Thursday, April 25, 2024

Kerala

ലഹരിക്കടത്തില്‍ പിടിയിലായ പൂച്ച; പൊലീസിന്റെ കണ്ണുവെട്ടിച്ച് ജയില്‍ ചാട്ടവും

ലഹരിക്കടത്തില്‍ പൂച്ച പിടിയിലാവുകയോ എന്ന തലക്കെട്ട് വായിച്ച് അതിശയിക്കേണ്ട, സത്യമാണ്. ശ്രീലങ്കയിലാണ് സംഭവം. ഹെറോയിനടങ്ങിയ പ്ലാസ്റ്റിക് കവര്‍ കഴുത്തില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ പൂച്ചയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വെലിക്കട ജയിലിലിലേക്ക് കൊണ്ടുവന്നത്.  മൃഗങ്ങളേയും പക്ഷികളേയുമെല്ലാം ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തുന്ന സംഘത്തിന്റെ പൂച്ചയാണ് ഇതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് ഗ്രാം ഹെറോയിന്‍, രണ്ട് സിം...

കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതില്‍ മാറ്റം; ഒരു വാര്‍ഡ് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കില്ല

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകളുടെ മാനദണ്ഡം മാറ്റി. ഇനി മുതല്‍ ഒരു വാര്‍ഡ് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ്  സോണായി പ്രഖ്യാപിക്കില്ല. കൊവിഡ് പോസിറ്റീവായവരുടെയും ഇവരുമായി പ്രൈമറി സെക്കന്ററി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും പ്രദേശം മാത്രം കണ്ടെയ്ന്‍മെന്റ സോണാക്കും. ഇതിന്റെ കൃത്യമായ മേപ്പ് തയ്യാറാക്കും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് ഉള്ളിലേക്കോ പുറത്തേക്കോ ഉള്ള പ്രവേശനം അനുവദിക്കില്ല. അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാക്കുമെന്നും...

സംസ്ഥാനത്ത് 962 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 66 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളത്തില്‍ ഇക്കാര്യം അറിയിച്ചത്. രണ്ടു മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്(68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍(52) എന്നിവരാണ് മരിച്ചത്. ഇന്ന് സംസ്ഥാനത്ത് 815 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കത്തിലൂടെ രോഗം...

‘വയറ്റിൽ രണ്ട് നാണയങ്ങൾ’; ആലുവയിൽ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

ആലുവ:ആലുവയിൽ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ വയറ്റിൽ രണ്ട് നാണയങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ഒരു രൂപയ്ക്ക് പുറമേ 50 പൈസയായിരുന്നു കുഞ്ഞിന്റെ വയറ്റിൽ ഉണ്ടായിരുന്നത്. നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ആന്തരികാവയവത്തിന്റെ പരിശോധനാഫലം വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും...

സംസ്ഥാനത്ത് നാല് കോവിഡ് മരണം

സംസ്ഥാനത്തിന്ന് നാല് കോവിഡ് മരണം കൂടി. കോഴിക്കോട് , കാസര്‍കോട് , കണ്ണൂർ , എറണാകുളം ജില്ലകളിലാണ് ഇന്ന് മരണം . കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി , കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഇരിക്കൂർ സ്വദേശി യശോദ , ഉപ്പള സ്വദേശി വിനോദ് കുമാര്‍ , എറണാകുളത്തെ...

കണ്ണൂർ വിമാനത്താവളത്തിൽ 12.50 ലക്ഷത്തിന്റെ ഐ ഫോണും എയർപോഡുകളുമായി കാസർകോട് സ്വദേശികളെ പിടികൂടി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്ന് മൊബൈൽഫോണുകളും ഇയർപോഡുകളും കസ്റ്റംസ് പിടിച്ചു. 16 ആപ്പിൾ ഐ ഫോണും 12 ഇയർ പോഡുകളുമാണ് പിടികൂടിയത്‌. ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശികളായ ജബീർ, ജസീർ എന്നിവരിൽനിന്നാണ് ബാഗിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തത്. മൊബൈലുകൾക്കും ഇയർ പോഡിനുമായി 12.5 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ്...

കണ്ണൂരിൽ വീണ്ടും സ്വർണക്കടത്ത്; വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് മൂന്ന് ലക്ഷം രൂപയുടെ സ്വർണം

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. മൂന്ന് ലക്ഷം രൂപയുടെ സ്വർണവുമായി എത്തിയ ആളെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനായ കാസർകോട് സ്വദേശി അബ്ദുൾ ഖയ്യൂമിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. വാച്ചിനുള്ളിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 83.5 ഗ്രാം സ്വർണമാണ് പിടികൂടിയത്. ആദ്യമായാണ് വാച്ചിനുള്ളിൽ കടത്തിയ...

കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമെന്ന് മുഖ്യമന്ത്രി, ഇനി കർശന നിലപാടെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നല്ല മാതൃകയുടെ ഭാഗമായി മഹാമാരിയെ നേരിടുമ്പോള്‍ രാജ്യവും ലോകവും...

കോണ്‍ഗ്രസിന്‍റെ അടയാളം മാഞ്ഞുപോകുന്ന കാലം വിദൂരമല്ല; രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി സമസ്ത

രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെതിരെ സമസ്തയുടെ വിമര്‍ശനം. മതേതര സമൂഹം പ്രതീക്ഷിക്കാത്ത നടപടിയാണ് കോണ്‍ഗ്രസിന്‍റെതെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗമെഴുതി. ഇത് കോണ്‍ഗ്രസില്‍ നിന്നും പ്രതീക്ഷിക്കാത്തത് എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം. മുഖപ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം കോണ്‍ഗ്രസില്‍നിന്ന് മതനിരപേക്ഷ സമൂഹം പ്രതീക്ഷിക്കാത്തതാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പുകഴ്ത്തിയും പ്രശംസിച്ചും...

ആ കരുതല്‍ വെറുതേയായില്ല; ക്വാറന്റിനിലിരിക്കെ പാമ്പ് കടിയേറ്റ കുഞ്ഞ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടു

കണ്ണൂര്‍: ക്വാറന്റീനിലിരിക്കെ പാമ്പ് കടിയേറ്റ ഒന്നരവയസുകാരി ആശുപത്രി വിട്ടു. പാമ്പ് കടിയേറ്റ ശേഷം കൊവിഡ് സ്ഥിരീകിരിച്ച കുട്ടി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 11 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്. ജൂലായ് 21-ന് അര്‍ധരാത്രിയിലാണ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കുഞ്ഞിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ബിഹാറില്‍ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂര്‍...
- Advertisement -spot_img

Latest News

‘തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ല’; വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്...
- Advertisement -spot_img