അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാം; ജനം കാത്തിരുന്ന ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നു

0
189

രാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സന്ദേശങ്ങളില്‍ പിഴവുകള്‍ വരുമ്പോഴും മറ്റും തിരുത്തുകള്‍ വരുത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇത് കൂടാതെ മെസേജ് റിയാക്ഷനുകള്‍ക്ക് വ്യത്യസ്ത സ്‌കിന്‍ ടോണുകളും പരീക്ഷിക്കുന്നുണ്ട്.

നിലവില്‍ വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ സൗകര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാക്കിയിട്ടുണ്ട്. ബീറ്റാ ടെസ്റ്റിങ് പൂര്‍ത്തിയായതിന് ശേഷമേ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കൂ.

വാബീറ്റാ ഇന്‍ഫോയാണ് ടെക്‌സ്റ്റ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നതായി കണ്ടെത്തിയത്. സന്ദേശങ്ങള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്യുമ്പോള്‍ വരുന്ന ഇന്‍ഫോ, കോപ്പി ഓപ്ഷനുകള്‍ക്കൊപ്പമാണ് എഡിറ്റ് ഓപ്ഷനും ഉണ്ടാവുക. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും വാബീറ്റ ഇന്‍ഫോ പങ്കുവെച്ചിട്ടുണ്ട്.

സന്ദേശങ്ങള്‍ എഡിറ്റ് ചെയ്ത കാര്യം ആ സന്ദേശത്തിന്റെ സ്വീകര്‍ത്താവിനെ അറിയിക്കുമോ എന്ന കാര്യം വ്യക്തമല്ല. നിലവില്‍ ഒരു സന്ദേശം നീക്കം ചെയ്താല്‍ അക്കാര്യം സ്വീകര്‍ത്താവിനെ അറിയിക്കുന്ന രീതിയുണ്ട്. ഈ രീതിയില്‍ എഡിറ്റ് ഹിസ്റ്ററി സന്ദേശത്തിന്റെ സ്വീകര്‍ത്താവിനെ അറിയിക്കുമോ എന്ന് വ്യക്തമല്ല.

വാട്‌സാപ്പിന്റെ ഐഓഎസ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളിലും ഈ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ് എന്നാണ് വിവരം. ഇത് എന്ന് മുതല്‍ ലഭ്യമാക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല.

2016 ലും വാട്‌സാപ്പ് എഡിറ്റ്, റിവോക്ക് ഓപ്ഷനുകള്‍ പരീക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ചില ബീറ്റാ പതിപ്പുകളില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവ ഇതുവരെ ഉപയോഗത്തില്‍ കൊണ്ടുവന്നില്ല. എഡിറ്റ് ചെയ്യുന്ന ഓപ്ഷന് പകരം ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷനാണ് വാട്‌സാപ്പ് അവതരിപ്പിച്ചത്. ഇത് ഉപയോഗിച്ച് അയച്ച സന്ദേശങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കും.

മെസേജ് റിയാക്ഷനുകള്‍ക്ക് വ്യത്യസ്ത സ്‌കിന്‍ ടോണുകള്‍ അവതരിപ്പിക്കാനും വാട്‌സാപ്പ് ശ്രമിക്കുന്നുണ്ട്. വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റയുടെ 2.22.13.4 പതിപ്പിലാണിത് അവതരിപ്പിച്ചിട്ടുള്ളത്.

ഇതുവഴി മെസേജ് റിയാക്ഷനുകളിലെ ഇമോജികള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കാന്‍ സാധിക്കും. ഒരു തമ്പ്‌സ് അപ്പ് ഇമോജിയാണ് നിങ്ങള്‍ അയക്കുന്നത് എങ്കില്‍ അതിന് ഡാര്‍ക്ക് സ്‌കിന്‍ ടോണും ഗോള്‍ഡന്‍ സ്‌കിന്‍ ടോണും ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ തമ്പ്‌സ് അപ്പ് ഇമോദിയ്ക്കും കൈകൂപ്പുന്ന ഇമോജിയ്ക്കും മാത്രമാണ് ഈ സൗകര്യം ഉള്ളതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here