ദില്ലി: രാജ്യത്ത് കാലവർഷം എത്തിയതിന് പിന്നാലെ പ്രളയ മുന്നൊരുക്കങ്ങളുമായി കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടർ ജനറൽ അതുൽ കർവാലുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. 67 സംഘങ്ങളെ വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും. എല്ലാ സംസ്ഥാനങ്ങളുമായും തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടിക്കാഴ്ചയിൽ...
ഉപ്പള: കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഉപ്പള സ്വദേശി ഡി.ആര്‍.ഐയുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് യുവാവ് ചന്തേരയില്‍ പിടിയിലാകുകയും ചെയ്തു. ഉപ്പള മണ്ണംകുഴിയിലെ മുഹമ്മദ് ആദില്‍(32) ആണ് ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് രക്ഷപ്പെടുകയും പിന്നീട് ചന്തേരയില്‍ പിടിയിലാവുകയും ചെയ്തത്.
ഗുജറാത്തില്‍ മയക്കുമരുന്ന് പിടികൂടിയ കേസുമായി ആദിലിന് ബന്ധമുണ്ടെന്ന് വിവരം...
കൊച്ചി: ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നൽകിയ ഒരു ഹർജിയിൽ തീർപ്പ് കൽപ്പിക്കുമ്പോഴാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.ജസ്റ്റിസ് എ.മുഹമ്മദ് മുഷ്തയാണ് അഭിപ്രായപ്രകടനം നടത്തിയത്.
ഭർത്താവ് ഒരിക്കയ്ൽ ബലാത്സംഗക്കേസിൽ പ്രതിയാണെന്ന കാര്യം ഭാര്യ കോടതിയിൽ ഉന്നയിച്ചു. എന്നാൽ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണെന്നും വ്യാജ...
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണ്. തത്വത്തില്‍ അനുമതി നല്‍കിയത് വിശദ പദ്ധതിരേഖ സമര്‍പ്പിക്കാന്‍. പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ല. സര്‍വ്വേയ്ക്ക് എതിരായ വിവിധ ഹര്‍ജികളിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
ഗുജറാത്ത് കോണ്‍ഗ്രസിലെ മുന്‍ വര്‍ക്കിങ് പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ഇന്ന് മുതല്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ദേശീയ താല്‍പ്പര്യം, പ്രാദേശിക താല്‍പ്പര്യം, സാമൂഹിക താല്‍പ്പര്യം എന്നിവ മുന്‍ നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രാജ്യസേവന പദ്ധതിയില്‍ ചെറിയ ഭടനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ട്വീറ്റ്...
വഡോദര: തന്നെ തന്നെ വിവാഹം ചെയ്യാനൊരുങ്ങി (Sologamy) യുവതി. ഗുജറാത്തുകാരിയായ (Gujrat) ക്ഷമാ ബിന്ദു (Kshama Bindhu) 24) ആണ് ജൂൺ 11ന് തന്റെ വിവാഹത്തിന് തയ്യാറെടുക്കുന്നത്. എല്ലാ പരമ്പരാഗത ആചാരപ്രകാരങ്ങളോടെയായിരിക്കും വിവാഹ ചടങ്ങെന്ന് യുവതി പറഞ്ഞു. എന്നാൽ വരനുണ്ടായിരിക്കില്ല. ഗുജറാത്തിലെ ആദ്യത്തെ സോളോഗമി (സ്വയം വിവാഹിത) ആയിരിക്കുമിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
'ഞാൻ ഒരിക്കലും വിവാഹം...
ഉത്തർപ്രദേശിൽ സര്‍ക്കാര്‍ ഓഫീസിൽ അൽ ഖായിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ ചിത്രം സൂക്ഷിച്ച ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരിന്റെ കീഴിലുള്ള ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡ് ഓഫീസിലെ സബ് ഡിവിഷണല്‍ ഓഫീസറായ രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് സസ്‌പെൻഡ് ചെയ്തത്.
'ബഹുമാനപ്പെട്ട ഒസാമ ബിന്‍ ലാദന്‍, ലോകത്തെ മികച്ച ജൂനിയര്‍ എഞ്ചിനീയർ' എന്നെഴുതിയ ലാദന്റെ...
ലണ്ടന്‍: പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിലാണ് അര്‍ജന്റീന- ഇറ്റലി ഫൈനലിസിമ നടന്നത്. മത്സരം കാണാന്‍ നേരത്തെ തന്നെ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. അര്‍ജന്റീനയില്‍ നിന്ന് മാത്രമല്ല, ഇംഗ്ലണ്ടില്‍ താമസമാക്കിയ അര്‍ജന്റൈന്‍സും മത്സരം കാണാനെത്തി. അര്‍ജന്റീനയ്ക്ക് ഏറെ ആരാധകരുള്ള കേരളത്തില്‍ നിന്നുമുണ്ടായി ഒരു കൂട്ടം ആരാധകര്‍. വെംബ്ലി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂട്ടിയ ആരാധക സംഘം അര്‍ജന്റീനയ്ക്ക് വേണ്ടിയും ക്യാപ്റ്റന്‍...
ഒരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സന്ദേശങ്ങളില്‍ പിഴവുകള്‍ വരുമ്പോഴും മറ്റും തിരുത്തുകള്‍ വരുത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇത് കൂടാതെ മെസേജ് റിയാക്ഷനുകള്‍ക്ക് വ്യത്യസ്ത സ്‌കിന്‍ ടോണുകളും പരീക്ഷിക്കുന്നുണ്ട്.
നിലവില്‍ വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചില ബീറ്റാ...
തിരുവനന്തപുരം; റേഷൻ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ച് കേന്ദ്രസർക്കാർ. അടിസ്ഥാന വില കിലോ ലിറ്ററിന് 77,300 രൂപയായാണ് വർധിപ്പിച്ചത്. നേരത്തെ ഇത് 72,832 ആയിരുന്നു. ഇതോടെ ചില്ലറ വിൽപ്പന വില 84 രൂപയിൽ നിന്ന് 88 രൂപയായി.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിതരണത്തിനു പഴയ വിലയ്ക്കുള്ള മണ്ണെണ്ണ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. അതിനാൽ നിലവിൽ വിലവർധനവ് നടപ്പാക്കണോ...
തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...