Tuesday, April 30, 2024

Kerala

യൂത്ത്‌ലീഗില്‍ നിന്ന് ഇത്തവണ ആറ് പേര്‍ നിയമസഭാ പോരാട്ടത്തിന് ഇറങ്ങിയേക്കും

യൂത്ത് ലീഗില്‍ നിന്ന് ഇത്തവണ ആറ് പേരെ നിയമസഭാ പോരാട്ടത്തിനിറക്കാന്‍ മുസ്ലീംലീഗ് ആലോചന. പി.കെ. ഫിറോസും നജീബ് കാന്തപുരവും ഉള്‍പ്പെടെയുളള യൂത്ത് ലീഗ് നേതാക്കള്‍ ഇത്തവണ മത്സരരംഗത്തുണ്ടായേക്കും. ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മുസ്ലീംലീഗ് യൂത്ത് ലീഗിന് നിര്‍ദേശം നല്‍കി. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരിട്ടെത്തി മണ്ഡലങ്ങളില്‍ സ്ഥിതിഗതികള്‍...

കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ധർമജനും; പരി​ഗണിക്കുന്നത് ബാലുശ്ശേരിയിലേക്ക്?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ സ്ഥാനാർത്ഥി പട്ടികയിൽ നടൻ ധർമജനും ഉണ്ടെന്ന് സൂചന. ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജനെ പരി​ഗണിക്കുന്നതായാണ് വിവരം. കോൺഗ്രസ്‌ ആവശ്യപ്പെട്ടാൽ മത്സരിക്കാം എന്ന്  പ്രതികരിച്ചു. ഇതു സംബന്ധിച്ച ചർച്ച നടന്നില്ലെന്നും ധർമജൻ പറഞ്ഞു. കോഴിക്കോട് ജില്ലയിലുള്ള മണ്ഡലത്തിലെ പൊതു പരിപാടികളിൽ  ധർമജൻ സജീവമാണ്. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ബാലുശ്ശേരിയിൽ പരിപാടിക്കെത്തുമെന്ന് ധർമജൻ...

ഇന്ധനവിലയില്‍ പൊറുതിമുട്ടി ജനം; ഒരു രൂപ കൂടിയാല്‍ സംസ്ഥാന സര്‍ക്കാരിന് 33 പൈസ വരുമാനം

കൊച്ചി: ഇന്ധന വില വർധനവിൽ ജനം പൊറുതിമുട്ടുമ്പോള്‍ ഇന്ധന വില നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുന്നത് 750 കോടി രൂപ. കേന്ദ്രം ഒരു രൂപ ഇന്ധനവില കൂട്ടിയാൽ 33 പൈസ സംസ്ഥാന സർക്കാരിന് ലഭിക്കും. അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇൻഷുറൻസ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി,...

ഫേസ്ബുക്കില്‍ ഇനി രാഷ്ട്രീയത്തിനും പിടി വീഴും; നിര്‍ണായക തീരുമാനവുമായി സുക്കര്‍ബെര്‍ഗ്

ന്യൂയോര്‍ക്ക്: ന്യൂസ് ഫീഡില്‍ രാഷ്ട്രീയം നിറഞ്ഞ ഉള്ളടക്കങ്ങള്‍ കുറയ്ക്കാനുള്ള തീരുമാനവുമായി ഫേസ്ബുക്ക്. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയ പരമായ പോസ്റ്റുകളുടെയും മറ്റും റീച്ച് കുറയ്ക്കുന്നതെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഗ്രൂപ്പ് സജഷനുകളില്‍ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കുമെന്നും രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ കുറയ്ക്കുമെന്നും സുക്കര്‍ ബെര്‍ഗ് വ്യക്തമാക്കി. ‘ഫേസ്ബുക്ക് ഉപയോക്താക്കളില്‍...

സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ പേരെ അനുവദിക്കാം; അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ല; കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുമായി കേന്ദ്രം

ന്യൂദല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാം. കൊവിഡ് നിബന്ധനകള്‍ക്ക് വിധേയമായി സ്വിമ്മിംഗ് പൂളുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഒരു വിധത്തിലുമുള്ള നിയന്ത്രണവും ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണിന് വെളിയില്‍ എല്ലാ തരത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കും. ഫെബ്രുവരി ഒന്നിന്...

മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ആക്രമണത്തില്‍ സമീറിൻ്റെ ബന്ധു ഹംസക്കും പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിക്കുന്നു. തെരെഞ്ഞെടുപ്പിനെ ചൊല്ലി പ്രദേശത്ത് സിപിഎം - യുഡിഎഫ് സംഘർഷം ഉണ്ടായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  നിസാം,...

ഇന്നും കൂടി; സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു

തിരുവനന്തപുരം: സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്നും കൂട്ടി. ഇതോടെ തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയിൽ പെട്രോൾ വില 90 ന് അരികിലെത്തി. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 88 രൂപ 58 പൈസയാണ്. തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില 82 രൂപ 65...

കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ലീഗ്, ഉമ്മന്‍ ചാണ്ടി പാണക്കാട്ടെത്തി; യു.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. മുസ്‌ലിം ലീഗ് നേതാക്കളുമായാണ് ആദ്യഘട്ട ചര്‍ച്ച നടത്തുന്നത്. ഇതിനായി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലപ്പുറത്തെത്തി. ഇന്ന് മലപ്പുറത്ത് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തുന്ന നേതൃത്വം അടുത്ത ദിവസം മുതല്‍ മറ്റു ഘടകക്ഷികളെയും കാണും. മുസ്‌ലിം...

പിവി അൻവർ എംഎൽഎയെ കാണാനില്ലെന്ന് പൊലീസിൽ പരാതി

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അൻവറിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി. യൂത്ത് കോൺഗ്രസ് മുൻസില്‍പ്പല്‍ പ്രസിഡന്റ് മൂര്‍ഖൻ ഷംസുദ്ദീനാണ് നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ബിസിനസ് ആവശ്യാര്‍ത്ഥം എംഎല്‍എ വിദേശത്താണെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ വിശദീകരണം. സ്ഥലത്തില്ലെങ്കിലും മണ്ഡലത്തിലെ കാര്യങ്ങളൊക്കെ എംഎല്‍എ കൃത്യമായി ചെയ്യുന്നുണ്ടെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.

പെട്രോള്‍ വില 90 തൊടുന്നു; ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ റെക്കോര്‍ഡ് വില

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍. തിരുവനന്തപുരത്ത് 88 രൂപ 6 പൈസയാണ് പെട്രോളിന്റെ വില. ഗ്രാമഭാഗങ്ങളില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന് നിരക്കിലാണ് പെട്രോളിന്റെ വില. 89 രൂപ 50 പൈസയാകും ഇവിടുത്തെ വില. കൊച്ചിയില്‍ പെട്രോളിന് 86 രൂപ 32 പൈസയായി. 35 പൈസയുടെ വര്‍ധനവ് ഉണ്ടായതോടെയാണ് പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിയത്....
- Advertisement -spot_img

Latest News

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ഒരു കുട്ടിയടക്കം കാസർകോട് സ്വദേശികളായ 5 പേർ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു...
- Advertisement -spot_img