റിയാദ്: അബദ്ധത്തില്‍ സഊദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിന് താങ്ങാകാൻ മലയാളി സമൂഹം. മോചനത്തിന് ആവശ്യമായ ദിയാ ധനം കണ്ടെത്താനായി മലയാളി കൂട്ടായ്മകള്‍ റിയാദിൽ ഒരുമിച്ചു. വധശിക്ഷയിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ കൊല്ലപ്പെട്ട ബാലന്റെ കുടുംബം ആവശ്യപ്പെട്ട 33 കോടി രൂപാ കണ്ടെത്താനാണ് കൈകോർത്ത്...
യു.എ.ഇയിൽ നിന്നുള്ള ഏറ്റവും പുതിയ റാഫ്ൾ ലോട്ടറി പ്ലാറ്റ്ഫോം ഗൾഫ് ടിക്കറ്റിന്റെ ഇന്ത്യയിലെ ആദ്യ നറുക്കെടുപ്പിൽ 667 പേർക്ക് സമ്മാനങ്ങൾ. ഫോർച്യൂൺ 5, സൂപ്പർ 6 നറുക്കെടുപ്പിലൂടെ AED 258,440 സമ്മാനത്തുകയായി നൽകി.
ശ്രദ്ധേയരായ വിജയികളിൽ തമിഴ് നാട്ടിൽ നിന്നുള്ള ശ്രീധർ ശിവകുമാർ ഉണ്ട്. ഫോർച്യൂൺ 5 ഗെയിമിൽ അഞ്ചിൽ നാല് അക്കങ്ങളും തുല്യമായ ശ്രീധർ...
ദുബൈ: വര്‍ഷങ്ങളോളം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്താലും തങ്ങളുടെ കുടുംബത്തെ ഒരിക്കല്‍ പോലും കൊണ്ടുവരാനാകാത്ത പ്രവാസികളാണ് ഏറെയും. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രവാസിയുടെ വേര്‍പാട് ഏറെ വേദനാജനകമാണ്.
15 വര്‍ഷത്തിലേറെയായി യുഎഇയില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഒരിക്കല്‍ പോലും തന്‍റെ കുടുംബത്തെ ഇവിടേക്ക് കൊണ്ടുവരാൻ...
മംഗളൂരു: ദുബായിയിലുണ്ടായ കാര്‍ അപകടത്തില്‍ 28 കാരി മരിച്ചു. കോട്ടേക്കര്‍ ബീരി സ്വദേശിയായ വിദിഷ എന്ന യുവതിയാണ് ഫെബ്രുവരി 22 വ്യാഴാഴ്ച ദുബായിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്. മംഗളൂരു താലൂക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റിന്റെ ഏക മകളാണ് വിദിഷ.
മംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍...
ദുബൈ: പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അവര്‍ സ്വന്തം മണ്ണില്‍ വിമാനമിറങ്ങി. കണ്ണീരോടെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ ഓടിയെത്തി. വെറും ഒരു കാത്തിരിപ്പ് ആയിരുന്നില്ല അത്, ജീവിതം ഇനി എങ്ങനെയെന്ന് അറിയാതെ, ഇനി ഒരിക്കലെങ്കിലും പ്രിയപ്പെട്ടവരെ കാണാനാകുമോ എന്നറിയാത്ത 18 വര്‍ഷത്തെ ജയില്‍വാസം. ദുബൈയില്‍ ജയിലിലായിരുന്ന അഞ്ച് പ്രവാസികള്‍ കഴിഞ്ഞ ദിവസമാണ് മോചിതരായി നാട്ടിലെത്തിയത്.
കൊലപാതക കേസിൽ...
റിയാദ്: മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും വെച്ച് വിവാഹ കരാറുകൾ (നികാഹ്) നടത്താൻ അനുമതിയുണ്ടെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. പുണ്യഭൂമിയിലെത്തുന്ന തീർഥാടകരുടെയും സന്ദർശകരുടെയും സൗകര്യാർത്ഥം മക്കയിലെയും മദീനയിലെയും ഇസ്ലാമിക വിശുദ്ധ ഗേഹങ്ങളിൽ വിവാഹ കരാറുകൾ നടത്താൻ സൗദി അധികൃതർ അനുവാദം നൽകുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് റിപ്പോർട്ട്...
റിയാദ്: ഉടമയടക്കം ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമ്മേളനത്തിേൻറതാണ് തീരുമാനം. നേരത്തെ നീട്ടി നൽകിയ കാലാവധി ഫെബ്രുവരി 25ന് (ശഅ്ബാൻ മധ്യത്തോടെ) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. ഇത് ലക്ഷക്കണക്കിന്...
വീട്ടുജോലിക്കായി സൗദിയിലെത്തി വഞ്ചിക്കപ്പെട്ട ഇന്ത്യക്കാരിക്ക് ആശ്വാസം. മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തുറന്നത്. സൗദിയിലെ ഖമീഷ് മിഷൈതില്‍ നിന്നും സൗദി പൊലീസിന്റെ കൂടി സഹായത്തോടെയാണ് കര്‍ണാടക സ്വദേശി നാട്ടിലെത്തിയത്. വിസ ഏജന്റിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് വഞ്ചിക്കപ്പെട്ട സബിഹ.
രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വേണ്ടിയാണ് തുമഗുരു സ്വദേശി സബിഹ സൗദിയിലേക്ക്...
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ യൂത്ത് ലീഗ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിക്ഷേധിക്കുന്ന വിദ്യാർത്ഥികളെയും...