പുണെ: ടെലിവിഷൻ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപി വക്താവ് നൂപുർ ശർമ്മക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പൂനെ മുനിസിപ്പൽ കോർപ്പറേഷനിലെ മുൻ കൗൺസിലറും എൻസിപി പ്രാദേശിക നേതാവുമായ അബ്ദുൾ ഗഫൂർ പത്താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മെയ് 28 ന് ജ്ഞാനവാപി വിഷയത്തെക്കുറിച്ചുള്ള ചാനൽ...
കണ്ണൂര്‍: ഒരിക്കല്‍ ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യുന്നു. ഏജന്‍സി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസല്‍) വേണ്ടിതന്നെയാണോ പുനരുപയോഗിക്കുന്നത്. ഇക്കാര്യം മനസ്സിലാക്കാന്‍ ഭക്ഷ്യസുരക്ഷാവിഭാഗം തട്ടുകടമുതല്‍ ഫ്രൈഡ് ചിക്കന്‍ സ്ഥാപനങ്ങളില്‍വരെ വിവരം ശേഖരിക്കുന്നു. ജില്ലകളില്‍ ഇപ്പോള്‍ നടത്തുന്ന പ്രത്യേക പരിശോധയിലാണ് പഴകിയ എണ്ണ പിന്നീട് എന്തുചെയ്യുന്നു എന്നതടക്കം അന്വേഷിക്കുന്നത്.
ഉപയോഗിച്ച എണ്ണ ശേഖരിക്കുന്ന വിവിധ ഏജന്‍സികള്‍ സംസ്ഥാനത്തുണ്ട്. ഭൂരിഭാഗവും...
സോഷ്യൽ മീഡിയ രംഗത്ത് ഇന്ത്യയിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷങ്ങൾക്ക് മുമ്പ് 58 ആപ്പുകൾ നിരോധിക്കപ്പെട്ടതിനൊപ്പമായിരുന്നു ടിക് ടോക്കും നിരോധനം നേരിട്ടത്. ഇപ്പോൾ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചെത്താൻ ശ്രമിക്കുന്നതിനൊപ്പം തന്നെ, അവര്‍ തങ്ങളുടെ മുൻ ജീവനക്കാരെ വീണ്ടും നിയമിക്കാനും ശ്രമം നടത്തുന്നതായി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ കുടിപ്പക. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്.
സംഭവത്തില്‍ രണ്ട് പ്രതികൾ പൊലീസിന്‍റെ പിടിയിലായി. ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ....
കോഴിക്കോട് : ഭവന നിർമ്മാണ വായ്പ നൽകുമ്പോൾ വായ്പയെടുക്കുന്നയാൾ മരിച്ചാൽ വായ്പാ തുക പൂർണമായും കവർ ചെയ്യുന്ന വിധത്തിലുള്ള ഇൻഷ്വറൻസ് പരിരക്ഷ നിർബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഒരു യോഗം ചീഫ് സെക്രട്ടറി തലത്തിൽ വിളിച്ചു ചേർക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കേരള ഗ്രാമീൺ ബാങ്കിന്റെ മാങ്കാവ് ശാഖയിൽ നിന്നും എട്ട് ലക്ഷം...
കാസര്‍കോട്: റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വിചാരണയും അന്തിമവാദവും പൂര്‍ത്തിയാക്കി പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചതോടെ ഇതേ കാലയളവില്‍ തന്നെ വിചാരണ നടന്ന പ്രമാദമായ റിയാസ് മൗലവി വധക്കേസിന്റെ നടപടികളും വേഗത്തിലാക്കുന്നു. റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ പൂര്‍ത്തിയായിരുന്നുവെങ്കിലും ജാനകി...
ന്യൂഡല്‍ഹി: ബി.ജെ.പി.യില്‍ ചേര്‍ന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന സൂചന നല്‍കി ബി.സി.സി.ഐ. അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി.
പുതിയ അധ്യായം തുടങ്ങുന്നുവെന്നും എല്ലാവരുടേയും പിന്തുണവേണമെന്നും ആവശ്യപ്പെട്ട് ഗാംഗുലിയുടെ ട്വിറ്റര്‍ പോസ്റ്റ് പുറത്ത് വന്നതോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നത്.
https://twitter.com/SGanguly99/status/1531966403326054401?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1531966403326054401%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fsourav-ganguly-s-cryptic-message-planning-to-start-something-1.7568230
''1992-ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്രയ്ക്ക് 30 വര്‍ഷം തികയുകയാണ്. ക്രിക്കറ്റ് ഒരുപാട്...
മലയാളികളുടെ പ്രീയതാരമാണ് നവ്യ നായർ(Navya Nair). ബാലാമണിയായി ജനഹൃദയങ്ങളിൽ ഇടം നേടിയ താരം സിനിമയിൽ വീണ്ടും സജീവമാകുകയാണ്. ഏറെ നാളുകൾക്ക് ശേഷം 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ നവ്യ, തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മകൻ സായിയെ സ്‍കൂളില്‍ എത്തിച്ച ഫോട്ടോ താരം പങ്കുവയ്ക്കുകയും...
ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടി സ്വീകരിച്ച് ഇഡി. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇഡി അറിയിച്ചു. 68,62,081 ലക്ഷം രൂപ കണ്ടു കെട്ടി. റിഹാബ് ഫൗണ്ടേഷൻ്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ ഉൾപ്പെടും.
ആകെ 33 അക്കൗണ്ടുകൾ ആണ് മരവിപ്പിച്ചത്. പി എഫ് ഐ യുടെ കേരളത്തിലെ സംസ്ഥാന നേതാവ്...
കാഞ്ഞങ്ങാട്: കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരേ എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപരോധം. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ റോയി ജേക്കബിനെയാണ് ഉപരോധിച്ചത്. പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ മന്ത്രി മറ്റന്നാള്‍ യോഗം വിളിച്ചതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സബ് ഡിപ്പോയിലേക്കാണ് കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം മാറ്റുന്നത്. ഇതിനെതിരെയാണ് എന്‍എ...
തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...