Saturday, May 4, 2024

Kerala

ഇളയ കുഞ്ഞിനൊപ്പം സാഹിറ ബാനു പോയി; സ്വപ്നം ബാക്കി, രണ്ട് മക്കളും

കോഴിക്കോട് ∙ കരിപ്പൂരിലെ വിമാനാപകടത്തിൽ മരിച്ച സാഹിറ ബാനുവിന്റെയും കുഞ്ഞിന്റെയും അകാലവിയോഗം മുക്കത്തിന് തീരാക്കണ്ണീരായി. ജോലിയെന്ന സ്വപ്നം മനസ്സിലേറ്റിയാണ് സാഹിറ നാട്ടിലേക്ക് വിമാനം കയറിയത്. 10 മാസം മുന്‍പാണു നാട്ടില്‍നിന്നു സാഹിറ ബാനുവും മക്കളും ദുബായിലേക്ക് അവസാനമായി പോയത്. സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ടാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് സാഹിറ തിരികെ നാട്ടിലേക്ക് വിമാനം കയറിയത്. എന്നാല്‍...

എല്ലാം ഉമ്മയുടെ പ്രാർത്ഥനയുടെ പുണ്യം! ആദ്യം നിരാശയും പിന്നെ ആശ്വാസവും, വൻ ദുരന്തം ഒഴിവായത് അ‌ഞ്ഞൂറ് ദിർഹം കാരണം

കണ്ണൂർ:കരിപ്പൂരിലെ വിമാനാപകടത്തെക്കുറിച്ചുള്ള വാർത്ത കേട്ട നിമിഷം കണ്ണൂർ മട്ടന്നൂർ പെരിയത്തിൽ സ്വദേശി പി. അഫ്സലിന് ഒരു ഞെട്ടലാണുണ്ടായത്. ഒരു അഞ്ഞൂറ് ദിർഹം കയ്യിലുണ്ടായിരുന്നെങ്കിൽ ഈ ഇരുപത്തിയാറുകാരനും അതിലൊരു യാത്രക്കാരനാകേണ്ടതായിരുന്നു. നാല് വർഷമായി അഫ്സൽ യു.എ.ഇയിലാണ്. അബുദാബി ഡേറ്റ്സ് കമ്പനി ജീവനക്കാരനായ ഈ യുവാവ് പ്രിയപ്പെട്ടവരുടെയടുത്തെത്താൻ യാത്ര പുറപ്പെട്ടതായിരുന്നു. ടിക്കറ്റെടുത്തെങ്കിലും വിസ കാലാവധി കഴിഞ്ഞതിനാൽ വിമാനത്തിൽ കയറ്റിയില്ല....

കരിപ്പൂര്‍ വിമാനാപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ; ധനസഹായവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം നൽകും. നിസാര പരിക്കുള്ളവർക്ക് 50000 രൂപ വീതം നൽകും. ഇത് ഒരു ഇടക്കാല ആശ്വാസമാണെന്നും മന്ത്രി എടുത്ത് പറഞ്ഞു. അപകടത്തിൽ ദുഃഖമറിയിച്ച...

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേർ കൊവിഡ് ബാധിച്ചു മരിച്ചു. മലപ്പുറം,എറണാകുളം, കണ്ണൂർ, കോഴിക്കോട് സ്വദേശികളാണ് ഇന്ന് മരണപ്പെട്ടത്. ഇവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സി.സി.രാഘവനാണ് കൊവിഡ് ബാധിച്ചു മരിച്ചവരിൽ ഒരാൾ. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരത്ത് ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യക്കും...

അത്യാവശ്യ ഘട്ടത്തില്‍ ഫോണ്‍ വിളിക്കുമ്പോള്‍ കൊവിഡ് മുന്നറിയിപ്പ് സന്ദേശത്തെ എങ്ങനെ ഒഴിവാക്കാം

രാജ്യത്ത് കൊവിഡ് മഹാമാരി വ്യാപിച്ചതിനു പിന്നാലെ കൊവിഡ് പ്രതിരോധം ജനങ്ങളില്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി കൊണ്ടു വന്ന സര്‍ക്കാര്‍പദ്ധതിയായിരുന്നു ഫോണ്‍ കോള്‍ ചെയ്യുമ്പോള്‍ തന്നെ കൊവിഡ് പ്രതിരോധത്തെ പറ്റി നല്‍കുന്ന ശബ്ദ സന്ദേശം. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളിലെ കോളുകള്‍ക്കിടയില്‍ ഈ സന്ദേശം ഒരു പ്രതിബന്ധമായി വരുന്നുണ്ടെന്ന പരാതി ഇപ്പോള്‍ ഉയരുന്നുണ്ട്. പ്രത്യേകിച്ചും കേരളത്തിലെ നിലവിലെ പ്രളയ ഭീതി...

