Kerala

അമ്മയെ മകള്‍ വെട്ടിക്കൊന്നു; മൃതദേഹം കത്തിക്കാനും ശ്രമം

തിരുവനന്തപുരം ∙ ബാലരാമപുരം നരുവാമൂട് അരിക്കടമുക്കിൽ അമ്മയെ മകൾ വെട്ടിക്കൊന്നു. രാവിലെ 8 മണിയോടെ മകൾ ലീലയുടെ (62) വെട്ടേറ്റ് അന്നമ്മയാണ് (85) മരിച്ചത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റു. ലീല മാനസികരോഗത്തിനു നേരത്തേ ചികിത്സ നേടിയിരുന്നതായി പൊലീസ് പറഞ്ഞു. അമ്മയെ വെട്ടിയശേഷം ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാനും ശ്രമമുണ്ടായി. ശരീരം ഭാഗികമായി കത്തി. ലീല വിവാഹിതയാണെങ്കിലും...

ഗൂ​ഗിൾ മാപ്പു നോക്കി ലോറി ഓടിച്ചു, വഴിതെറ്റി നിയന്ത്രണം വിട്ട് മറിഞ്ഞ് ക്ലീനർ മരിച്ചു

ഇടുക്കി; ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് വാഹനത്തിന്റെ ക്ലീനർ മരിച്ചു. എറണാകുളം കറുകുറ്റി എടക്കുന്ന് ആമ്പലശേരി സുബ്രൻ (51) ആണു മരിച്ചത്. വാഹന ഉടമയായ ഡ്രൈവർ നെടുവേലിൽ ഡേവിസ് (42)  പരുക്കുകളോടെ രക്ഷപ്പെട്ടു. ഇടുക്കി അടിമാലിയിൽ ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. രാജാക്കാട്ട് ആരംഭിക്കുന്ന കറി പൗഡർ യൂണിറ്റിലേക്കു യന്ത്രസാമഗ്രികളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. വഴിയറിയാത്തതു കൊണ്ട്...

ഹരിതയ്ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാ​ഗം; പിഎംഎ സലാമിന് വിമർശനം, ലീ​ഗ് നേതൃത്വത്തിന് കത്തയച്ചു

കോഴിക്കോട്: ഹരിതയ്ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാ​ഗം രം​ഗത്ത്. ഹരിതയ്ക്കെതിരായ നടപടി പുന:പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആവശ്യമുന്നയിച്ച് ഇവർ മുസ്ലീം ലീ​ഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു. സീനിയർ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് കത്തയച്ചിരിക്കുന്നത്. സ്ഥിതി വഷളാക്കിയത് പിഎംഎ സലാമിന്റെ ഇടപെടലാണെന്നും ഇവർ ആരോപിക്കുന്നു. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി മുസ്ലീംലീഗ്...

പാലക്കാട് ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം

മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം. രണ്ട് പേർ മരിച്ചു. കോട്ടയ്ക്കൽ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്. ഹോട്ടലിൽ ഉണ്ടായിരുന്ന ആളുകൾ തീപടർന്നപ്പോൾ ഓടി രക്ഷപ്പെട്ടു. മരണപ്പെട്ട രണ്ടുപേർ മുകളിലത്തെ നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അബോധാവസ്ഥയിലുള്ള ഇരുവരെയും പൊള്ളലിലേറ്റത്തിനെ തുടർന്ന്...

ദേശീയപാതാ വികസനം; കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതായി പരാതികള്‍, കാസര്‍കോട് നൂറോളം പരാതികള്‍

കാസര്‍കോട്: ദേശീയപാതാ വികസനത്തിന് നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് മാറി നിര്‍മ്മാണ കമ്പനി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതായി പരാതി. കാസര്‍കോട് പലയിടത്തും നേരത്തെ സ്ഥാപിച്ച കല്ലില്‍ നിന്നും രണ്ട് മുതല്‍ നാല് മീറ്റര്‍ വരെ മാറി വേറെ കല്ല് സ്ഥാപിച്ചതായാണ് ആക്ഷേപം. കാസര്‍കോട് അണങ്കൂറിലെ പ്രസാദിന്‍റെ വീട്ടില്‍ ദേശീയ പാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കാനായി നിര്‍മ്മാണ...

