Latest news

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റഡോസ് വാക്‌സിന് അംഗീകാരം നല്‍കി യു.കെ

ലണ്ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റഡോസ് കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടന്‍. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റഗുലേറ്ററി ഏജന്‍സി(എംഎച്ച്ആര്‍എ) യാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റഡോസ് വാക്‌സിന്‍ യു.കെയുടെ വാക്‌സിനേഷന്‍ പരിപാടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അവകാശപ്പെട്ടു. വിജയകരമായി നടപ്പാക്കിയ വാക്‌സിനേഷന്‍ ദൗത്യം 13,000ത്തിലധികം ജീവനുകള്‍...

ടൂറിസ്റ്റ്‌ ബസ്സില്‍ കടത്തിയ 240 കിലോ കഞ്ചാവും മാരാകായുധങ്ങളുമായി മൂന്ന്‌ പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ആന്ധ്രയില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ കടത്തിയ 240 കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ കാസര്‍കോട്ട് അറസ്റ്റിലായി. പെരിയാട്ടടുക്കം ചെറുമ്പ ക്വാര്‍ട്ടേഴ്‌സിലെ കെ. മൊയ്തീന്‍കുഞ്ഞി (28), ചെര്‍ക്കള ബേര്‍ക്ക റോഡിലെ മുഹമ്മദ് ഹനീഫ (41), ചെങ്കള മേനങ്കോട്ടെ മുഹമ്മദ് റഹീസ് (23) എന്നിവരെയാണ് ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്....

റോഡിലെ അശ്രദ്ധ വിളിച്ചുവരുത്തിയ അപകടം; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്

അബുദാബി: അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്‍ത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ ആഹ്വാനം ചെയ്‍ത് സോഷ്യല്‍ മീഡിയ വഴി നടത്തുന്ന ബോധവത്‍കരണത്തിന്റെ ഭാഗമായാണ് പൊലീസ് അപകടത്തിന്റെ വീഡിയോ ക്ലിപ്പ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്. റോഡിന്റെ ഇടതുവശത്തുള്ള ലേനില്‍ വേഗത്തില്‍ ഓടിക്കൊണ്ടിരുന്ന കാറാണ് ഡ്രൈവറുടെ അശ്രദ്ധ കാരണം തൊട്ട്...

ചൊവ്വ, ശനി ദിവസങ്ങളില്‍ വിവിധ കടകൾ തുറക്കാൻ അനുമതി: ലോക്ഡൗണ്‍ ഇളവുകൾ

തിരുവനന്തപുരം∙ ലോക്ഡൗണിൽ ഇളവുകൾ വരുത്തി സർക്കാർ ഉത്തരവിറങ്ങി. ഈ ഇളവുകൾ തീവ്രരോഗ വ്യാപനമുള്ള മലപ്പുറം ജില്ലയ്ക്കു ബാധകമല്ല. മൊബൈല്‍ ഫോണും കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കൃത്രിമ കാലുകൾ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും അറ്റകുറ്റപ്പണി നടത്തുകയും...

പ്രവാസികള്‍ക്ക് വാക്സിനേഷന്‍ ഇടവേളയില്‍ ഇളവ്; പാസ്‍പോര്‍ട്ട് നമ്പര്‍ ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ രജിസ്‌ട്രേഷനായി ആധാര്‍...

ന്യൂനപക്ഷ ക്ഷേമപദ്ധതി അനുപാതം റദ്ദാക്കി; മുസ്ലിം 80%, മറ്റുള്ളവർ 20% എന്നത് പുനർനിശ്ചയിക്കണമെന്നും ഹൈക്കോടതി

കൊച്ചി:സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാറിന്‍റെ 2015ലെ ഉത്തരവാണ് നിര്‍ണായക വിധിയിലൂടെ കോടതി റദ്ദാക്കിയത്. നിലവിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 80 ശതമാനം മുസ്​ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്...

