Latest news

യുവതിയേയും കുഞ്ഞിനേയും ചുട്ടുകൊന്നതില്‍ പ്രതികാരം; ഡോക്ടര്‍ ദമ്പതികളെ കാറിനുള്ളില്‍ വെടിവച്ചു കൊന്നു (വീഡിയോ)

ഭരത്പുര്‍∙ രാജസ്ഥാനില്‍ ഡോക്ടര്‍മാരായ ദമ്പതികളെ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച തിരക്കേറിയ റോഡില്‍ വൈകിട്ട് 4.45-നായിരുന്നു സംഭവം. ബൈക്കില്‍ കാറിനെ മറികടന്നെത്തിയ രണ്ടുപേരാണ് ഇവരെ വെടിവച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്ക് മുന്നില്‍ കയറ്റി അക്രമികള്‍ കാര്‍ തടയുകയായിരുന്നു. പിന്നീട് ഇവര്‍ കാറിനടുത്തേക്ക് എത്തി. വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് വിന്‍ഡോ താഴ്ത്തിയപ്പോള്‍ അക്രമികളില്‍...

‘ഫ്രീഹിറ്റ്’ പോലെ ബോളർക്ക് ‘ഫ്രീബോൾ’; ഔട്ടായാൽ 10 റൺസും കുറയ്ക്കണം: അശ്വിൻ

ചെന്നൈ∙ ‘മങ്കാദിങ്’ രീതിയിലുള്ള അത്ര ‘ജനകീയമല്ലാത്ത’ ഔട്ടിനായി ശക്തമായി ശബ്ദമുയർത്തുന്നതിനു പിന്നാലെ, ബാറ്റ്സ്മാന് ‘ഫ്രീഹിറ്റ്’ പോലെ ബോളർമാർക്ക് അനുകൂലമായി ‘ഫ്രീബോളും’ വേണമെന്ന വാദവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ. ക്രിക്കറ്റ് നിയമങ്ങളിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റമെന്തെന്ന ചോദ്യവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ ട്വിറ്ററിൽ കുറിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ‘ഫ്രീബോൾ’...

മംഗളൂരു വിമാനത്താവളത്തിൽ 13 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

മംഗളൂരു : മംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 262 ഗ്രാം സ്വർണവുമായി യുവാവ് പിടിയിൽ. ബട്‌കൽ സ്വദേശി സിദ്ധിഖ്‌ മിഖ്‌ദാം ഹുസൈൻ (27) ആണ്‌ കസ്റ്റംസിന്റെ പിടിയിലായത്‌. വെള്ളിയാഴ്ച പുലർച്ചെ ദുബായിയിൽനിന്ന്‌ മംഗളൂരുവിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 13,17,860 രൂപ വില വരും. രാസവസ്തുക്കൾ ചേർത്ത് സ്വർണം പേസ്റ്റ്‌ രൂപത്തിലാക്കി മലദ്വാരത്തിൽ...

സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു: പവന്റെ വില 36,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന്റെ വില 80 രൂപ കൂടി 36,640 രൂപയായി. 4580 രൂപയാണ് ഗ്രാമിന്റെ വില. മെയ് 20നുശേഷം അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഒറ്റയടിക്കാണ് 400 രൂപ വർധിച്ചത്. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വില താഴുന്ന പ്രവണതയായിരുന്നു. മെയ് ഒന്നിന് രേഖപ്പെടുത്തിയ 35,040 രൂപയായിരുന്നു ഒരുമാസത്തെ താഴ്ന്ന വില. 1,800 രൂപയോളം...

സി.എ.എ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രം; മുസ്‌ലിം അല്ലാത്ത അഭയാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മുസ്‌ലിം അല്ലാത്ത അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു. 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ജൈന്‍, സിഖ്, ബുദ്ധ മതക്കാരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവരില്‍ നിന്നാണ് അപേക്ഷ...

52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങി, 250 രൂപ പിഴ ചുമത്തി പൊലീസ്

ആലപ്പുഴയിൽ വെറും 52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ ആൾക്ക് പൊലീസ് 250 രൂപ പിഴ ചുമത്തി. ഇന്നലെ ഉച്ചയോടെ ആലപ്പുഴ ജില്ലാ കോടതി പാലത്തിനു സമീപം ആണ് പൊലീസിന്റെ ഭാഗത്ത് നിന്നും മനുഷ്യത്വം ഇല്ലാത്ത സമീപനം ഉണ്ടായത്. സർക്കാർ വക കിറ്റ് വാങ്ങാൻ പോയതാണ്. കിറ്റ് ഇല്ലാതിരുന്നതിനാൽ റേഷൻ അരിയും വാങ്ങി...

കാസർകോട് ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

കോവിഡ് രോഗികൾക്ക് മതിയായ ചികിത്സ ലഭ്യമാകാത്തതും, ഓക്സിജൻ ലഭ്യതക്കുറവ്, വെൻ്റിലേറ്ററുകളുടെ അഭാവം, ഡോക്ടർമാരുടെയും അനുബന്ധ ആരോഗ്യ പ്രവർത്തകരുടെയും കുറവ് തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി കാസർകോട് ജില്ല നേരിടുന്ന വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സർക്കാരിനോട് രേഖാമൂലം ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കോടതി നിർദ്ദേശം...

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; കൂടുതൽ ഇളവുകൾക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടാൻ സാധ്യത. ഒരാഴ്ച കൂടി നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആലോചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴുന്നതു വരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. നിലവിൽ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. ചില ഇളവുകൾ കൂടി അനുവദിച്ചു നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തു നിന്ന്...

രണ്ടാം കോവിഡ് തരംഗം ഒടുങ്ങിയിട്ടില്ല; നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് രണ്ടാം കോവിഡ് തരംഗം അവസാനിക്കാത്തതുകൊണ്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഏപ്രിൽ 25ന് ആരോഗ്യ മന്ത്രാലയം നൽകിയ നിർദേശമനുസരിച്ചുള്ള നിയന്ത്രണങ്ങൾ പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഏപ്രിൽ...

ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ഇറങ്ങി; മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു

ഉമ്മുല്‍ഖുവൈന്‍: മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫ് ആണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങി മരിച്ചത്. 35 വയസായിരുന്നു. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താനായി റഫ്‌സ കടലില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ അതിനിടെ റഫ്‌സ കടലില്‍ മുങ്ങി പോവുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് റഫ്‌സയുടെ ജീവനെടുക്കാന്‍ ഇടയാക്കിയത്. അജ്മാനിലാണ്...
- Advertisement -spot_img

Latest News

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് 5 ജില്ലകളിൽ പ്രവർത്തകർ തെരുവിൽ

തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...
- Advertisement -spot_img