നാഗ്പൂര്‍: പ്രാണവായു കിട്ടാതെ കൊവിഡ് രോഗികള്‍ നാടെങ്ങും പിടഞ്ഞുമരിക്കുന്നതിനിടെ, ഒരു കോടിയിലേറെ രൂപ വിലവരുന്ന മെഡിക്കല്‍ ലിക്വിഡ് ഓക്‌സിജന്‍ സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും എത്തിച്ചുകൊടുക്കുകയാണ്, മനുഷ്യസ്‌നേഹിയായ ഈ ബിസിനസുകാരന്‍. പേര് പ്യാരേഖാന്‍. നാഗ്പൂരാണ് സ്വദേശം. ഓട്ടോറിക്ഷ ഓടിച്ചും ചേരികള്‍ക്കടുത്ത് ഓറഞ്ചു വിറ്റും ജീവിതം തുടങ്ങിയ ഇദ്ദേഹമിന്ന് 400 കോടി രൂപ ആസ്തിയുള്ള...
ദില്ലി: രാജ്യത്ത്കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വിദേശതാരങ്ങള്‍ പിന്‍മാറുന്നതിനിടെ ഐപിഎല്‍ പതിനാലാം സീസണ്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സൂചിപ്പിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ‘ഷെഡ്യൂള്‍ ചെയ്ത പ്രകാരമാണ് ഇതുവരെ നടക്കുന്നത്’ എന്നാണ് ദാദയുടെ വാക്കുകള്‍.
‘ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനങ്ങളൊന്നുമില്ല. താരങ്ങളെ പ്രചോദിതരും സുരക്ഷിതരുമായി നിലനിര്‍ത്താന്‍ ഞങ്ങള്‍ എല്ലാം ആസൂത്രണം ചെയ്യുന്നുണ്ട്....
ബെംഗളൂരു: കർണാടകത്തിൽ കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ മുതൽ 14 ദിവസത്തേക്കാണ് സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങൾ മെയ് 10 വരെ തുടരും. ക്യാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം. രാവിലെ 6 മണി മുതൽ രാവിലെ 10 മണി വരെ അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ അനുമതിയുണ്ട്.
ഫലത്തിൽ കർഫ്യൂ ആണെന്ന് പറയുന്നുണ്ടെങ്കിലും കർശന നിയന്ത്രണം ലോക്ഡൗണിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് വിദഗ്ദ്ധ സമിതി. ഇക്കാര്യത്തിൽ തീരുമാനം ഇന്നു തന്നെയുണ്ടാകും. സർക്കാർ മാത്രമായി ഇതിലൊരു തീരുമാനം എടുക്കേണ്ടെന്നും സർവകക്ഷി യോഗത്തിന് വിടാമെന്നുമാണ് ഇപ്പോഴത്തെ ധാരണ. ലോക്ക്ഡൗൺ വേണ്ടെന്ന് ശക്തമായ എതിർപ്പ് ഉയർന്നാൽ എറണാകുളം ജില്ലയിൽ ഇന്നലെ മുതൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ സംസ്ഥാനമാകെ ബാധകമാക്കും....
വാഷിങ്ടണ്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിള്‍. ഓക്സിജനും പരിശോധന കിറ്റുകളടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ അടിയന്തര സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ത്യയിലെ പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നെന്നും 135 കോടി രൂപ ഇന്ത്യയ്ക്ക് അടിയന്തരസഹായം നല്‍കുമെന്നുമായിരുന്നു സുന്ദര്‍ പിച്ചെ...
മുംബൈ: ഐപിഎല്‍ പതിനാലാം സീസണിന്‍റെ പാതിവഴിയില്‍ വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപയും പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറി.
സീസണില്‍ ഇരുവരുടേയും സേവനം തുടര്‍ന്ന് ലഭിക്കില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അറിയിച്ചു. ഇരുവരും ടീമിനൊപ്പം അഹമ്മദാബാദിലേക്ക് യാത്ര ചെയ്യില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്‍മാറ്റം എന്നാണ്...
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഡിസ്ചാർജ് പ്രോട്ടോകോളിൽ മാറ്റം. ഗുരുതര അസുഖമില്ലാത്ത രോഗികൾക്ക് ഡിസ്ചാർജിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നേരിയ ലക്ഷണം ഉള്ളവരെ ലക്ഷണം ഭേദമായി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാം. നിലവിൽ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമാണ് ഡിസ്ചാർജ്.
ഗുരുതരമായവർക്ക് പതിനാലാം ദിവസം പരിശോധന നടത്തും. ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ് ആയവർ...
റിയാദ്: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. വിദേശികള്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നത് നേപ്പാള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചതോടെ നിരവധിപ്പേരുടെ യാത്ര മുടങ്ങി. ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ ഇപ്പോള്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദേശികളുടെ കൊവിഡ് പരിശോധന നിര്‍ത്തിവെയ്‍ക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നേപ്പാള്‍ ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയത്. നേപ്പാളില്‍ കൊവിഡ്...
ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ്. ഇതോടെ തമിഴ്നാട്ടിൽ ടിവികെ-കോൺഗ്രസ് സഖ്യം വരാനുള്ള സാധ്യതയേറി. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ...