Kerala

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 20,019 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്. തീരുമാനം കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ സുധാകരനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നില്‍ക്കുമ്പോഴാണ് മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനായി കെ സുധാകരന്‍ കെപിസിസിയുടെ തലപ്പത്ത് എത്തുന്നത്. നിലവില്‍ കണ്ണൂര്‍ എംപിയാണ് കെ സുധാകരന്‍. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ...

കെ. സുരേന്ദ്രനെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കും. കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ബദിയടുക്ക പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഐ.പി.സി. 171 ബി വകുപ്പ് പ്രകാരമാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങാന്‍...

മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായി; പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യത്തിന് സ്പീക്കറുടെ റൂളിംഗ്

തിരുവനന്തപുരം: പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശമുള്ള ചോദ്യം അനുവദിച്ചതില്‍ സ്പീക്കറുടെ റൂളിംഗ്. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായെന്നും സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. ചോദ്യം അനുവദിച്ചതില്‍ മനപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ ഇത്തരം വീഴ്ച ഉണ്ടാക്കാതെ നിയമസഭാ സെക്രട്ടറിയേറ്റ് നോക്കണമെന്നും റൂളിംഗില്‍ പറഞ്ഞു. ദുരന്തങ്ങളെ പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന പരാമര്‍ശമുള്ള ചോദ്യം അനുവദിച്ചതിനെതിരെയായിരുന്നു സ്പീക്കറുടെ റൂളിംഗ്. ഈ ചോദ്യം...

തിരഞ്ഞെടുപ്പ് കോഴയില്‍ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍; കുറ്റം തെളിഞ്ഞാല്‍ ആജീവനാന്തവിലക്ക്

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 (ബി), 171(ഇ) (തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കുക) എന്നീ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ സുരേന്ദ്രന് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആ ജീവനാന്ത വിലക്കടക്കം ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ഇവ. കേരളത്തിൽ ആദ്യമായിട്ടാണ്...

ബി.ജെ.പി.വിരുദ്ധ രാഷ്ട്രീയം കടുപ്പിച്ച് യു.ഡി.എഫ്.

തിരുവനന്തപുരം: സംഘപരിവാർവിരുദ്ധ രാഷ്ട്രീയം ‘സ്വത്താ’ക്കിമാറ്റാൻ ഇടതുപക്ഷത്തിനു കഴിഞ്ഞതിന്റെ രാഷ്ട്രീയ അപകടം തിരിച്ചറിഞ്ഞ് യു.ഡി.എഫ്. അടവും തന്ത്രവും മാറ്റുന്നു. ബി.ജെ.പി.യുടെ കടുത്ത വിമർശകരും വിരോധികളും കോൺഗ്രസും യു.ഡി.എഫുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം. കൊടകര കുഴൽപ്പണക്കേസ് നിയമസഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവന്നത് ഇതിന്റെ ഭാഗമായാണ്. ബി.ജെ.പി.ക്കും കോൺഗ്രസിനും കേരളത്തിൽ ഒരേ വാക്കും സമാന ചിന്തയുമാണെന്നതായിരുന്നു സി.പി.എമ്മും എൽ.ഡി.എഫും ഉന്നയിച്ച പ്രധാന...

ജൂൺ 12, 13 തീയതികളിൽ സമ്പൂർണ ലോക്ക്ഡൗൺ; പുതിയ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

തിരുവനന്തപുരം: കോവിഡ്‌ വ്യാപനത്തോത് പ്രതീക്ഷിച്ച രീതിയിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലെ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടി. 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്‌ഡൗൺ ആയിരിക്കുമെന്ന്‌ കോവിഡ്‌ അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമാണ സാമഗ്രികൾ...

പെട്രോള്‍ വില നൂറുകടന്നതില്‍ പ്രതിഷേധം; ഹെല്‍മറ്റ് ഉയര്‍ത്തി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കേരളത്തില്‍ പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധവുമായി കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പെട്രോള്‍ പമ്പില്‍ സ്‌കൂട്ടറിനടുത്ത് ഹെല്‍മറ്റും ഉയര്‍ത്തിക്കാണിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ ചിത്രവും കുറിപ്പും പങ്കുവെച്ചത്. ക്രിക്കറ്റ് താരങ്ങള്‍ സെഞ്ച്വറി തികച്ചാല്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു ഉണ്ണിത്താന്റെ പ്രതിഷേധം. പെട്രോള്‍ വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ സെഞ്ച്വറിയടിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറക്കാതെ ചക്കിക്കൊത്ത ചങ്കരനാണെന്നും...

സംസ്ഥാനത്ത് കോവിഡ് മരണം പതിനായിരം കടന്നു; ഇന്ന് 9313 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി; നിലവിലെ നിയന്ത്രണങ്ങൾ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം. ഇത് പ്രകാരമാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തിൽ ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ...
- Advertisement -spot_img

Latest News

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ്...
- Advertisement -spot_img