സ്വര്‍ണവിലയില്‍ ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

0
164

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,720 രൂപ. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4340 ആയി.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ സ്വര്‍ണത്തിന്. ഇന്നലെ പവന് 240 രൂപ താഴ്ന്നിരുന്നു.

ഈ മാസം സ്വര്‍ണത്തിന് വില 35,600 രൂപ വരെ എത്തിയിരുന്നു. പിന്നീട് കുറയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here