സമസ്തയെ പിളര്‍ത്താന്‍ മുസ്ലീംലീഗ് ശ്രമമെന്ന് ദേശാഭിമാനി വാര്‍ത്ത; ലീഗിനെതിരെ മുശാവറക്ക് കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് റിപ്പോര്‍ട്ട്

0
160

കോഴിക്കോട്: സമസ്തയെ തകര്‍ക്കാനും പിളര്‍ത്താനും മുസ്ലീം ലീഗ് ശ്രമിക്കുന്നുവെന്ന് പോക്ഷക സംഘടനാ നേതാക്കള്‍ പരാതി ഉയര്‍ത്തിയതായി ദേശാഭിമാനി വാര്‍ത്ത. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ(ഇകെ വിഭാഗം) ഉന്നതാധികാര സമിതി മുശാവറക്ക് മുമ്പാകെ കുറ്റ പത്രം സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിലും സമുദായത്തിനകത്തും സംഘടനയെ അപമാനിക്കാന്‍ ലീഗിലെ ചില നേതാക്കള്‍ ശ്രമിക്കുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്. ലീഗ് സംസ്ഥാന ഭാരവാഹിയടക്കമുള്ളവരുടെ പേരെടുത്ത് പറഞ്ഞ് പത്തോളം നേതാക്കളാണ് പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമസ്തയില്‍ വിഭാഗീയ പ്രവര്‍ത്തനമാണ്, സംഘടനാ സംവിധാനം അസ്ഥിരമാണ് എന്നുള്ള പ്രചാരണം നടത്തുന്നുവെന്നാണ് പ്രധാനപരാതി. 1980 ലുണ്ടായ പിളര്‍പ്പിന് സമാനമായ സാഹചര്യമെന്നും പ്രചരിപ്പിക്കുന്നു.

സമസ്തക്കെതിരെ കോഴിക്കോട് വീഭാഗീയ യോഗം സംഘടിപ്പിച്ചതടക്കം വിശദീകരിക്കുന്നു. ഫേസ്ബുക്കിലും ചാനല്‍ ചര്‍ച്ചകളിലും സമസ്തയെ വലിച്ചിഴക്കുന്നു, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാര്‍, മുശാവറ അംഗം മുക്കം കെ ഉമര്‍ ഫൈസി എന്നിവരെ മോശമായി ചിത്രീകരിക്കുന്നു. ഉമര്‍ഫൈസി കോടാലികൈയെന്ന് ആക്ഷേപിച്ചു. മുഖപത്രമായ സുപ്രഭാതത്തിന്റെ സര്‍ക്കുലേഷന്‍ തകര്‍ക്കാനും ശ്രമം ഉണ്ടാക്കുന്നു തുടങ്ങി സംസ്ഥാന വൈസ് പ്രസിഡണ്ട് എംസി മായിന്‍ഹാജിയുടേത് അടക്കം പേരെടുത്ത് പറഞ്ഞാണ് പരാതിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതെന്നുമാണ് ദേശാഭിമാനി റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here