Saturday, May 18, 2024

Kerala

സ്വര്‍ണവില തിരിച്ചുകയറി; പവന് 280 രൂപ കൂടി 39,480 രൂപയായി

കൊച്ചി: മൂന്ന് ദിവസത്തിനിടെ 2800 രൂപയുടെ ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് 280 രൂപയാണ് വര്‍ധിച്ചത്. റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സ്വര്‍ണവില മുന്നേറുന്നതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയത്. റഷ്യ വാക്‌സിന്‍ വികസിപ്പിച്ചത് അടക്കമുളള ആഗോള വിഷയങ്ങളെ തുടര്‍ന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വിറ്റതാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇന്നലെ മാത്രം ഒറ്റയടിക്ക്...

കൊവിഡ് പ്രതിരോധത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് സർക്കാരിന്റെ പുതിയ ഉത്തരവ്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് സർക്കാരിന്റെ പുതിയ ഉത്തരവ്. പ്രധാന ചുമതലകൾ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ പുതിയ ഉത്തരവിറങ്ങി. പൊലീസിന്റെ ചുമതല കണ്ടെയ്ന്‍മെന്‍റ്  സോൺ നിയന്ത്രണം മാത്രമാകുമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. കണ്ടെയ്ന്‍മെന്റ് സോൺ നിർണയവും, കൊവിഡ് വിവര ശേഖരണവും ദുരന്ത നിവാരണ അതോറിറ്റിയാകും നടത്തുകയെന്നാണ് റവന്യു പ്രിൻസിപ്പൾ സെക്രട്ടറിയുടെ...

കണ്ടെയ്ൻമെന്‍റ് സോണുകൾ തീരുമാനിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയ തീരുമാനം സർക്കാർ പിൻവലിച്ചു

തിരുവനന്തപുരം: കണ്ടെയ്ൻമെന്‍റ് സോണുകൾ തീരുമാനിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയ തീരുമാനം സർക്കാർ തിരുത്തി. കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിക്കുക ഇനി ദുരന്ത നിവാരണ സേനയായിരിക്കും. കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള ചുമതലയായിരിക്കും പൊലീസിന്. താഴെ തട്ടിലുള്ള വിവരശേഖരണമടക്കമുള്ള കാര്യങ്ങൾ ദുരന്ത നിവാരണ സേനയായിരിക്കും കൈകാര്യം ചെയ്യുക. നേരത്തെയുള്ള നിർദ്ദേശങ്ങളിൽ വ്യക്തത വരുത്തി പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കി.  കണ്ടെയ്ൻമെന്‍റ് സോണുകളിൽ...

കണ്ണൂരിൽ വൻ സ്വർണ്ണവേട്ട; കാസർകോട്, മഞ്ചേശ്വരം സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്ന് 888 ഗ്രാം സ്വർണം പിടികൂടി

കണ്ണൂർ: (www.mediavisionnews.in) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 45.51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ രണ്ട് യാത്രക്കാരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഫ്ലൈ ദുബൈയുടെ FZ 4 5 0 7 വിമാനത്തിൽ എത്തിയ സത്താർ, ഷാർജയിൽ നിന്ന് IX 1746 വിമാനത്തിൽ എത്തിയ ഷമീർ എന്നിവരാണ്...

ബംഗളൂരുവില്‍ നിന്ന് കരിപ്പൂര്‍ വിമാന ദുരന്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് കൊവിഡ്

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് കരിപ്പൂര്‍ വിമാന ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ദൃശ്യ മാധ്യമ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചു. നാഗാര്‍ജുന്‍ ദ്വാരക്‌നാഥിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യ ടുഡേ, സി.എന്‍.എന്‍ തുടങ്ങിയ ചാനലുകളില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റാണ് നാഗാര്‍ജുന്‍. മുന്‍ പൈലറ്റ് കൂടിയായ ഇദ്ദേഹം തകര്‍ന്ന വിമാനത്തിന്റെ അകത്തു കയറിയും ലൈവ് റിപ്പോര്‍ട്ടിങ് ചെയ്തിട്ടുണ്ടെന്നറിയുന്നു. മുന്‍കരുതലിന്റെ ഭാഗമായി കരിപ്പൂര്‍...

സംസ്ഥാനത്ത് പുതിയ 30 ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 540 ഹോട്ട്‌സ്‌പോട്ടുകള്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 30 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പറളി (15, 19), മുതലമട (2), എരിമയൂര്‍ (10, 13), കണ്ണമ്പ്ര (8), ആലത്തൂര്‍ (14), തരൂര്‍ (7), അഗളി (9), മേപ്പാടി (9, 10, 11, 12), മുട്ടില്‍ (3, 16, 17 സബ് വാര്‍ഡ്),...

കൊവിഡ് ടെസ്റ്റ് നടത്താൻ പൊതുജനങ്ങൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല

തിരുവനന്തപുരം: (www.mediavisionnews.in) ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താം. കൊവിഡ് പരിശോധനയ്ക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിറക്കി.   അതേസമയം തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാണ്. ആ‍ർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്റിജൻ പരിശോധനകൾ നടത്താം.  പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങളില്ലെങ്കിൽ സൗകര്യങ്ങമുള്ളവർക്ക് വീടുകളിൽ...

സ്വർണവില വൻതോതിൽ ഇടിയാൻ കോവിഡ് വാക്സിനും കാരണമായി!

ദിവസങ്ങളായി കുതിച്ചുയർനന സ്വർണവിലയിൽ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് വൻ ഇടിവ്. പവന് 1600 രൂപയാണ് ഒറ്റദിവസം കൊണ്ട് കുറഞ്ഞത്. ഇത് സംസ്ഥാനത്ത് സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവാണ്. കേരളത്തിൽ സ്വർണവില ഇടിയാൻ കഴിഞ്ഞ ദിവസം റഷ്യ പുറത്തിറക്കിയ കോവിഡ് വാക്സിനും കാരണമായി. റഷ്യയുടെ കോവിഡ് വാക്സിൻ പരീക്ഷണം ആഗോള വിപണിയിൽ സ്വർണത്തിന്‍റെ മാറ്റ് കുറയ്ക്കുകയായിരുന്നു....

സംസ്ഥാനത്ത് 1212 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 68 പേര്‍ക്ക്‌

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ബുധനാഴ്ച 1212 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 880 പേര്‍ രോഗമുക്തി നേടി. ഇന്ന് 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം  സ്ഥിരീകരിച്ചത്. അതിൽ ഉറവിടം അറിയാത്തത് 45 പേർ. വിദേശത്ത് നിന്ന് എത്തിയവർ 59. മറ്റു സംസ്ഥാനങ്ങളിൽ വന്നവർ 64. ആരോഗ്യപ്രവർത്തകർ 22. സംസ്ഥാനത്ത്...

കൊണ്ടോട്ടി പൊലീസ് സല്യൂട്ട് നടപടിയില്ല; അനുമതിയില്ലാതെ; ചട്ട വിരുദ്ധം; പക്ഷേ ഉദ്ദേശം നല്ലതെന്ന് വിലയിരുത്തൽ

മലപ്പുറം  (www.mediavisionnews.in): കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷാ പ്രവർത്തനം നടത്തിയവർക്ക് സല്യൂട്ട് നൽകിയ സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെയുള്ള സല്യൂട്ട് ചട്ട വിരുദ്ധമാണെങ്കിലും സദുദ്ദേശത്തോടെയുള്ള പ്രവർത്തിയാണ് പൊലീസുകാരനിൽ നിന്നും ഉണ്ടായതെന്ന വിലയിരുത്തലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഉള്ളത്.കൊണ്ടോട്ടി സിഐ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഞായറാഴ്ച വൈകിട്ടാണ് കരിപ്പൂർ...
- Advertisement -spot_img

Latest News

യുവാവിന്റെ മരണത്തിൽ ദുരൂഹത; മഞ്ചേശ്വരം പോലീസ് കേസെടുത്തു

മഞ്ചേശ്വരം: യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. കർണാടക കന്യാന സ്വദേശി അഷ്റഫിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ നൽകിയ...
- Advertisement -spot_img