തിരുവനന്തപുരം: ഏഴ് ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയതിന് 40000 രൂപയുടെ താൽക്കാലിക വൈദ്യുത വിളക്ക്. വിളക്കുകൾ സജ്ജീകരിച്ച കരാറുകാരന് പണം നൽകാൻ സർക്കാർ ഉത്തരവുമിറങ്ങി
കഴിഞ്ഞ വർഷം മാർച്ച് 18 മുതൽ 25ാം തിയതി വരെ സെക്രട്ടേറിയറ്റ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ വാർത്ത സമ്മേളനം നടത്തിയതിനാണ് താൽകാലിക വൈദ്യുത വിളക്കുകൾ സജ്ജീകരിച്ചത്. ഈ ഏഴ് ദിവസത്തെ...
ഈരാറ്റുപേട്ട: എസ്‌ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. രാവിലെ 11 ന് ആരംഭിച്ച ചർച്ചയിൽ നഗരസഭയിൽ 28 അംഗങ്ങളും പങ്കെടുത്തു. യുഡിഎഫിൽ നിന്നും കൂറുമാറിയ കോൺഗ്രസ് അംഗം അൽസന്ന പരീക്കുട്ടിയും വോട്ടെടുപ്പിൽ പങ്കെടുത്തു. 15 വോട്ടുകളാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. ഒൻപത് എൽഡിഎഫ് അംഗങ്ങൾക്കൊപ്പം അഞ്ച് എസ്‌ഡിപിഐ വോട്ടുകളും...
തിരുവനന്തപുരം: കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
കേരളത്തിന്റെ മതസൗഹാര്‍ദവും സാമൂഹിക ഇഴയടുപ്പവും തകര്‍ക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും വലിയ രീതിയിലുള്ള ചേരിതിരിവും സ്പര്‍ധയും അവിശ്വാസം വിവിധ മതവിശ്വാസികള്‍ക്കിടയില്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമുള്ള...
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മുസ്ലിം ഐക്യ വേദി പ്രവർത്തകർക്കെതിരെ കേസ്. നാർക്കോട്ടിക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നൂറ്റമ്പതോളം പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും കണ്ടയ്മെൻ്റ് സോണിൽ ജാഥ നടത്തിയതിനുമാണ് കേസ്.
വേങ്ങര: എലിക്ക് വെച്ച വിഷം കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ രണ്ടര വയസ്സ് പ്രായമുള്ള മകന്‍ ഷയ്യാഹ് ആണ് മരിച്ചത്. വീട്ടില്‍ എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം കുട്ടി അറിയാതെ കഴിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം. കുട്ടി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ്...
സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റ്. സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയും നിയമിച്ചു. എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം തള്ളിയതോടെയാണ് പഴയ ഹരിത സംസ്ഥാന കമ്മിറ്റി...
തിരുവനന്തപുരം: പൊലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സേയുടെ പ്രസംഗം ഷെയര്‍ ചെയ്ത് എസ്.ഐക്ക് താക്കീത്. എസ്.ഐ രാധാകൃഷ്ണ പിള്ളയാണ് ഗോഡ്‌സേയുടെ പ്രസംഗം ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലേക്കായിരുന്നു പ്രസംഗത്തിന്റെ പരിഭാഷ എസ്.ഐ അയച്ചിരുന്നത്. തുടര്‍ന്ന് സംഭവത്തില്‍ വകുപ്പ് തലത്തില്‍ അന്വേഷണം നടത്തിയിരുന്നു.
തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് രാധാകൃഷ്ണ പിള്ള അന്വേഷണത്തില്‍...
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം ∙ കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികിത്സാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ 290 ആംബുലന്‍സുകളാണ് കോവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ മൂന്നാം തരംഗം മുന്നില്‍കണ്ട് നിരത്തിലോടുന്ന 316 കനിവ് 108 ആംബുലന്‍സുകളെയും 1500 ജീവനക്കാരെയും സജ്ജമാക്കി.
ഏതെങ്കിലുമൊരു സാഹചര്യം...
ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...