വിമാനത്തില്‍ നിന്നും ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു; കോക്പിറ്റ് റെകോര്‍ഡര്‍ വീണ്ടെടുക്കാന്‍ ശ്രമം തുടരുന്നു

കോഴിക്കോട്: കരിപ്പൂരില്‍ തകര്‍ന്ന വിമാനത്തിലെ ബ്ലാക്‌ബോക്‌സ് (ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റാ റെകോര്‍ഡര്‍) കണ്ടെടുത്തു. കോക്പിറ്റ് വോയിസ് റെകോര്‍ഡര്‍ എടുക്കുന്നതിനായി ഫ്‌ളോര്‍ ബോര്‍ഡ് മുറിച്ചെടുത്ത് കൊണ്ടിരിക്കുകയാണെന്നും ഡി.ജി.സി.എ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലാക് ബോക്‌സ് എന്നറിയപ്പെടുന്ന ഫ്‌ളൈറ്റ് റെകോര്‍ഡറുകളാണ് സാധാരണഗതിയില്‍ അപകട കാരണം വ്യക്തമാക്കാന്‍ സഹായിക്കാറ്. കോക്പിറ്റിനകത്തെ സംഭാഷണങ്ങള്‍ ആശയ വിനിമയങ്ങള്‍ എന്നിവ റെക്കോര്‍ഡ്...

രാജമലയില്‍ മരണം 22 ആയി: അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, ശേഷിക്കുന്നവര്‍ക്കായി ഊര്‍ജിത തിരച്ചില്‍

മൂന്നാര്‍: രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി. നേരത്തെ 48 പേരെ കണ്ടെത്താനായിരുന്നില്ല. എട്ട് കുട്ടികളടക്കമുള്ള ഇവരെ കണ്ടെത്താനായി നടത്തിയ തെരച്ചിലിലാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍കൂടി കിട്ടിയത്. ഇതാരുടേതെല്ലാമാണെന്ന് തിരിച്ചറിയാനായിട്ടില്ല.  ഇവ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ശ്രമങ്ങള്‍ തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തിരച്ചില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ്.അഞ്ച് മൃതദേഹങ്ങള്‍കൂടി ലഭിച്ചതായി ഡീന്‍ കൂര്യാക്കോസ്...

കരിപ്പൂരിൽ മരിച്ചവരിൽ ഒരാൾക്ക് കൊവിഡ്, രക്ഷാപ്രവർത്തകർ ഉടൻ നിരീക്ഷണത്തിൽ പോകണം

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാൾക്ക് കൊവിഡ് കണ്ടെത്തിയതെന്ന് മന്ത്രി കെ ടി ജലീൽ സ്ഥിരീകരിച്ചു. സുധീർ വാര്യത്ത് എന്നയാൾക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും ഇദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിക്കുക എന്ന്...

‘ബാക് ടു ഹോം’ എന്ന കുറിപ്പോടെ അവസാനയാത്രയുടെ ചിത്രം ഫെയ്സ് ബുക്കിൽ പങ്കുവെച്ചു: പ്രിയതമയെയും ഏകമകളെയും തനിച്ചാക്കി ഷറഫു ഈ ലോകത്തോട് വിടപറഞ്ഞു

കോവിഡ് മഹാമാരിക്കിടെ നാട്ടിലെത്തുകയെന്ന ആശ്വാസവുമായി യാത്ര തിരിച്ച ഒരു മറ്റം മനുഷ്യ ജീവനുകളാണ് ഇന്ന് കരിപ്പൂരിൽ പൊലിഞ്ഞത്. സുരക്ഷിതമായി വീട്ടിലെത്തുകയെന്ന ലക്ഷ്യത്തിനിടെ കാലിടറുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല.‘ബാക് ടു ഹോം’ എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം തന്റെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുമ്പോേൾ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരിയുടെ ചിത്രം ഏവരെയും...

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം: ഷെയ്ന്‍ നിഗം

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊവിഡ് ബോധവല്‍ക്കരണ സന്ദേശം കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി നടന്‍ ഷെയ്ന്‍ നിഗം. കേരളം മറ്റൊരു പ്രളയഭീതിയില്‍ നില്‍ക്കുമ്പോള്‍ റെക്കോര്‍ഡു ചെയ്തുവച്ച സന്ദേശം മൂലം ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയമാവും നഷ്ടപ്പെടുകയെന്നും ഷെയ്ന്‍ പറയുന്നു. ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്‍നിന്‍റെ പ്രതികരണം. "സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img