‘നിസാരം’; രണ്ട് തേനീച്ചകൾ ചേർന്ന് ഫാന്റ ബോട്ടിൽ തുറക്കുന്ന വീഡിയോ വൈറൽ

രണ്ട് തേനീച്ചകളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ബ്രസീലിലെ സാവോ പോളോയിൽ പകർത്തിയ വീഡിയോയിൽ രണ്ട് തേനീച്ചകൾ തുടക്കത്തിൽ കുപ്പിയുടെ ഇരുവശത്തും പിടിച്ച് തുറക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. കാലുകൾ ഉപയോഗിച്ച് കുപ്പിയുടെ അടപ്പ് മുകളിലേക്ക് ഉയർത്താനാണ് തേനീച്ചകൾ ശ്രമിക്കുന്നത്. അടപ്പിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ച തേനീച്ചകൾ അടപ്പ് തിരിച്ച് അത് താഴേക്കിടുന്നതിൽ വിജയിക്കുകയും ചെയ്തു....

ടോള്‍ ബൂത്തിലെ കാത്ത് നില്‍പ് നൂറ് മീറ്ററില്‍ അധികം നീണ്ടാല്‍ ഫാസ്ടാഗുള്ള വാഹനങ്ങള്‍ പണം നല്‍കേണ്ട

ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്ത. ചെറുതോ വലുതോ ആയ യാത്രകളില്‍ ടോളുകളില്‍ ഏറെ സമയം പാഴാക്കേണ്ടി വന്നിട്ടുള്ള അവസ്ഥ നേരിട്ടിട്ടുള്ളവരാണ് നാമെല്ലാവരും തന്നെ. ഫാസ്ടാഗുകള്‍ക്കായുള്ള ലൈനില്‍ നൂറ് മീറ്റര്‍ ദൂരം വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നാല്‍ ടോളില്‍ പണം നല്‍കാതെ യാത്ര ചെയ്യാമെന്ന് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ. പത്ത് സെക്കന്‍റില്‍ അധികം ഒരു...

ആർബിഐയുടെ വിലക്ക് നീക്കാൻ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ സുപ്രീംകോടതിയെ സമീപിച്ചേക്കും

ന്യൂഡൽഹി: ബാങ്കുകളുടെ ഇടപെൽ നിർത്തണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെടുന്നതിന് ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകൾ സുപ്രീം കോടതിയെ സമീപിച്ചേക്കും. റിസർവ് ബാങ്കിന്റെ അനൗദ്യോഗിക നിർദേശത്തെതുടർന്ന് ചില ബാങ്കുകൾ എക്‌സ്‌ചേഞ്ചുകൾക്ക് സേവനം നൽകുന്നത് നിർത്തിവെച്ചിരുന്നു. ഇതുസംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഇടപാടുകൾക്ക് തടസ്സംനേരിട്ട സാഹചര്യത്തിലാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ നീക്കം. ആർബിഐക്കുപകരം മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യെപ്പോലുള്ള സംവിധാനാണ്...

ബെംഗളൂരു പീഡനക്കേസ്; രക്ഷപ്പെടാന്‍ ശ്രമിച്ച് പ്രതികള്‍, പൊലീസ് വെടിവെച്ച് വീഴ്ത്തി

ബെം​ഗളൂരു: ബെം​ഗളൂരുവില്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പീഡനക്കേസ് പ്രതികളെ പൊലീസ് വെടിവെച്ച് വീഴ്ത്തി. ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളാണ് ഇവര്‍. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരുടെയും കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ആഴ്ചകൾക്ക് മുൻപ് ബെംഗളൂരു നഗരത്തിലെ രാമമൂർത്തി നഗറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഘം...
- Advertisement -spot_img

Latest News

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് 5 ജില്ലകളിൽ പ്രവർത്തകർ തെരുവിൽ

തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...
- Advertisement -spot_img