വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ് വന്നേക്കും; തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഓരോ വാർഡ് വർധിക്കും

0
216

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ൽ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാർഡ് പുനർനിർണയത്തിന് ആലോചന. ജനസംഖ്യാനുപാതികമായി ഓരോ വാർഡുകൂടി സൃഷ്ടിക്കാനാണ് തീരുമാനം. ഇതിനായി 20-ന് പ്രത്യേക മന്ത്രിസഭ ചേർന്ന് ഓർഡിനൻസ് കൊണ്ടുവരുന്നകാര്യമാണ് പരിഗണനയിലുള്ളത്. 22-ന് ചേരുന്ന പതിവ് മന്ത്രിസഭായോഗത്തിൽ നിയമസഭാസമ്മേളനം നിശ്ചയിക്കാനിരിക്കുന്നതിനാലാണിത്. ഓൺലൈനായി ചേരാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്നതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.

ഗ്രാമപ്പഞ്ചായത്തുകളിൽ 1000 പേർക്ക് ഒരുവാർഡ് എന്ന രീതിയിലാണ് ഇപ്പോഴത്തെ വിഭജനം. നിലവിൽ ചെറിയ ഗ്രാമപ്പഞ്ചായത്തുകളിൽ ചുരുങ്ങിയത് 13 വാർഡും വലിയ പഞ്ചായത്തുകളിൽ 23 വാർഡുകളുമാണുള്ളത്. പുനർനിർണയിക്കുന്നതോടെ 14 മുതൽ 24 വരെയായി ഉയരും.

സംസ്ഥാനത്താകെ 941 ഗ്രാമപ്പഞ്ചായത്തുകളിലായി 15,962 വാർഡുകളുണ്ട്. 87 മുനിസിപ്പാലിറ്റികളിലായി 3078 വാർഡുകളും ആറു കോർപ്പറേഷനുകളിലായി 414 വാർഡുകളുമുണ്ട്. നിലവിൽ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 21,865 ജനപ്രതിനിധികളാണുള്ളത്. വാർഡ് വിഭജനത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ 1200 തദ്ദേശ പ്രതിനിധികൾകൂടി അധികമായി വരും.

LEAVE A REPLY

Please enter your comment!
Please enter your name here