പൂന്തുറ സിറാജ് ഗുരുതരാവസ്ഥയില്‍; പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് മഅ്ദനി

പി.ഡി.പി നേതാവ് പൂന്തുറ സിറാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി പി.ഡി.പി ചെയര്‍മാന്‍ മഅ്ദനി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പൂന്തുറ സിറാജിന്‍റെ ആരോഗ്യാവസ്ഥ മഅ്ദനി അറിയിച്ചത്. ഗുരുതരമായ രോഗാവസ്ഥയിലാണ് പൂന്തുറ സിറാജുള്ളതെന്നും എല്ലാവരും അദ്ദേഹത്തിന്‍റെ രോഗശമനത്തിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്നും മഅ്ദനി പറഞ്ഞു. അതെ സമയം പി.ഡി.പി വൈസ് ചെയര്‍മാനായി പൂന്തുറ സിറാജിനെ നോമിനേറ്റ് ചെയ്തു. പാര്‍ട്ടി...

സംസ്ഥാനത്ത് ഇന്ന് 26,200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ 16.69 ശതമാനം, മരണം 125

കൊച്ചി: സംസ്ഥാനത്ത് ഇന്ന് 26,200 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 156957 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്.

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു; ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ വരുന്ന വിധം ക്ലാസുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ വീതം ക്ലാസിലെത്തുന്ന രീതിയില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. ‘എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കാത്തത് മൂലം നേരിട്ടിരുന്ന പരിമിതികളും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രാക്ടിക്കല്‍...

പ്രതിഷേധിച്ച സ്ത്രീകളെ ചാട്ടവാറിനടിച്ചോടിച്ച്‌ താലിബാന്‍ ക്രൂരത; എല്ലാം പഴയപടി-വിഡിയോ

കാബൂള്‍∙ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ തെരുവില്‍ പ്രതിഷേധപ്രകടനം നടത്തിയ വനിതകളെ താലിബാന്‍കാര്‍ ചാട്ടവാറിന് അടിച്ചോടിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 'അഫ്ഗാന്‍ സ്ത്രീകള്‍ നീണാള്‍ വാഴട്ടെ' എന്ന മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ സ്ത്രീകളെയാണു ചാട്ട കൊണ്ട് അടിച്ചത്.  പ്രതിഷേധിച്ച സ്ത്രീകളെ ചാട്ടവാറിനടിക്കുന്ന ദൃശ്യങ്ങള്‍ അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക സഹ്‌റ റഹിമി പങ്കുവച്ചിരുന്നു. മന്ത്രിസഭയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്ത താലിബാന്‍...

‘ഓണ്‍ലൈനില്‍’ കല്യാണമാവാം; സാങ്കേതിക സൗകര്യം ഒരുക്കാനാകുമെന്ന് സര്‍ക്കാര്‍

കൊച്ചി: വധൂവരന്മാര്‍ ഓണ്‍ലൈനില്‍ ഹാജരായി വിവാഹം നടത്താനുള്ള സാങ്കേതിക സൗകര്യം ഒരുക്കാനാകുമെന്ന് സര്‍ക്കാര്‍. ഓണ്‍ലൈനില്‍ വിവാഹത്തിന് അനുമതിതേടി തിരുവനന്തപുരം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയാലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തായതിനാലാണ് ഹര്‍ജിക്കാര്‍ ഓണ്‍ലൈനില്‍ വിവാഹത്തിന് അനുമതി തേടിയത്. ഐ.ടി.വകുപ്പ്   പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സെക്രട്ടറി മുഹമ്മദ് വൈ...
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img