Latest news

ഗാസ -ഇസ്രായേല്‍ സംഘര്‍ഷം അന്വേഷിക്കാന്‍ യുഎന്‍ സമിതി; തീരുമാനം, ഒമ്പതിനെതിരെ 24 വോട്ടുകള്‍ക്ക്

ജനീവ: ഇസ്രായേല്‍-ഗാസ സംഘര്‍ഷം അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയുടെ തീരുമാനം.  ഗാസയില്‍ ഇസ്രായേല്‍ മനുഷ്യാവകാശ ലംഘനം നടത്തിയോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. അറബ് രാജ്യങ്ങളുടെ മുന്‍കൈയില്‍ കൊണ്ടുവന്ന നിര്‍ദേശം ഒമ്പതിനെതിരെ 24 വോട്ടുകള്‍ക്കാണ് സമിതി അംഗീകരിച്ചത്. വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന അമേരിക്ക, പിന്നീട് ഈ തീരുമാനത്തിന് എതിരെ രംഗത്തുവന്നു. ഇസ്രായേല്‍-ഗാസ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ് തീരുമാനമെന്നാണ്...

കണ്ണട, മൊബൈൽ, കമ്പ്യൂട്ടർ റിപ്പയറിങ്​ കടകൾ ആഴ്ചയിൽ രണ്ട്​ ദിവസം തുറക്കാം; ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകളടക്കം രണ്ട് ദിവസം തുറക്കാന്‍ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കാവശ്യമുള്ള ശുചിത്വ വസ്തുക്കള്‍ നിര്‍മാണ കേന്ദ്രങ്ങളില്‍നിന്ന് മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കാന്‍ അനുമതി നല്‍കും. നേത്ര പരിശോധകര്‍, കണ്ണട ഷോപ്പുകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, കൃത്രിമ അവയവങ്ങള്‍...

വല്യമ്മയുടെ വീട്ടില്‍ ചക്ക പറിക്കാന്‍ പോകണമെന്ന് സത്യവാങ്മൂലം; വല്യമ്മയെ വിളിച്ച് ആരാഞ്ഞപ്പോള്‍ അവിടെ ചക്കയില്ലെന്ന് മറുപടിയും, മടക്കി അയച്ചു

കാസര്‍കോട്: കൊവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ലോക്ഡൗണ്‍ പോലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചു മുന്‍പോട്ട് പോവുകയാണ് സംസ്ഥാനം. ഈ സാഹചര്യത്തില്‍ ജനങ്ങളും ലോക്ഡൗണില്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍, കള്ള സത്യവാങ്മൂലം എഴുതി നാട് ചുറ്റാന്‍ ഇറങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിലൊരു കള്ള സത്യവാങ്മൂലം പിടികൂടിയതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ‘വല്യമ്മയുടെ വീട്ടില്‍ ചക്ക പറിക്കാന്‍ പോകണം’ എന്നാണ് സത്യവാങ്മൂലത്തില്‍ എഴുതിയിരുന്നത്....

ട്രിപ്പിൾ ലോക്ക്ഡൌൺ ലംഘിച്ച് സംഘം ചേർന്ന് ബിരിയാണി ഉണ്ടാക്കി;15 വാഹനങ്ങളും ബിരിയാണി ചെമ്പും കസ്റ്റഡിയിൽ

മലപ്പുറം: കരുവാരകുണ്ടില്‍ ലോക്ഡൗണ്‍ ലംഘിച്ച് മുപ്പതോളം പേര്‍ ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കാനുള്ള ശ്രമം പൊലീസെത്തി തടഞ്ഞു. ഇരിങ്ങാട്ടിരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കാൻ ശ്രമിച്ചത്. പൊലീസിനെ കണ്ടതോടെ ഒത്തു കൂടിയവരെല്ലാം ഓടി രക്ഷപെട്ടു. ഇവര്‍ എത്തിയ പതിനഞ്ച് വാഹനങ്ങളും ബിരിയാണിയും പാത്രങ്ങളും കരുവാരകുണ്ട്  പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ സമാന രീതിയിൽ...

