Latest news

കടയില്‍ കയറാന്‍ ക്ഷണക്കത്ത് വേണം, അച്ചടിക്കാനുള്ള കട തുറക്കില്ല; അന്തംവിട്ട് ജനം

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ വ്യാപക ആശയക്കുഴപ്പമെന്ന് പരാതി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി ചെരിപ്പ്കട, ജ്വല്ലറി, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിവാഹ ക്ഷണക്കത്ത് ഉള്ളവരെ മാത്രമേ കടയില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഈ...

‘ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ പലവട്ടം ഞങ്ങള്‍ ആ ഭീകര കാഴ്ച കണ്ടു’; വെളിപ്പെടുത്തലുമായി വാര്‍ണര്‍

ഐ.പി.എല്ലിനായി ഇന്ത്യയിലുണ്ടായിരുന്ന സമയം താന്‍ കണ്‍മുന്‍പില്‍ കണ്ട ഭീകര സംഭവവികാസങ്ങള്‍ വെളിപ്പെടുത്തി ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാനായി ആള്‍ക്കാര്‍ നിരത്തുകളില്‍ വരിവരിയായി നില്‍ക്കുന്ന കാഴ്ച ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ തങ്ങല്‍ പലവട്ടം കണ്ടുവെന്ന് വാര്‍ണര്‍ പറഞ്ഞു. ‘അവിടെ തുറന്ന സ്ഥലങ്ങളിലും മറ്റുമായി സംസ്‌കാര ചടങ്ങുകള്‍ നടത്തുകയാണ്. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാനായി ആള്‍ക്കാര്‍...

ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ ഉപയോഗം ഗര്‍ഭാശയത്തില്‍ കാന്‍സറുണ്ടാക്കി; 15,000 കോടി നഷ്ടപരിഹാരത്തിന് വിധിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സ് കമ്പനിയുടെ ബേബി പൗഡര്‍ കാന്‍സറിന് കാരണമായെന്ന പരാതിയില്‍ വീണ്ടും രോഗികള്‍ക്ക് ഒപ്പം നിന്ന് അമേരിക്കന്‍ കോടതി. പരാതിക്കാരായ സ്ത്രീകള്‍ക്ക് 2.12 ബില്യണ്‍ ഡോളര്‍ (1,55,05,89,20,000 രൂപ ) നഷ്ടപരിഹാരമായി നല്‍കണമെന്ന നേരത്തെയുള്ള കോടതിവിധിക്കെതിരെ കമ്പനി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. 22 സ്ത്രീകളായിരുന്നു കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ബേബി...

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കണം; പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം കേരള നിയമസഭ ഐകകണ്‌ഠ്യേനെ പാസാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ്‌ പ്രമേയം അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായും സമയബന്ധിതമായും വാക്‌സിന്‍ നല്‍കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് പ്രമേയത്തില്‍ പറയുന്നു. വാക്‌സിന്‍ സൗജന്യമായും സമയബന്ധിതമായും നല്‍കണം. വാക്സിൻ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളോട് മത്സരിക്കാൻ ആവശ്യപ്പെട്ടത്...

‘വല്ലാതെ സ്മാര്‍ട്ടാവണ്ട’; ചാനല്‍ ചര്‍ച്ചക്കിടെ വിനു വി ജോണിനെതിരെ ഭീഷണി സന്ദേശം; മറുപടി

ചാനല്‍ ചര്‍ച്ചക്കിടെ ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിനെതിരെ ഭീഷണി സന്ദേശം. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട വിഷയത്തിലെ എഡിറ്റോറിയല്‍ ചര്‍ച്ചക്കിടെയാണ് വിനു വി ജോണിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശം എത്തിയത്. വിനു തന്നെയാണ് ചര്‍ച്ചക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഡു നോട്ട് ബീ റ്റൂ സ്മാര്‍ട്ട്’ എന്നാണ് വിനുവിന് സന്ദേശം ലഭിച്ചത്. ഇത്തരത്തില്‍ ഭീഷണികളില്‍ നിന്നും...

രണ്ടായിരം രൂപയുടെ ഓഫറുമായി വ്യാജ പേടിഎം വെബ്‌സൈറ്റ്, പണം പോകാതെ സൂക്ഷിക്കുക.!

