കോട്ടയം: നര്‍കോട്ടിക്സ് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന്‍ രംഗത്ത്. കുട്ടികള്‍ മയക്കുമരുന്ന് ബന്ധങ്ങളില്‍പ്പെടരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. ബിഷപ്പ് വിശ്വാസികളോടു നടത്തിയ പ്രസംഗം വിവാദമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
സര്‍ക്കാരും രാഷ്ട്രീയ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ഏതെങ്കിലും...
തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയതായി മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വരുന്നത് കണക്കാക്കി മുന്നൊരുക്കങ്ങൾ നടത്താനാണ് നിർദ്ദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഉന്നതതല സമിതിയാകും തീരുമാനം എടുക്കുക. സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ നാലിന് തുറക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വാക്സീനേഷൻ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതൽ ഇളവുകളിലേക്ക് നീങ്ങാൻ സർക്കാരിന് കരുത്താകുന്നത്.
ഈ മാസം മുപ്പതിനകം സമ്പൂർണ്ണ ആദ്യഡോസ്...
കൊച്ചി∙ എറണാകുളം കിഴക്കമ്പലത്ത് രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന കാർ കാൽനട യാത്രക്കാർക്കിടയിലേയ്ക്ക് ഇടിച്ചുകയറി രണ്ടു സ്ത്രീകൾ മരിച്ചു. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നയാളും മരിച്ചു. രാവിലെ 6ന് പഴങ്ങനാട് ഷാപ്പുംപടിയിലായിരുന്നു അപകടം.
പ്രഭാത നടത്തത്തിന് ഇറങ്ങിയ നാലു പേർക്കിടയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്ന, കാറിലുണ്ടായിരുന്ന ഡോ.സ്വപ്ന...
പ്രമുഖ സീരിയല്‍ നടൻ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. ഗവണ്‍മെന്റ് മോഡല്‍ സ്‍കൂളിലാണ് വിദ്യാഭ്യാസം.
തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ...
കാസറഗോഡ്: ജില്ലയിൽ നടപ്പിലാക്കുന്ന ഊർജജിത കോവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബർ 11 ന് കൊവിഷിൽഡ് വാക്‌സിൻ നൽകുന്നതിനായി 44 ആരോഗ്യ കേന്ദ്രങ്ങളിലും കൊവാക്സിൻ നൽകുന്നതിനായി 43 ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) അറിയിച്ചു. ഓൺലൈൻ വഴിയും സ്പോട്ട് അഡ്മിഷൻ വഴിയും വാക്‌സിൻ നൽകും. വാക്സിനേഷൻ അവശ്യമുള്ളവർ cowin.gov.in വെബ്സൈറ്റ് വഴി...
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണ്. കോളജ് വിദ്യാര്‍ത്ഥികള്‍ കോളജില്‍ എത്തും മുന്‍പ് വാക്‌സിന്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും വാക്‌സിനേഷന് കൈകോര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിനെ ചെറുക്കുന്നതിനുള്ള പൊതുജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് വാക്‌സിനേഷന്‍ കൂടി ആരംഭിച്ചതോടെ ശക്തിപ്പെട്ടുവെന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (wipr) അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലാണ് ഇളവ് അനുവദിച്ചത്.
നിലവില്‍ ഡബ്ല്യൂഐപിആര്‍ ഏഴിന് മുകളിലുള്ള പ്രദേശങ്ങളിലാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കല്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നത്. ഇത് എട്ടായി ഉയര്‍ത്താനാണ് മുഖ്യമന്ത്രി...
ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍. പരാതിയില്‍ മൊഴിയെടുക്കുന്നതിനായി നവാസിനെ പൊലീസ് വിളിപ്പിച്ചിരുന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം നവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് 10 ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍...
കൊച്ചി: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന നിർദ്ദേശം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ഡി.ജി.പി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തൃശൂർ ചേർപ്പ് സ്വദേശിയായ വ്യാപാരി ജെ.എസ്. അനിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. നേരത്തെ ഈ ഹർജി പരിഗണിച്ചപ്പോൾ 'എടാ, എടീ' വിളികൾ പൊലീസ് ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ...
ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...