സംസ്ഥാനത്ത് ഇന്ന് 24,166 രോഗികള്‍,181 മരണം; രോഗമുക്തി ഉയര്‍ന്നുതന്നെ, 30539 പേര്‍ക്ക് ഭേദമായി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ അണിനിരക്കേണ്ടതുണ്ട്; പൃഥ്വിരാജിന് ഡി.വൈ.എഫ്.ഐയുടെ പിന്തുണ

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ. പൃഥിരാജിനെതിരെയുള്ള സൈബര്‍ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് പൃഥ്വിരാജിന് പിന്തുണയുമായി സംഘടന എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസം പൃഥ്വിരാജിനെ ലക്ഷ്യമിട്ട് വ്യാപകമായ സൈബര്‍ ആക്രമണം സോഷ്യല്‍മീഡിയയില്‍ നടന്നിരുന്നു. എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ലക്ഷദ്വീപ്...

പാലത്തായി കേസില്‍ ബി.ജെ.പി. നേതാവിനെതിരേ തെളിവ്; പീഡനം നടന്നതായി അന്വേഷണസംഘം

കണ്ണൂർ: വിവാദമായ കണ്ണൂർ പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്. പാലത്തായിയിൽ ഒമ്പത് വയസ്സുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ബി.ജെ.പി. പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചു. സ്കൂളിലെ ശുചിമുറിയിൽവെച്ച് അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പീഡനത്തെ തുടർന്ന് പെൺകുട്ടിക്ക് രക്തസ്രാവം ഉണ്ടായി. ഈ...

ലക്ഷദ്വീപിനൊപ്പം കേരളം: നിയമസഭ സംയുക്ത പ്രമേയം പാസാക്കും, ഭരണപക്ഷവും പ്രതിപക്ഷവും പിന്തുണയ്ക്കും

തിരുവനന്തപുരം: അഡ്മിനിസ്ട്രേറ്ററുടെ വിവാദനടപടികളെ തുടർന്ന് പ്രതിഷേധം നടത്തുന്ന ലക്ഷദ്വീപുകാർക്ക് പിന്തുണയുമായി കേരളം. കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയേക്കും. ഇതിനുള്ള നടപടി ക്രമങ്ങൾ സ്പീക്കറുടെ ഓഫീസ് പരിശോധിച്ചു തുടങ്ങി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. അതിന് അടുത്ത ദിവസം...

ജനദ്രോഹ നടപടികള്‍ക്ക് അവസാനമില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നു

ലക്ഷദ്വീപിൽ സ്കൂളുകൾ പൂട്ടുന്നു. വിവിധ ദ്വീപുകളിലായി 15 സ്കൂളുകൾ പൂട്ടാൻ എജ്യുക്കേഷൻ ഡയറക്ടറേറ്റ് തീരുമാനിച്ചു. കിൽത്താനിൽ മാത്രം 4 സ്കൂൾ പൂട്ടി. ആവശ്യത്തിന് അധ്യാപകരും ജീവനക്കാരും ഇല്ലെന്ന കാരണം പറഞ്ഞാണ് സ്കൂളുകൾ പൂട്ടുന്നത്. വിവിധ സ്കൂളുകളെ ലയിപ്പിക്കാനാണ് നീക്കം. ആവശ്യത്തിന് ജീവനക്കാരില്ല എന്നാണ് കാരണം പറയുന്നത്. ഇതോടെ കുട്ടികള്‍ വളരെ ദൂരം സഞ്ചരിച്ച് മറ്റ് സ്കൂളുകളിലേക്ക്...

മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് യുവാവിന്റെ കാലിലും കൈയ്യിലും പോലീസ് ആണി അടിച്ചുകയറ്റിയതായി പരാതി; നിഷേധിച്ച് പോലീസ് ഉദ്യോഗസ്ഥരും

ലഖ്നൗ: മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് യുവാവിന്റെ കാലിലും കൈയ്യിലും പോലീസ് ആണിയടിച്ചു കയറ്റിയതായി പരാതി. ഇന്ത്യാ ടുഡേയാണ് വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബറേലിയിലാണ് സംഭവം. യുവാവിന്റെ അമ്മയാണ് പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ‘പ്രദേശത്ത് റോഡിന് സമീപം ഇരിയ്ക്കുകയായിരുന്നു മകന്‍. വേറെയും കുറച്ചുപേര്‍ അവിടെയുണ്ടായിരുന്നു. പെട്ടെന്നെത്തിയ പോലീസ് സംഘം എല്ലാവരോടും മാസ്‌ക് എവിടെയെന്ന് ചോദിച്ച് ശകാരിച്ചു. മകനോടും...
- Advertisement -spot_img

Latest News

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് 5 ജില്ലകളിൽ പ്രവർത്തകർ തെരുവിൽ

തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...
- Advertisement -spot_img