പേടിഎം എന്ന് അവകാശപ്പെടുന്ന ഒരു വ്യാജ വെബ്‌സൈറ്റ് ഉപയോക്താക്കള്‍ക്ക് 2000 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ പേരില്‍ നിരവധി ഉപയോക്താക്കളെ കബളിപ്പിച്ചുവെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കോവിഡിനെ തുടര്‍ന്ന് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്തുന്നതിന് കൂടുതല്‍ പേരും ഇ-വാലറ്റുകളെ ആശ്രയിക്കുന്നു. അതേസമയം, തങ്ങള്‍ ഒരു വലിയ ക്യാഷ്ബാക്ക് നേടിയിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസനീയമായ അറിയിപ്പുകള്‍ അയച്ചുകൊണ്ട് ആളുകളെ...

മാഗി, കിറ്റ്കാറ്റ് ഉൾപ്പെടെ 60 ശതമാനം ഉൽപന്നങ്ങളും ആരോഗ്യത്തിന്​ ഗുണകരമല്ലെന്ന്​ നെസ്​ലെ റിപ്പോർട്ട്​

മാഗി നൂഡില്‍സ്, കിറ്റ്കാറ്റ്, നെസ്‌കഫെ തുടങ്ങി തങ്ങളുടെ ഭക്ഷണപാനീയങ്ങളില്‍ 60 ശതമാനം ഉല്‍പ്പന്നങ്ങളും അനാരോഗ്യകരമെന്ന് നെസ്‌ലെ. നെസ്‌ലെയുടെ ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എത്രതന്നെ പരിശ്രമിച്ചാലും ചില ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യകരമായിരിക്കില്ലെന്നും കമ്പനി പറഞ്ഞു. ഇത് മറികടക്കാനുള്ള ശ്രമങ്ങളുമായി കമ്പനി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചോക്ലേറ്റ് ഉള്‍പ്പടെയുള്ളവയാണ് അനാരോഗ്യപരമായ വസ്തുക്കളുടെ പട്ടികയിലുള്ളത്. അതേസമയം...

മൂന്ന് വർഷം മുൻപ് മരിച്ച വ്യക്തിക്ക് കൊവിഡ് വാക്സിൻ

മൂന്ന് വർഷം മുൻപ് മരിച്ച വ്യക്തിക്ക് കൊവിഡ് വാക്സിൻ ..! ​ഗുജറാത്തിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് വർഷം മുൻപ് മരിച്ച ഹർദാസ്ഭായിക്ക് വാക്സിൻ ലഭിച്ചുവെന്ന് പറഞ്ഞ് കുടുംബത്തിന് ലഭിച്ച സന്ദേശമാണ് ഏവരേയും ഞെട്ടിച്ചത്. ​ഗുജറാത്തിലെ ഉപ്ലേത സ്വദേശിയായിരുന്ന ഹർദാസ്ഭായ് 2018ലാണ് മരിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കേറ്റും സർക്കാരിൽ നിന്ന്...

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധ്യത; മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണത്തെക്കുറിച്ചും ഇളവുകള്‍ അനുവദിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭായോഗം ചേരും. നിലവിലെ കൊവിഡ് സ്ഥിതിയും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ ഒറ്റയടിക്ക് ലോക്ഡൗണ്‍ പിന്‍വലിക്കാനിടയില്ല. കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളിലും നല്‍കാനിടയുണ്ട്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ആശങ്ക അകന്നിട്ടില്ല. നിയന്ത്രണങ്ങള്‍...

വീഡിയോ കോള്‍, പൊലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം : അപരിചിതരുടെ വീഡിയോ കോള്‍ സംബന്ധിച്ച് മുന്നറിയിപ്പുമായി പൊലീസ്. ഇങ്ങനെയുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിനുമുന്‍പ് ശ്രദ്ധിക്കണം അല്ലെങ്കില്‍ പണികിട്ടുമെന്ന് പൊലീസ്. മൊബൈല്‍ ഫോണിലേക്ക് വീഡിയോ കോള്‍ വരുമ്പോള്‍ അതെടുത്താല്‍ മറുവശത്ത് അശ്ലീല ദൃശ്യങ്ങള്‍ വരുകയും ചെയ്യും. ഇതില്‍ കോള്‍ എടുത്ത ആളുടെ മുഖം പതിയുകയും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും...
- Advertisement -spot_img

Latest News

വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് 5 ജില്ലകളിൽ പ്രവർത്തകർ തെരുവിൽ

തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...
- Advertisement -spot_img