സൗദി പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിലക്ക്, 30000 സൗദി റിയാല്‍ പിഴ

0
162

റിയാദ്: സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സസ്‌പെന്‍ഷന്‍. ഒരു കളിയിലാണ് ലീഗില്‍ അല്‍ നസ്‌ര്‍ ക്ലബിന്‍റെ താരമായ റോണോയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം 30000 സൗദി റിയാല്‍ പിഴയും ക്രിസ്റ്റ്യാനോയ്‌ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. നടപടിയിന്‍മേല്‍ ക്രിസ്റ്റ്യാനോയ്‌ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്.

മത്സരത്തിനിടെ മെസി മെസി എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അശ്ലീല ആംഗ്യം. സംഭവത്തില്‍ സിആര്‍7നെതിരെ നടപടി ഉറപ്പായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here