ഏഴ് ആൺകുട്ടികൾ, മൂന്ന് പെൺകുട്ടികൾ! ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഈ അമ്മ; ലോകത്തെ തന്നെ അമ്പരപ്പിച്ച് തമാര

0
379

കേപ്ടൗൺ: ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ലോകത്തിന് അത്ഭുതമായി ഈ അമ്മ. ദക്ഷിണാഫ്രിക്കയിലെ വീട്ടമ്മയായ 37കാരി ഗോസിയാമെ തമാരാ സിതോൾ ആണ് ഒറ്റ പ്രസവത്തിൽ തനിക്ക് 10 കുഞ്ഞുങ്ങൾ ജനിച്ചതായി അവകാശപ്പെട്ടിരിക്കുന്നത്. ഇങ്ങനെയൊരു വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും 10 കുഞ്ഞുങ്ങളുടെ ജനനം സ്ഥിരീകരിച്ചു കഴിഞ്ഞാൽ അത് റെക്കോർഡ് തന്നെയാകുമെന്നും ഗിന്നസ് ബുക്ക് വക്താവ് വ്യക്തമാക്കി. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് ശേഷം ലോക റെക്കോർഡായി പ്രഖ്യാപിക്കുമെന്നും ഗിന്നസ് ബുക്ക് അധികൃതർ അറിയിച്ചു.

എട്ട് കുട്ടികളുണ്ടാകുമെന്നായിരുന്നു സിതോളിന്റെ സ്‌കാനിങ് റിപ്പോർട്ട്. എന്നാൽ, ഏഴ് മാസവും ഏഴ് ദിവസവും ആയപ്പോൾ അവർ പത്ത് കൺമണികൾക്ക് ജന്മം നൽകുകയായിരുന്നു. കുഞ്ഞുങ്ങളെ എങ്ങനെ വയർ ഉൾക്കൊള്ളും, അവർ അതിജീവിക്കുമോ, പൂർണ വളർച്ചയുണ്ടാകുമോ, കൈകളോ തലയോ ഉടലോ കൂടിച്ചേർന്നായിരിക്കുമോ കുട്ടികൾ പിറക്കുക എന്നൊക്കെ ഭയപ്പെട്ടിരുന്നെന്ന് തമാര സിതോൾ പറയുന്നു. കുഞ്ഞുങ്ങളെ ഉൾക്കൊള്ളാൻ വയർ സ്വയം വികസിക്കുന്നുണ്ടെന്ന് പറഞ്ഞ് ഡോക്ടറാണ് ധൈര്യം നൽകിയത്.

ഏഴ് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് ഇവർക്ക് സിസേറിയനിൽ ജനിച്ചത്. ഇവർക്ക് ആറ് വയസ്സുള്ള ഇരട്ടകുട്ടികളുമുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ തെബോഹോ സുതെത്‌സിയാണ് തമാരയുടെ ഭർത്താവ്.

കഴിഞ്ഞ മാസം ഒറ്റ പ്രസവത്തിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മൊറോക്കോയിലെ മലിയാൻ ഹലീമ സിസ്സെയുടെ പേരിലാണ് നിലവിലെ ഗിന്നസ് ലോകറെക്കോർഡ്.

LEAVE A REPLY

Please enter your comment!
Please enter your name here