Latest news

നിങ്ങളുടെ ആധാർ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചോ ? ഇല്ലെങ്കിൽ ഈ മാസം മുതൽ പണം നഷ്ടമായേക്കാം

പ്രൊവിഡന്റ് ഫണ്ട് ലഭിക്കുന്നതിന് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി. ഈ മാസം മുതൽ ഇത് ബാധകമാകും. ഇപിഎഫ് അക്കൗണ്ടുമായി ആധാർ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ പിഎഫ് തുക അക്കൗണ്ടിൽ ലഭിക്കില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. ഇസിആർ അഥവാ ഇലക്ട്രോണിക്ക് ചലാൻ കം റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള മാർഗനിർദേശവും അധികൃതർ പുതുക്കി. പുതിയ നിർദേശം പ്രകാരം ആധാറും പിഎഫ് യുഎഎന്നും...

സംസ്ഥാനത്ത്‌ നാളെ കൂടുതൽ ഇളവുകൾ; ശനി, ഞായർ ദിവസങ്ങൾ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനം

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നാളെ മാത്രം ലോക്ഡൗണിൽ കൂടുതൽ ഇളവ്. നിലവിലെ ഇളവുകൾക്കു പുറമേയാണിത്. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ഡൗണിനു സമാനമായിരിക്കും. 2 ദിവസവും ഹോട്ടലുകളിൽ പോയി പാഴ്സൽ വാങ്ങാൻ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാകും. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. നാളെ പ്രവർത്തിക്കും. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ വരുംദിവസങ്ങളിലും തുടരും. എല്ലാ പരീക്ഷകളും...

സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 17,994 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി: വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ശനിയാഴ്ചയോടെ സജീവമാകും. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതിനാലാണ് ഇത്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ഒഴികെയുള്ള 13 ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച 13 ജില്ലകളില്‍ മഴ മുന്നറിയിപ്പ്...

മൊഴിയില്‍ മാറ്റമില്ല; ബി.ജെ.പി. നേതാക്കള്‍ തട്ടിക്കൊണ്ടു പോയി, തടങ്കലില്‍ വെച്ചു; ക്രൈം ബ്രാഞ്ചിന് മുന്നില്‍ കെ. സുന്ദര

കാസർകോട്: മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി. ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ വച്ചാണ് മൊഴിയെടുപ്പ് നടന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ പരാതിക്കാരനായ വിവി രമേശന്‍റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.നേരത്തെ പൊലീസിന് നൽകിയ മൊഴിയിൽ പണം നൽകുന്നതിന് മുൻപ് ബിജെപി പ്രാദേശിക...

ഉപേക്ഷിക്കാൻ മനസ്സു വന്നില്ല, വിട്ടുപോകാൻ ഇവളും തയ്യാറായില്ല, സാഹചര്യം കൊണ്ടാണ് ഇതുവരെ ഇങ്ങനെ കഴിഞ്ഞത്; വീട്ടുകാരെ ഇപ്പോഴും ഭയമാണ്: റഹ്മാനും സജിതയും പറയുന്നു

പാലക്കാട്: പത്ത് വർഷം ഒറ്റമുറിക്ക് അകത്തെ ഇരുട്ടിനകത്ത് കഴിഞ്ഞ സജിതയും വീട്ടുകാർ പിടിക്കുമോ എന്ന ഭയവും പേറി ജീവിച്ച റഹ്മാനും ഒടുവിൽ സ്വസ്ഥമായി കുടുംബജീവിതം ആരംഭിച്ചിരിക്കുകയാണ്. വീട്ടുകാരെ ഭയന്നാണ് ഇത്രനാളും ഒളിച്ചിരിക്കേണ്ടി വന്നതെന്ന് ഇരുവരും പറയുന്നു. വ്യത്യസ്ത മതക്കാരായതിനാൽ പ്രണയത്തെ കൊടുംക്രൂരമായി കാണുന്ന സമൂഹം തന്നെയാണ് ഇത്രനാളത്തെ ഇരുവരുടേയും നരക ജീവിതത്തിന് ഉത്തരവാദിയെന്ന് പറയാതെ...

