യുവതിയേയും കുഞ്ഞിനേയും ചുട്ടുകൊന്നതില്‍ പ്രതികാരം; ഡോക്ടര്‍ ദമ്പതികളെ കാറിനുള്ളില്‍ വെടിവച്ചു കൊന്നു (വീഡിയോ)

0
344

ഭരത്പുര്‍∙ രാജസ്ഥാനില്‍ ഡോക്ടര്‍മാരായ ദമ്പതികളെ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച തിരക്കേറിയ റോഡില്‍ വൈകിട്ട് 4.45-നായിരുന്നു സംഭവം. ബൈക്കില്‍ കാറിനെ മറികടന്നെത്തിയ രണ്ടുപേരാണ് ഇവരെ വെടിവച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബൈക്ക് മുന്നില്‍ കയറ്റി അക്രമികള്‍ കാര്‍ തടയുകയായിരുന്നു. പിന്നീട് ഇവര്‍ കാറിനടുത്തേക്ക് എത്തി. വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് വിന്‍ഡോ താഴ്ത്തിയപ്പോള്‍ അക്രമികളില്‍ ഒരാള്‍ തോക്കെടുത്ത് ഇരുവരെയും വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

പ്രതികാരമാണ് കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറഞ്ഞു. ഒരു യുവതിയുടെ കൊലപാതകക്കേസില്‍ ഇവര്‍ ആരോപണ വിധേയരായിരുന്നു. ദമ്പതിമാരില്‍ ഭര്‍ത്താവുമായി ബന്ധമുണ്ടെന്നു സംശയിച്ചിരുന്ന യുവതി രണ്ടു വര്‍ഷം മുൻപാണു കൊല്ലപ്പെട്ടത്.

ഡോക്ടറുടെ ഭാര്യയും അമ്മയും കേസില്‍ കുറ്റാരോപിതരാണ്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരനാണ് വെടിവച്ചതെന്നു പിന്നീടു സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here