താരങ്ങളുടെ പിന്‍മാറ്റം; ഐപിഎല്‍ മാറ്റുമോ എന്ന കാര്യത്തില്‍ പ്രതികരിച്ച് ഗാംഗുലി

0
629
Multiple funeral pyres of victims of COVID-19 burn at a ground that has been converted into a crematorium for mass cremation in New Delhi, India, Saturday, April 24, 2021. Indian authorities are scrambling to get medical oxygen to hospitals where COVID-19 patients are suffocating from low supplies. The effort Saturday comes as the country with the world’s worst coronavirus surge set a new global daily record of infections for the third straight day. The 346,786 infections over the past day brought India’s total past 16 million. (AP Photo/Altaf Qadri)

ദില്ലി: രാജ്യത്ത്കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വിദേശതാരങ്ങള്‍ പിന്‍മാറുന്നതിനിടെ ഐപിഎല്‍ പതിനാലാം സീസണ്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സൂചിപ്പിച്ച്  ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ‘ഷെഡ്യൂള്‍ ചെയ്ത പ്രകാരമാണ് ഇതുവരെ നടക്കുന്നത്’ എന്നാണ് ദാദയുടെ വാക്കുകള്‍.

‘ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനങ്ങളൊന്നുമില്ല. താരങ്ങളെ പ്രചോദിതരും സുരക്ഷിതരുമായി നിലനിര്‍ത്താന്‍ ഞങ്ങള്‍ എല്ലാം ആസൂത്രണം ചെയ്യുന്നുണ്ട്. വ്യക്തിപരമോ കുടുംബപരമോ ആയ കാരണങ്ങളാല്‍ ഏതെങ്കിലുമൊരു താരത്തിന് പിന്‍മാറണമെങ്കില്‍ എല്ലാ സഹായങ്ങളും ഒരുക്കും’ എന്നും ഫ്രാഞ്ചൈസി വൃത്തങ്ങള്‍ വ്യക്തമാക്കി.

ശക്തമായ ബയോ-ബബിള്‍ സംവിധാനത്തിലാണ് ഐപിഎല്‍ നടക്കുന്നത്. എന്നാല്‍ ഇതുവരെ അഞ്ച് താരങ്ങള്‍ പിന്‍മാറി. രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണ്‍ കഴിഞ്ഞ വാരം നാട്ടിലേക്ക് മടങ്ങിയിരുന്നു. രാജസ്ഥാന്റെ തന്നെ ഓസ്ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ ടൈ കഴിഞ്ഞ ദിവസവും മടങ്ങി.

ഇന്ന് രണ്ട് താരങ്ങളും ഐപിഎല്ലില്‍ നിന്ന് പിന്മാറി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപയും പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്സണുമാണ് നാട്ടിലേക്ക് പോകുന്നത്. ഇരുവരുടേയും തീരുമാനത്തെ ബഹുമാനിക്കുന്നതിനൊപ്പം എല്ലാ പിന്തുണയും നല്‍കുന്നതായും ആര്‍സിബി മാനേജ്മെന്റ് വ്യക്തമാക്കി.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനും കൊവിഡ് കാരണങ്ങളെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. കൊവിഡിനെതിരെ പൊരുതുന്ന കുടുംബത്തിന് പിന്തുണ നല്‍കാനാണ് അശ്വിന്റെ പിന്‍മാറ്റം. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ ടൂര്‍ണമെന്റില്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷയെന്നും അശ്വിന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here