Kerala

‘വഴിയേ പോകുന്നവര്‍ക്ക് മറുപടി പറയേണ്ട ബാധ്യത ലീഗിനില്ല, ജലീലിന് നല്‍കേണ്ട മറുപടി മുഖ്യമന്ത്രി കൊടുത്തു’: പിഎംഎ സലാം

കോഴിക്കോട്:  കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ ജലീലിനെ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജലീലിന് പറയേണ്ട മറുപടി മുഖ്യമന്ത്രി പറഞ്ഞു. വഴിയേ പോകുന്നവര്‍ക്ക് മറുപടി പറയേണ്ട ബാധ്യത ലീഗിനില്ല. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടികള്‍ ആരോപണമുന്നയിച്ചാല്‍ മറുപടി പറയാം. എആര്‍ നഗര്‍ ബാങ്കില്‍ പ്രശ്‍നമുണ്ടെങ്കില്‍...

സ്വര്‍ണം വീണ്ടും താഴേക്ക്, രണ്ടു ദിവസത്തിനിടെ 320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന്‍ വില 35,280 ആയി. ഈ മാസം ഇതുവരെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാം വില 30 രൂപ കുറഞ്ഞ് 4410 രൂപയായി. മാസത്തിന്റെ തുടക്കത്തില്‍ 35,360 ആയിരുന്നു പവന്‍ വില. പിറ്റേന്ന് ഇത് 35360...

‘മുഖ്യമന്ത്രി പിതൃതുല്യന്‍, കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാട്ടം അവസാനശ്വാസം വരെ തുടരും’; പ്രതികരണവുമായി ജലീല്‍

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഏ ആര്‍ നഗര്‍ ബാങ്ക് ഇടപാട് അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി എംഎല്‍എ കെ ടി ജലീല്‍. മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും ഉപദേശിക്കാമെന്നും അതിനുള്ള എല്ലാ അധികാരവും പിണറായി വിജയനുണ്ടെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ...

സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു, സമ്പർക്കപ്പട്ടികയിലെ 20 പേരുടെ കൂടി ഫലം നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവിൽ 68 പേരാണ്...

കൊവിഡ് ഭീതി; കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെം​ഗളൂരു: കേരളത്തിലേക്കുള്ള യാത്ര ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ.  പൊതുജനങ്ങൾക്ക് നൽകിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ നിർദേശിക്കുന്നത്. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ കേരളസന്ദർശനം ഒഴിവാക്കണമെന്നാണ് ജനങ്ങളോടുള്ള കർണാടക സർക്കാരിൻ്റെ അഭ്യർത്ഥന. കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോൾ മടക്കി വിളിക്കരുതെന്ന് ഐടി-വ്യവസായസ്ഥാപനങ്ങൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും...

പലതവണ ചോദ്യം ചെയ്തതിനാല്‍ ഇ.ഡിയില്‍ ജലീലിന് വിശ്വാസം കൂടിയിട്ടുണ്ടാകും; എ.ആര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.ടി. ജലീല്‍ ഉന്നയിച്ച എ.ആര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയില്‍ ഇ.ഡി അന്വേഷണങ്ങള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ഇ.ഡി പലതവണ ചോദ്യം ചെയ്തതിനാല്‍ വിശ്വാസം കൂടിയിട്ടുണ്ടാകും. പ്രസ്തുത വിഷയത്തില്‍ സഹകരണവകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ ഹൈക്കോടതി സ്‌റ്റേ ഉള്ളതിനാലാണ് മുന്നോട്ടുപോകാത്തത്,’ മുഖ്യമന്ത്രി പറഞ്ഞു. ഇ.ഡി അന്വേഷണമെന്ന ആവശ്യം...

കർഫ്യൂ ഇല്ല, ഞായറാഴ്ച ലോക്ക് ഡൗൺ പിൻവലിച്ചു, കോളേജുകൾ പ്രവർത്തിക്കും, കേരളം കൂടുതൽ തുറക്കുന്നു

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ മേഖലകൾ തുറക്കാൻ തീരുമാനം. സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂ...

ഐ.എന്‍.എല്ലിൽ വീണ്ടും തര്‍ക്കം; അഹമ്മദ് ദേവര്‍കോവില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചെന്ന് വഹാബ് പക്ഷം

കേരളം: സമവായചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഐഎന്‍എല്ലില്‍ വീണ്ടും തര്‍ക്കമുയരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് വഹാബ് പക്ഷം രംഗത്തെത്തിയതോടെയാണ് വീണ്ടും തര്‍ക്കം രൂപപ്പെട്ടത്. ഒരു വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ച് മഞ്ചേരിയില്‍ മെമ്പര്‍ഷിപ്പ് വിതരണം നടത്തിയെന്നാണ് പരാതി. മെമ്പര്‍ഷിപ്പ് വിതരണം രണ്ടു മാസത്തേക്ക് നിര്‍ത്തി വയ്ക്കാനായിരുന്നു സമവായ ചര്‍ച്ചയിലെ...

ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച് യാത്ര; രണ്ട് ബംഗാള്‍ സ്വദേശികള്‍ തീവണ്ടി തട്ടി മരിച്ചു

തിരുവനന്തപുരം: തുമ്പയില്‍ തീവണ്ടി തട്ടി രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ ജയിംസ് ഒറാന്‍, ഗണേഷ് എന്നിവരാണ് മരിച്ചത്. മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് പാളത്തിലൂടെ നടക്കുന്നതിനിടെ തീവണ്ടി തട്ടിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ റെയില്‍വേപാളത്തില്‍ കണ്ടെത്തിയത്. ഇവരുടെ മൊബൈല്‍ഫോണുകളും ഹെഡ്‌സെറ്റും സംഭവസ്ഥലത്തുനിന്ന് കിട്ടിയിട്ടുണ്ട്. കെട്ടിടനിര്‍മാണ തൊഴിലാളികളായ ഇരുവരും ചിത്തിരനഗറിലാണ് താമസിച്ചിരുന്നത്. ഇവരോടൊപ്പം താമസിക്കുന്നവരെ...

സംസ്ഥാനത്ത് സ്കൂൾ തുറക്കുമോ? ഞായറാഴ്ച ട്രിപ്പിൾ ലോക്ക് മാറുമോ? രാത്രികാല കർഫ്യു തുടരുമോ? തീരുമാനം ഇന്നുണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം. ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക് ഡൗണിലടക്കം തിരുമാനം ഇന്നത്തെ അവലോകന യോഗത്തിലുണ്ടായേക്കും. ഞായറാഴ്ചത്തെ ട്രിപ്പിൾ ലോക്ക്ഡൗണക്കം പിൻവലിക്കാനുള്ള തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിലുണ്ടായേക്കും. സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗൺ പിൻവലിക്കുന്നതിനൊപ്പം രാത്രി കാല കർഫ്യുവും പിൻവലിക്കുന്നിൽ സർക്കാർ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ  ഉച്ചക്ക്...
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img