ഏഴ് ആൺകുട്ടികൾ, മൂന്ന് പെൺകുട്ടികൾ! ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഈ അമ്മ; ലോകത്തെ തന്നെ അമ്പരപ്പിച്ച് തമാര

കേപ്ടൗൺ: ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ലോകത്തിന് അത്ഭുതമായി ഈ അമ്മ. ദക്ഷിണാഫ്രിക്കയിലെ വീട്ടമ്മയായ 37കാരി ഗോസിയാമെ തമാരാ സിതോൾ ആണ് ഒറ്റ പ്രസവത്തിൽ തനിക്ക് 10 കുഞ്ഞുങ്ങൾ ജനിച്ചതായി അവകാശപ്പെട്ടിരിക്കുന്നത്. ഇങ്ങനെയൊരു വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും 10 കുഞ്ഞുങ്ങളുടെ ജനനം സ്ഥിരീകരിച്ചു കഴിഞ്ഞാൽ അത് റെക്കോർഡ് തന്നെയാകുമെന്നും ഗിന്നസ് ബുക്ക് വക്താവ് വ്യക്തമാക്കി....

കൊല്ലത്ത് കാമുകന്‍ തീകൊളുത്തിയ യുവതി മരിച്ചു; കൊലപാതകം സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിന്‍റെ പേരില്‍

കൊല്ലം: നവമാധ്യമത്തിൽ വീഡിയോ ഷെയർ ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവതിയെ കാമുകൻ തീകൊളുത്തി കൊന്നു. കൊല്ലം ഇടമുളയ്ക്കലിലാണ് സംഭവം. ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര (28) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കാമുകൻ ഷാനവാസ് ചൊവ്വാഴ്ച വൈകിട്ടാണ് ആര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പരുക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കൊല്ലപ്പെട്ട...

ഓടാമ്പല്‍ ലോക്കിന് സ്വന്തം സാങ്കേതികവിദ്യ, മന്ത്രവാദം ഭയന്ന് വീടുവിട്ടു; 10 വര്‍ഷം പ്രണയിനിയെ സ്വന്തം വീട്ടില്‍ ഒളിപ്പിച്ചത് ഇങ്ങനെ

പാലക്കാട്: ശുചിമുറി പോലുമില്ലാത്ത രണ്ടാൾക്ക് മാത്രം കിടക്കാൻ കഴിയുന്ന കൊച്ചുമുറിയിൽ വീട്ടുകാർ അറിയാതെ സ്നേഹവും കരുതലും നൽകി പ്രണയിനിയെ സംരക്ഷിച്ച യുവാവിന്റെ കഥ ഇപ്പോഴും ആർക്കും വിശ്വസിക്കാനാവുന്നില്ല. എന്നാൽ, തന്നെ വിശ്വസിച്ചിറങ്ങി വന്ന പ്രണയിനിയെ കഴിഞ്ഞ 10 വർഷക്കാലവും യുവാവ് കാത്തത് പൊന്നു പോലെയാണെന്നതാണ് സത്യം. ഇതുവരെ കേട്ടുകേൾവിയില്ലാത്ത, സിനിമയെ വെല്ലുന്ന ആ സംഭവത്തിന്റെ...

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ടതില്ല: ചികിൽസയ്ക്ക് നിർദേശങ്ങൾ

ന്യൂഡൽഹി∙ മൂന്നാം തരംഗത്തിന്റെ ആശങ്കകളും അഭ്യൂഹങ്ങളും പടരുന്നതിനിടെ കോവിഡ് പോസിറ്റീവായ കുട്ടികൾക്കു ചികിൽസയ്ക്കായുള്ള മാർഗനിർദേശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത് സർവീസസ് (ഡിജിഎച്ച്എസ്) പുറത്തിറക്കി. മുതിർന്നവർക്കു നൽകുന്ന ആന്റിവൈറൽ മരുന്നായ റെംഡിസിവിർ കുട്ടികൾക്ക് നൽകരുത്, ഗുരുതരമായി രോഗം ബാധിച്ച കുട്ടികളിൽ മാത്രമേ സ്റ്റിറോയ്ഡ് ഉപയോഗിക്കാൻ പാടുള്ളൂ തുടങ്ങിയ നിർദേശങ്ങളും ഡിജിഎച്ച്എസ് നൽകുന്നു. റെംഡിസിവിറിന്റെ ഉപയോഗം കുട്ടികൾക്ക്...
- Advertisement -spot_img

Latest News

പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം: ടി സിദ്ദിഖ്

തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത്...
- Advertisement -spot_img