Tuesday, April 16, 2024

Kerala

കണ്ണൂര്‍ ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു

കണ്ണൂർ: ജില്ലാ പഞ്ചായത്ത്‌ തില്ലങ്കേരി ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വിജയം. എൽഡിഎഫ്‌ സ്ഥാനാർഥി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ്‌ കുര്യൻ 7128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. യുഡിഎഫിലെ ലിൻഡ ജയിംസിനെയാണ്‌ പരാജയപ്പെടുത്തിയത്. നിലവിൽ യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റാണ്‌ തില്ലങ്കേരി. എല്ലാ പഞ്ചായത്തിലും എൽഡിഎഫ് ലീഡ് നേടി. യുഡിഎഫ് സ്വാധീന മേഖലയായ അയ്യങ്കുന്ന്...

വീണ്ടും ഇരുട്ടടി; ഇന്ധനവില സര്‍വകാല റെക്കോഡില്‍

സംസ്ഥാനത്ത് ഇന്ധന വില റെക്കോർഡിലെത്തി. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമെത്തി. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വർധിപ്പിച്ചത്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും കൂടിയത്.

ഓപ്പറേഷൻ സ്‌ക്രീൻ നിർത്തി വെച്ചു; റോഡ് ഗതാഗത നിയമ ലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് 'ഓപ്പറേഷൻ സ്ക്രീൻ' എന്ന പേരിൽ വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മാത്രമായുള്ള പരിശോധനകൾ മോട്ടോർവാഹന വകുപ്പ് നിർത്തുന്നു. പകരം പൊതുവിൽ റോഡ്-വാഹന ഗതാഗത നിയലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ പ്രത്യേക പരിശോധന ഉണ്ടാവില്ലെങ്കിലും വാഹന ഗ്ലാസുകളിലെ സ്റ്റിക്കറുകൾക്കും കർട്ടനുകൾക്കും എതിരെ...

മലപ്പുറത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: എടവണ്ണയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. പാണ്ടിയാട് കളരിക്കൽ കണ്ണച്ചം തൊടി ജിജേഷിന്റെ മകൾ ആരാധ്യ (5) മാങ്കുന്നൻ നാരായണന്റെ മകൾ ഭാഗ്യശ്രീ (7) എന്നിവരാണ് മരിച്ചത്. കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മരിച്ചു നിലയിൽ കണ്ടത്തിയത്.

ഇന്ന് 6334 പേര്‍ക്ക് കോവിഡ്; 6229 പേര്‍ രോഗമുക്തി നേടി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.34

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട്...

കൊവിഡ് ബാധിച്ച് വരന്‍ ചികിത്സയില്‍; വരനുവേണ്ടി വധുവിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത് സഹോദരി! വ്യത്യസ്തം ഈ വിവാഹം

കറ്റാനം: കൊവിഡ് ബാധിച്ച് വരന്‍ ചികിത്സയിലായതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം ചോദ്യചിഹ്നമായി. എന്നാല്‍, അതിന് പരിഹാരം കണ്ടത് ഏറെ വ്യത്യസ്ത രീതിയിലായിരുന്നു. ചികിത്സയില്‍ കഴിയുന്ന വരന് വേണ്ടി വധുവിന്റെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത് വരന്റെ അകന്ന ബന്ധത്തില്‍പ്പെട്ട സഹോദരിയാണ്. കട്ടച്ചിറ കൊച്ചുവീട്ടില്‍ വടക്കതില്‍ തങ്കമണി – സുദര്‍ശനന്‍ ദമ്പതിമാരുടെ മകള്‍ സൗമ്യയുടെ വിവാഹമാണു വരന്റെ സാന്നിധ്യമില്ലാതെ നടത്തിയത്....

ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാം

കോഴിക്കോട്: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിര്‍മിക്കാനുള്ള നിലവിലെ നിയമ തടസങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പുതിയ ഉത്തരവ് ഇറങ്ങുന്നതോടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനാവും. നിലവിലെ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരം ഏതു മത വിഭാഗത്തിനും ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തദ്ദേശ...

ചരിത്രമുഹൂര്‍ത്തം: സ്പീക്കറെ നീക്കണമെന്ന പ്രമേയം നിയമസഭയില്‍; ഡയസ്സില്‍ നിന്നിറങ്ങി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : ഡോളര്‍ക്കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം സഭ പരിഗണിക്കുന്നു. എം ഉമ്മറാണ് സ്പീക്കറെ നീക്കല്‍ പ്രമേയം അവതരിപ്പിക്കുന്നത്. സ്പീക്കറെ കേന്ദ്രഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് പ്രമേയത്തില്‍ പ്രതിപക്ഷം ആരോപിച്ചു. മറുപടി സഭയില്‍ പറയുമെന്ന് ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഡയസ്സില്‍ നിന്നിറങ്ങി. ഡെപ്യൂട്ടി സ്പീക്കര്‍...

കെ. സുരേന്ദ്രൻ ഇത്തവണ മത്സരിക്കില്ലെന്ന് സൂചന; തീരുമാനം ബിജെപിക്ക് വേണ്ടി പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിക്കില്ലെന്ന് സൂചന. പാർട്ടി പ്രസിഡന്റ് എന്ന നിലിയിൽ പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി മത്സര രം​ഗത്ത് നിന്ന് മാറി നിൽക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. ഇക്കാര്യം സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. ഉടന്‍ തീരുമാനമറിയിക്കാമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ സിറ്റിം​ഗ് എം.എൽ.എയായി ഒ. രാജ​ഗോപാലൻ...

നിയമസഭാ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക ഇന്ന്; പേര് ചേർക്കാൻ ഇനിയും അവസരം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന്. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. അന്തിമ വോട്ടർ പട്ടിക  ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ, പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 80 വയസ്സിനു മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കും. ഇതിന്‍റെ കൃത്യമായ മാനദണ്ഡവും ഇന്ന് മുഖ്യ...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കാസര്‍ഗോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്,...
- Advertisement -spot_img