Tuesday, April 30, 2024

Kerala

സംസ്ഥാനത്ത് 6036 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 124 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ സോളാര്‍ പീഡന കേസുകൾ സിബിഐക്ക് വിട്ടു

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സോളാര്‍ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നേതാക്കളായ കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്. അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍...

424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽകാൻ വിധി; ചെലവിന് പ്രതിമാസം 70,000 രൂപയും

ഇരിങ്ങാലക്കുട: 424 പവൻ സ്വർണാഭരണങ്ങളും 2,97,85,000 രൂപയും പ്രതിമാസം ചെലവിന് 70,000 രൂപയും ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും ഭാര്യയ്ക്ക് ലഭിക്കാൻ അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബകോടതി വിധിച്ചു. ഇരിങ്ങാലക്കുട കണ്‌ഠേശ്വരം സ്വദേശി ജനാർദനൻ നായരുടെ മകൾ ശ്രുതി ഭർത്താവ് കോഴിക്കോട് കോട്ടുളി സ്വദേശി മേപറമ്പത്ത് ഡോ. ശ്രീതു, ഭർതൃപിതാവ് ഗോപി, മാതാവ് മല്ലിക, സഹോദരൻ ശ്രുതി ഗോപി, സഹോദരഭാര്യ...

സമസ്തയെ പിളര്‍ത്താന്‍ മുസ്ലീംലീഗ് ശ്രമമെന്ന് ദേശാഭിമാനി വാര്‍ത്ത; ലീഗിനെതിരെ മുശാവറക്ക് കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: സമസ്തയെ തകര്‍ക്കാനും പിളര്‍ത്താനും മുസ്ലീം ലീഗ് ശ്രമിക്കുന്നുവെന്ന് പോക്ഷക സംഘടനാ നേതാക്കള്‍ പരാതി ഉയര്‍ത്തിയതായി ദേശാഭിമാനി വാര്‍ത്ത. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ(ഇകെ വിഭാഗം) ഉന്നതാധികാര സമിതി മുശാവറക്ക് മുമ്പാകെ കുറ്റ പത്രം സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിലും സമുദായത്തിനകത്തും സംഘടനയെ അപമാനിക്കാന്‍ ലീഗിലെ ചില നേതാക്കള്‍ ശ്രമിക്കുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്. ലീഗ് സംസ്ഥാന...

നിയമസഭാ തെരഞ്ഞെടുപ്പ്; അവസാനവട്ട ഒരുക്കങ്ങളിലേക്ക് കടന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള അവസാന ഒരുക്കങ്ങളിലേക്ക് കടന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍. സുരക്ഷാ ക്രമീകരണങ്ങളുടെ അന്തിമ ആക്ഷൻ പ്ലാന്‍ പൊലീസ് അടുത്തയാഴ്ച സമർപ്പിക്കും.തെരഞ്ഞെടുപ്പ് വേളയിൽ ഹവാല പണവും, മദ്യവും ,മയക്കുമരുന്നും ഒഴുക്കുന്നത് തടയാന്‍ പൊലീസിന്‍റെ സഹായത്തോടെ കമ്മീഷന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഫെബ്രുവരി പകുതിയോടെ പ്രഖ്യാപിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നടത്തിപ്പിന്‍റെ അന്തിമ ഒരുക്കങ്ങളിലേക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നു. സംസ്ഥാനത്ത്...

വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി ഷഹാന(26)യാണ് മരിച്ചത്. മേപ്പാടി, എളമ്പിലേരി റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നത് ഈയിടെയായി വര്‍ധിച്ചു വന്നിട്ടുണ്ട്. സുരക്ഷിയൊരുക്കാതെയാണ് ഈ താമസമെന്നാണ് ആരോപണം.  

പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് ചന്ദ്രിക റിപ്പോര്‍ട്ട്; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വാര്‍ത്ത പിന്‍വലിച്ചു; തങ്ങളും കുടുംബവും എസ്ഡിപിഐയിലേക്കെന്ന് സൈബര്‍ സിപിഐഎം

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ റിപ്പോര്‍ട്ട്. ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന വാര്‍ത്ത രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പിന്‍വലിച്ചു. ‘സിപിഐഎം വേദികളില്‍ നിന്ന് പ്രകാശ് കാരാട്ട് അപ്രത്യക്ഷനായിട്ട് വര്‍ഷങ്ങള്‍; ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്’ എന്ന തലക്കെട്ടോടെയായിരുന്നു വാര്‍ത്ത....

സംസ്ഥാനത്ത് 6960 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 87 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in): ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401, കണ്ണൂര്‍ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സി എച്ചിന്റെ മണ്ഡലം തിരിച്ചു പിടിക്കാന്‍ ലീഗ് എന്തും ചെയ്യും; താനൂരില്‍ പഴയ എംഎല്‍എമാരോ യുവനേതാവോ കളത്തിലിറങ്ങിയേക്കും

മണ്ഡത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ താനൂര്‍. മുസ്ലിം ലീഗിന്റെ എക്കാലത്തെയും പ്രമുഖനേതാവായ സി എച്ച് മുഹമ്മദ് കോയയെ ആദ്യമായി നിയമസഭയിലെത്തിച്ച മണ്ഡലമാണ് താനൂര്‍. മണ്ഡലരൂപീകരണത്തിനുശേഷമുള്ള 1957 ലെ ആദ്യ തെരഞ്ഞടുപ്പില്‍ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് മത്സരിച്ചു ജയിച്ച സി എച്ചാണ് താനൂര്‍ എന്ന ലീഗ്...

തിരുവനന്തപുരത്തെ ആക്രികടയിൽ നിന്ന് 300 ൽ കൂടുതൽ ആധാർ കാർഡുകൾ കണ്ടെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആക്രികടയിൽ നിന്നും 300 ൽ അധികം ആധാർ കാർഡുകൾ കണ്ടെടുത്തു. കാട്ടാക്കടയിലെ ആക്രികടയിൽ നിന്നാണ് ആധാർ രേഖകൾ കണ്ടെത്തിയത്. വില്പനക്കായി എത്തിച്ച 50 കിലോയോളം പേപ്പറുകൾക്ക് ഇടയിൽ ആയിരുന്നു കവർ പോലും പൊട്ടിക്കാത്ത ആധാർ രേഖകൾ. ഇതോടൊപ്പം ഇൻഷുറൻസ് കമ്പനി, ബാങ്ക്, രജിസ്റ്റർ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് അയച്ച രേഖകളും...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു, കൂടുതൽ പോളിങ് വടകരയിൽ; സംസ്ഥാനത്ത് ആകെ 71.27 % പോളിങ്

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍...
- Advertisement -spot_img