Kerala

‘ജാഗ്രത വേണം’; ജലീലിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി, ഇഡി അന്വേഷണം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജലീല്‍

തിരുവനന്തപുരം: എആർ നഗർ ബാങ്ക് ക്രമക്കേടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പ്രസ്‍താവന നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു. ഇഡി അന്വേഷണം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ചന്ദ്രിക കേസില്‍ താനല്ല പരാതിക്കാരനെന്നും ജലീല്‍ പറഞ്ഞു. അതേസമയം ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍...

കൊവിഡ് ബാധിച്ച് മരിച്ച 97% പേരും വാക്സീൻ എടുക്കാത്തവർ; ​ഗുരുതരാവസ്ഥയിലുള്ള 98% പേരും വാക്സീനെടുത്തിട്ടില്ല

തിരുവനന്തപുരം: കൊവിഡ് വാക്സീൻ എടുക്കാത്തവർ ജാ​ഗ്രതൈ. കഴിഞ്ഞ രണ്ടര മാസത്തിനിടെ സംഭവിച്ച കൊവിഡ് മരണങ്ങളിൽ 97 ശതമാനവും വാക്സീൻ എടുക്കാത്തവരാണെന്നാണ് ആരോ​ഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട്. ജൂൺ 18 മുതൽ സെപ്റ്റംബർ മൂന്നുവരെയുള്ള കാലയളവിലെ മരണങ്ങളാണ് ആരോ​ഗ്യവകുപ്പ് പഠന വിധേയമാക്കിയത്. ഇതനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ച 9195പേരിൽ 8290പേരും വാക്സീൻ ഒരു ഡോസ് പോലും എടുത്തിരുന്നില്ല. മുഖ്യമന്ത്രി...

സ്വര്‍ണവില വീണ്ടും കുറഞ്ഞു, മൂന്നു ദിവസത്തിനിടെ താഴ്ന്നത് 400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഇന്നത്തെ പവന്‍ വില 35,200 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4400 ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് നാനൂറു രൂപയാണ് കുറഞ്ഞത്. മാസത്തിന്റെ തുടക്കത്തില്‍ 35,360...

‘അപമാനിക്കുന്നവരോട് സന്ധിയില്ല’; മുസ്ലീംലീഗിനെ കടന്നാക്രമിച്ച് ഹരിത

നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയ എംഎസ്എഫ് ഹരിതാ വിഭാഗം പിരിച്ചുവിട്ട നടപടിയില്‍ രൂക്ഷ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ മുഫീദ തെസ്‌നി. തുറന്ന യുദ്ധത്തിന് തന്നെയാണ് ഹരിതയുടെ തീരുമാനം. സംഘടന അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും പോരാടാന്‍ സംഘടന തങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ടെന്നും പിടിച്ച കൊടി തെറ്റിയിട്ടില്ലെന്നും മുഫീദ തെസ്‌നി മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ അറിയിച്ചു. തെറ്റിനെതിരെ വിരല്‍...

പത്ത് വർഷത്തിനിടെ യുവതി ഒളിച്ചോടിയത് 25 തവണ; തിരികെ വന്നാൽ സ്വീകരിക്കുമെന്ന് ഭർത്താവ്

ദില്ലി: അസമിൽ വിവാഹിതയായ സ്ത്രീ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വ്യത്യസ്ത ആളുകളോടൊപ്പം ഒളിച്ചോടിയത് 25 തവണ. എങ്കിലും തിരിച്ചുവന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്നാണ് ഭർത്താവിന്റെ പ്രതികരണം. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആസാമിലെ ദിംഗ്ലക്കർ ഗ്രാമത്തിലാണ് ഇവരുടെ താമസം. മൂന്ന് മക്കളുള്ള സ്ത്രീയുടെ ഇളയകുട്ടിക്ക് മൂന്ന് മാസം മാത്രമാണ് പ്രായം. വ്യത്യസ്ത പുരുഷൻമാരൊപ്പം ഒളിച്ചോടുകയും ദിവസങ്ങൾക്കകം തിരിച്ചുവരികയും...

സംസ്ഥാനത്ത് ഇന്ന് 30196 പേര്‍ക്ക് കൊവിഡ്, ടിപിആർ 17ന് മുകളിൽ, മരണം 22000 കടന്നു

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ 692 എണ്ണം...

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; പുതിയ കമ്മിറ്റി ഉടനെന്ന് ലീഗ് നേതൃത്വം

എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചു. ഹരിത നേതൃത്വം എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ...

ഗൾഫിലേക്കുള്ള ടിക്കറ്റിന് പൊളളും വില, പ്രവാസികൾ ദുരിതത്തിൽ, സർക്കാർ ഇടപെടൽ തേടി

കൊച്ചി: ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താതെ വിമാനക്കമ്പനികൾ. കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഇതിനിടെ അവസരം മുതലെടുത്ത് ട്രാവൽ ഏജൻസികൾ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് കരിഞ്ചന്തയിൽ വിൽക്കുന്നതായും ആക്ഷേപമുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ കുറവില്ലെന്നതാണ് യാഥാർത്ഥ്യം. കുവൈറ്റിൽ...

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല; എ.ആര്‍ ബാങ്കില്‍ ഇ.ഡി അന്വേഷണം ആവശ്യമില്ലെന്ന് സഹകരണവകുപ്പ് മന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ എആര്‍ നഗര്‍ വിഷയത്തില്‍ ജലീലിനെ തള്ളി സഹകരണ മന്ത്രി വി എന്‍ വാസവന്‍. സഹകരണം സംസ്ഥാന വിഷയമാണ്. സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇഡി പരിശോധന ആവശ്യമില്ല. അതിന് കേരളത്തില്‍ സംവിധാനമുണ്ട്. വിഷയം ജലീല്‍ തന്നെ അറിയിച്ചിട്ടില്ല. എആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ വന്നത് ഇപ്പോളാണ്. മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്‍റ്...

നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എംഎല്‍എക്ക് നോട്ടീസ്

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജിയില്‍ എംഎല്‍എക്ക് ഹൈക്കോടതി നോട്ടീസ്. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെപി മുഹമ്മദ് മുസ്തഫ നല്‍കിയ തെരഞ്ഞെടുപ്പ് ഹരജിയിലാണ് നോട്ടീസ്. ഹരജി ഒക്ടോബര്‍ നാലിന് പരിഗണിക്കും. നജീബ് കാന്തപുരത്തോട് തടസ്സവാദം അറിയിക്കാനാണ് നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് കെ ഹരിപാലാണ് ഹരജി പരിഗണിക്കുക. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ...
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img