ആർബിഐയുടെ വിലക്ക് നീക്കാൻ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ സുപ്രീംകോടതിയെ സമീപിച്ചേക്കും

0
253

ന്യൂഡൽഹി: ബാങ്കുകളുടെ ഇടപെൽ നിർത്തണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെടുന്നതിന് ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകൾ സുപ്രീം കോടതിയെ സമീപിച്ചേക്കും.

റിസർവ് ബാങ്കിന്റെ അനൗദ്യോഗിക നിർദേശത്തെതുടർന്ന് ചില ബാങ്കുകൾ എക്‌സ്‌ചേഞ്ചുകൾക്ക് സേവനം നൽകുന്നത് നിർത്തിവെച്ചിരുന്നു. ഇതുസംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഇടപാടുകൾക്ക് തടസ്സംനേരിട്ട സാഹചര്യത്തിലാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ നീക്കം.

ആർബിഐക്കുപകരം മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യെപ്പോലുള്ള സംവിധാനാണ് അനുയോജ്യമെന്ന് ഈമാസം തുടക്കത്തിൽ എക്‌സ്‌ചേഞ്ചുകൾ സർക്കാരിനെ അറിയിച്ചിരുന്നു. കറൻസികളേക്കാൾ കമ്മോഡിറ്റികളായി ക്രിപ്‌റ്റോകറൻസികളെ പരിഗണിക്കണമെന്നാണ് എക്‌സ്‌ചേഞ്ചുകളുടെ ഇതുസംബന്ധിച്ചുള്ള ന്യായീകരണം.

ക്രിപ്‌റ്റോകറൻസികളുടെ ഇടപാട് നിരോധിച്ചുകൊണ്ടുള്ള റിസർവ് ബാങ്ക് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിട്ടും ബാങ്കുകൾ എക്‌സ്‌ചേഞ്ചുകൾക്കും ഇടപാടുകാർക്കും സേവനം നൽകുന്നില്ലെന്നാണ് എക്‌സ്‌ചേഞ്ചുകളുടെ ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here