World

വീണ്ടും യുദ്ധഭീതി; ഇറാനുമായുള്ള വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്

അങ്കാറ: ഇറാനുമായി വെടിനിര്‍ത്തലിലെത്തിയ ധാരണാപത്രം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള ഇടപാടുകള്‍ വെറും സമയ നഷ്ടമാണെന്നും ട്രംപ് പറഞ്ഞു.  നാറ്റോ ഉച്ചകോടിയുടെ ഭാഗമായി തുര്‍ക്കിയയിലെ അങ്കാറയിലാണ് ട്രംപിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യമെന്ന ആശങ്ക ഉയരുന്നതിനിടെയാണ് ധാരണാപത്രം അവസാനിച്ചതായുള്ള ട്രംപിന്റെ പ്രസ്താവന. കഴിഞ്ഞ രാത്രി ഇറാനെ ശക്തമായി ആക്രമിച്ചതായി...

അഫ്ഗാനിസ്ഥാനിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡൽഹിയിലും പ്രകമ്പനം

ദില്ലി: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഡൽഹി, ജമ്മു കശ്മീർ തുടങ്ങി നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വൈകുന്നേരം പ്രകമ്പനം അനുഭവപ്പെട്ടു. ഇന്ത്യയുടെ ഔദ്യോഗിക ഭൂചലന നിരീക്ഷണ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സീസ്മോളജി ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലാണെന്നും 6.2 തീവ്രത...

ഒടുവില്‍ യുദ്ധാവസാനം; ധാരണാപത്രത്തില്‍ ഒപ്പുവെച്ച് യുഎസും ഇറാനും

പാരീസ്: ഗൾഫ് മേഖലയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിന് ശേഷം കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. കരാറിന്റെ ഭാഗമായി 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഇറാനുമായുള്ള ആണവ വിഷയങ്ങൾ ഉൾപ്പെടെയുള്ള നിർണായക...

ഹോർമുസ് തുറന്നേക്കുമെന്ന പ്രതീക്ഷ; ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞു

വാഷിങ്ടൺ: യുഎസ്- ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചേക്കുമെന്ന പ്രതീക്ഷകൾക്കിടയിൽ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു. യുദ്ധത്തിന് സ്ഥിരമായൊരു പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ആഗോള എണ്ണവിലയുടെ പ്രധാന മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില ഞായറാഴ്ച ഏകദേശം അഞ്ച് ശതമാനം ഇടിഞ്ഞത്. വെള്ളിയാഴ്ച റെക്കോർഡ് നേട്ടത്തിൽ...

എൽ നിനോ എത്തുന്നു; മഴ കുറയും, ചൂട്‌ കൂടും, വരൾച്ചയുണ്ടാകും; മുന്നറിയിപ്പുമായി ലോക കാലാവസ്ഥാസംഘടന

ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള സമയത്ത് എൽ നിനോ പ്രതീക്ഷിക്കാമെന്ന് ഡബ്ല്യു.എം.ഒ. വെള്ളിയാഴ്ച അറിയിച്ചു. ഇത്തവണത്തേത് കടുത്തതായേക്കുമെന്നും സൂചിപ്പിച്ചു. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി കൂടുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതുമൂലം...

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം അംഗീകരിച്ചു. പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് താൽക്കാലികമായി പൂർണ്ണമായും...

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഭീഷണി ഉയർത്തിയത്. 'ഇറാൻ്റെ സംസ്കാരത്തെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും' എന്നാണ് ട്രംപ് പറഞ്ഞത്. ഇന്ന് രാത്രിയോടെ എല്ലാത്തിനും തീരുമാനമാകുമെന്നും ഏറ്റവും സുപ്രധാനമായ മണിക്കൂറുകളാണ്...

വരുന്ന 48 മണിക്കൂർ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണം’: ഇറാനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

തെ്ഹറാന്‍: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അന്ത്യശാസനത്തിന് പിന്നാലെ ഇറാനിലുള്ള ഇന്ത്യാക്കാർക്ക് അതീവ ജാഗ്രതാ നിർദേശം. സംഘർഷ സാധ്യതയുള്ള സാഹചര്യത്തിൽ രാജ്യത്തെ ഇന്ത്യൻ പൗരന്മാർ സുരക്ഷയ്ക്ക് മുൻഗണന നൽകണം. കുറഞ്ഞത് 48 മണിക്കൂറെങ്കിലും നിലവിലെ സ്ഥലങ്ങളിൽ സുരക്ഷിതമായി തുടരണം. അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. പ്രത്യേകിച്ച് സൈനിക - വൈദ്യുത കേന്ദ്രങ്ങൾ പോലെയുള്ള തന്ത്രപ്രധാനയിടങ്ങൾ സ്ഥിതി ചെയ്യുന്നയിടത്തേക്ക്...

‘എന്റെ ജീവനും രാജ്യത്തിന് വേണ്ടി’; താനുൾപ്പെടെ 14 മില്യൺ ഇറാനികൾ രക്തസാക്ഷിത്വത്തിന് തയാറെന്ന് ഇറാൻ പ്രസിഡന്‍റ്

തെഹ്‌റാൻ: ഇറാനിലെ ഊർജ്ജ നിലയങ്ങളും പാലങ്ങളും ബോംബിട്ടു തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, ശക്തമായ പ്രതികരണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. താനുൾപ്പെടെ 1.4 കോടി (14 മില്യൺ) ഇറാനികൾ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹുർമുസ് കടലിടുക്കിലെ ഇറാൻ നിയന്ത്രണങ്ങൾ പിൻവലിച്ചില്ലെങ്കിൽ...

അമേരിക്കക്ക് വീണ്ടും തിരിച്ചടി; രണ്ടാമത്തെ എഫ് 35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ

തെഹ്റാന്‍: മധ്യ ഇറാനില്‍ അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം തകർത്തതായി അവകാശപ്പെട്ട് ഇസ്‌ലാമിക്‌ റെവല്യൂഷണറി ഗാർഡ് കോർപ്സ്. ഐആർജിസിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് പുറത്തുവിട്ട ടെലിഗ്രാം സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  വിമാനം പൂർണമായും തകരുകയും നിലംപതിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിനുണ്ടായ കനത്ത നാശനഷ്ടങ്ങൾ കാരണം പൈലറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അപകടത്തിൻ്റെ...
- Advertisement -spot_img

Latest News

പെട്രോൾ വില ലിറ്ററിന് 82 രൂപ ആക്കണം, എണ്ണക്കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നു -അരവിന്ദ് കെജ്രിവാൾ

ദില്ലി: രാജ്യത്ത് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ കുറവുണ്ടായിട്ടും കൊള്ള...
- Advertisement -spot_img