു; അരങ്ങേറ്റത്തില്‍ മാച്ച് റഫറിയെ പറ്റിച്ച് സഞ്ജു (വീഡിയോ)

രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ തിങ്കളാഴ്ച വാങ്കെടയില്‍ നടന്ന മത്സരം ഏറെ സംഭവബഹുലമായിരുന്നു. അവസാന ബോള്‍ വരെ ആവേശം നിറഞ്ഞു നിന്ന് മത്സരം ക്രിക്കറ്റ് പ്രേമികള്‍ ഇരുപ്പുറക്കാതെയാണ് കണ്ടു തീര്‍ത്തത്. എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ രസകരമായ ഒരനുഭവം റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആരാധകര്‍ക്ക് സമ്മാനിച്ചു. മത്സരത്തിലെ ടോസിംഗ് വേളയിലായിരുന്നു അത്. നായകനായുള്ള സഞ്ജുവിന്റെ...

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കൊവിഡ്

തിരുവനന്തപുരം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തത്തിനാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്തെ വീട്ടില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പുറത്തുവന്നത്.

മന്ത്രി കെടി ജലീല്‍ രാജിവച്ചു

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു. അല്‍പസമയം മുമ്പാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ബന്ധു നിയമന വിവാദത്തില്‍ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ജലീലിന്റെ രാജി. ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിരത്തി രാജിവെയ്ക്കുന്നു എന്നാണ് ജലീല്‍ രാജിക്കത്തില്‍ പറയുന്നത്. ലോകായുക്തയില്‍ നിന്ന് ഇത്തരമൊരു വിധി വന്നതിനാല്‍ രാജിവയ്ക്കുന്നുവെന്നും രാജിക്കത്തില്‍ പറയുന്നു. എന്റെ രക്തം...

മംഗലാപുരത്ത് പുറംകടലില്‍ ബോട്ടില്‍ കപ്പല്‍ ഇടിച്ച് മൂന്ന് പേർ മരിച്ചു; 9 പേരെ കാണാതായി

കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ട് 9 പേരെ കാണാതായി. മൂന്ന് പേർ മരിച്ചു. മം​ഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ വച്ചാണ് ബോട്ടിൽ കപ്പൽ ഇടിച്ചത്. ഇന്ന് പുലർച്ചെ 2.30-ഓടെയാണ് അപകടമുണ്ടായത്. ബേപ്പൂർ സ്വദേശി ജാഫറിൻ്റെ ഉടമസ്ഥതയിലുള്ള ഐ.എഫ്.ബി റബ്ബ എന്ന പേരുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ...

കൊവിഡ് പ്രതിസന്ധി; പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണം; ഉന്നതതല യോഗത്തിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും. പുതിയ നിയന്ത്രണങ്ങളുടെ ഉത്തരവ് ഉടൻ പുറത്തിറക്കും. വിശദമായ കുറിപ്പ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി അംഗീകരിച്ചാൽ ഉത്തരവിറങ്ങും. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് കൊവിഡ് വ്യാപനം പിടിച്ചുനിർത്താൻ വേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്തത്. ആർടിപിസിആർ പരിശോധനകനകളുടെ എണ്ണം കൂട്ടണമെന്നതാണ് യോഗത്തിലെ പ്രധാന നിർദേശം. എല്ലാ ജില്ലകളിലും മതിയായ ഐസിയു...

കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കാറ്റും ഇടി മിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ഇന്ന് വയനാട് ജില്ലയിൽ യെല്ലോ അലേർട്ടാണ്. നാളെയും മറ്റന്നാളും മഴ...

സ്വർണവില പവന് 120 രൂപ കുറഞ്ഞ് 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന്റെ വില 120 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്. 34,840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,728.15 ഡോളർ നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായത്തിൽ വീണ്ടും വർധനവുണ്ടായതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണത്തെ ബാധിച്ചത്. കമ്മോഡിറ്റി...

മ​ൻ​സൂ​ർ വ​ധ​ക്കേ​സ്​ പ്ര​തി രതീഷിന്‍റെ മരണം:​ മു​സ്​​ലിം ലീ​ഗ്​ നേതാക്കൾക്കെതിരെ​ അമ്മയുടെ പരാതി

ക​ണ്ണൂ​ർ: മ​ൻ​സൂ​ർ വ​ധ​ക്കേ​സി​​ലെ പ്ര​തി ര​തീ​ഷി​​െൻറ ആ​ത്​​മ​ഹ​ത്യ​യി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​മ്മ കൂ​ലോ​ത്ത്​ പ​ത്മി​നി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ പ​രാ​തി ന​ൽ​കി. വ​ർ​ക്ക്​ ഷോ​പ്​ ജോ​ലി​ക്കാ​ര​നാ​യ ര​തീ​ഷി​നെ അ​ന്യാ​യ​മാ​യാ​ണ്​ പ്ര​തി​ചേ​ർ​ത്ത​​ത്. ഇ​തേ തു​ട​ർ​ന്നു​ള്ള മാ​ന​സി​ക വി​ഷ​മ​ത്തി​ൽ മ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ൻ​സൂ​ർ വ​ധ​ത്തി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​തി​ൽ ഏ​റെ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു. അ​ന്യാ​യ​മാ​യി ര​തീ​ഷി​നെ പ്ര​തി​യാ​ക്കി​യാ​ൽ മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ല​ക​പ്പെ​ട്ട്​ ആ​ത്​​മ​ഹ​ത്യ ചെ​യ്യു​മെ​ന്ന്​...

മുസ്‌ലീം സ്ത്രീകള്‍ക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ട്: ഹൈക്കോടതി

കൊച്ചി: മുസ്‌ലിം സ്ത്രീകൾക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി. മുസ്‌ലിം വ്യക്തി നിയമപ്രകാരംതന്നെ ഇതിനുള്ള അവകാശം മുസ്‌ലിം സ്ത്രീക്ക് ഉണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. മുസ്‌ലിം സ്ത്രീകൾക്ക് നിയമ പ്രകാരം മാത്രമേ വിവാഹ മോചനം സാധ്യമാകൂ എന്ന് കെ.സി....

കൈയൊടിഞ്ഞ് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചു; അനസ്‌തേഷ്യയുടെ ഡോസ് കൂടിയെന്ന് ആരോപണം, ആശുപത്രിയിൽ സംഘർഷം

മലപ്പുറം: കൈയൊടിഞ്ഞ് ചികിത്സക്കെത്തിച്ച കുട്ടി മരിച്ചതിനൈ തുടർന്ന് ആശുപത്രിയിൽ സംഘർഷം. ആലത്തിയൂരിലെ സഹകരണ ആശുപത്രിയിൽ തിങ്കളാഴ്ച  വൈകുന്നേരമാണ് സംഭവം. അണ്ണശ്ശേരി കുട്ടമ്മാക്കൽ സ്വദേശി താഴത്തെ പീടിയക്കൽ  ഖലീൽ ഇബ്രാഹിമിന്റെയും ഭാര്യ തൃപ്രങ്ങോട് ആനപ്പടിയിലെ ഉമ്മുഹബീബയുടെയും മൂന്നര വയസ്സുള്ള മിസ്‌റ ഫാത്തിമയാണ് മരണപ്പെട്ടത്. വീട്ടിലെ കട്ടിലിൽ നിന്ന് വീണ് കൈ ഒടിഞ്ഞത് ചികിത്സിക്കാനാണ് ആലത്തിയൂരിലെ ഇമ്പിച്ചിബാവ ഹോസ്പിറ്റലിൽ...
- Advertisement -spot_img

Latest News

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ...
- Advertisement -spot_img