Sunday, April 28, 2024

World

തീരത്തടിഞ്ഞത് 700 കോടി വിലവരുന്ന കൊക്കെയ്ന്‍ ശേഖരം: ഒളിപ്പിച്ചത് വാട്ടര്‍പ്രൂഫ് ജാക്കറ്റില്‍

ലണ്ടന്‍: യു.കെയിലെ ഈസ്റ്റ് സസക്‌സ് തീരത്ത് 960 കിലോയോളം മയക്കുമരുന്ന് കണ്ടെത്തി. വിപണിയില്‍ ഇതിന് ഏഴുനൂറുകോടിയില്‍ അധികം വിലവരുമെന്നാണ് കണക്കാക്കുന്നത്. തിങ്കളാഴ്ചയാണ് സംഭവം. രണ്ട് പാക്കറ്റുകളിലായി വെള്ളം കടക്കാത്ത വിധത്തില്‍ 'ഭദ്രമായി' പൊതിഞ്ഞുസൂക്ഷിച്ചിരുന്ന നിലയിലാണ് മയക്കുമരുന്ന് തീരത്തേക്ക് അടിഞ്ഞതെന്ന് നാഷണല്‍ ക്രൈം ഏജന്‍സി(എന്‍.സി.എ.) അറിയിച്ചു. സാമ്പിള്‍ പരിശോധനയില്‍ കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിച്ചെങ്കിലും സമ്പൂര്‍ണ ഫോറന്‍സിക് പരിശോധന...

പ്രകോപനം തുടര്‍ന്ന് ഇസ്രാഈല്‍; മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ട് കൈയ്യേറി ഫലസ്തീനികളെ മര്‍ദ്ദിച്ചു

ജറുസലേം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും പ്രകോപനം തുടര്‍ന്ന് ഇസ്രാഈല്‍. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറിയ ഇസ്രാഈല്‍ പൊലീസ് ആരാധനക്കെത്തിയ ഫലസ്തീനികളെ മര്‍ദ്ദിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മൂന്നാം ദിനമാണ് ഇസ്രാഈലിന്റെ പ്രകോപനം. ഇസ്രാഈല്‍ പൊലീസ് ജൂത സന്ദര്‍ശകരെ മസ്ജിദുല്‍ അഖ്‌സ പരിസരത്തേക്ക് പ്രവേശിപ്പിച്ചതോടെ ജറുസലേം വീണ്ടും സംഘര്‍ഷ ഭീതിയിലായി. ജൂത മതപരമായ...

ഈജിപ്റ്റിന്റെ മധ്യസ്ഥ ഫോര്‍മുല ഫലം കണ്ടു; ഗാസയില്‍ വെടി നിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രാഈല്‍

ദില്ലി: ഗാസയിൽ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ. വെടിനിർത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടിനിർത്തൽ നിലവിൽ വന്നതായി ഹമാസും പ്രതികരിച്ചു. സഖ്യ കക്ഷിയായ അമേരിക്ക കൂടി നിലപാട് കടുപ്പിച്ചതോടെയാണ് വെടിനിർത്തൽ എന്ന ലോകരാജ്യങ്ങളുടെ ആവശ്യത്തിലേക്ക് ഇസ്രായേൽ ഇറങ്ങിവന്നത്. രാത്രി വൈകി ചേർന്ന സുരക്ഷാ...

നീയല്ലാതെ മറ്റാരും എനിക്കില്ല; ആ കുഞ്ഞിനെ വീണ്ടെടുത്തത് അമ്മയുടെ ചേതനയറ്റ കരങ്ങളില്‍ നിന്ന്

അമ്മയുടെ ചേതനയറ്റ കൈകള്‍ക്കുള്ളില്‍ നിന്ന്  ശനിയാഴ്ച പുലര്‍ച്ചെ പുറത്തെടുക്കുമ്പോള്‍ ഒമറിന്റെ കുഞ്ഞുകാലില്‍ മുന്നിടത്ത് പൊട്ടലുകളുണ്ടായിരുന്നു. കാലില്‍ പ്ലാസ്റ്ററിട്ട് ഗാസയിലെ ഒരാശുപത്രിയില്‍ ചികിത്സയിലാണ് ആ കുഞ്ഞ്. റോക്കറ്റാക്രമണത്തില്‍ തന്റെ അമ്മയും നാല് സഹോദരങ്ങളും മരിച്ചു പോയെന്ന് തിരിച്ചറിയാന്‍ അഞ്ച് മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന് കഴിയില്ല. പക്ഷെ ആ നഷ്ടത്തിന്റെ വിതുമ്പല്‍ അടക്കിപ്പിടിച്ച് കിടക്കയുടെ...

പലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലം വെച്ച് പോഗ്ബയും അമാദും

പലസ്തീന് പിന്തുണയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ പോള്‍ പോഗ്‍ബയും അമാദും.മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൌണ്ടായ ഓള്‍ഡ് ട്രഫോഡില്‍ ഫുള്‍ഹാമുമായുള്ള മത്സരത്തിന് ശേഷം പലസ്തീന്‍ പതാകയുമായി ഗ്രൗണ്ട് വലം വെച്ചാണ് പോഗ്ബയും അമാദും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം എഫ്. എ കപ്പ് ഫൈനലില്‍ വിജയിച്ച ലെസ്റ്റര്‍ സിറ്റി കളിക്കാര്‍ വിജയം ആഘോഷിച്ചത് പലസ്തീന്‍ പതാക ഉയര്‍ത്തിക്കാണിച്ചായിരുന്നു. പോഗ്‍ബക്കും...

ഇസ്രാഈലിലേക്കുള്ള ആയുധങ്ങള്‍ ഞങ്ങള്‍ കപ്പലില്‍ കയറ്റില്ല; ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇറ്റലി തൊഴിലാളി യൂണിയന്‍

റോം: ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം നിറുത്തണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ഇസ്രാഈലിലേക്കുള്ള ആയുധങ്ങള്‍ കയറ്റാന്‍ തങ്ങള്‍ തയ്യാറാവില്ലെന്ന് ഇറ്റലിയിലെ ലിവോര്‍നോ തുറമുഖത്തിലെ ചുമട്ടു തൊളിലാളി യൂണിയന്‍ അറിയിച്ചു. ലിവാര്‍നോ തുറമുഖം ഫലസ്തീന്‍ ജനതയുടെ വംശഹത്യയ്ക്കുള്ള ഒരു സഹായവും നല്‍കില്ലെന്നും തങ്ങള്‍ എക്കാലവും ഫലസ്തീനൊപ്പം നിലകൊള്ളുമെന്നും തൊഴിലാളി യൂണിയന്‍ വ്യക്തമാക്കി. ആയുധങ്ങള്‍ കയറ്റാന്‍...

യു.എൻ രക്ഷാസമിതിയിൽ ഫലസ്​തീന്​ പിന്തുണയുമായി ഇന്ത്യ

ന്യൂഡൽഹി: 200 ഓളം പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേൽ നരനായാട്ട് തുടരുന്നതിനിടെ ഫലസ്​തീന്​ പിന്തുണയുമായി ഇന്ത്യ ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയിൽ. ദിവസങ്ങൾക്ക്​ മുമ്പ്​ ആരംഭിച്ച സംഭവവികാസങ്ങൾ നിയന്ത്രണാതീതമായി മാറിയതായും കൂടുതൽ വഷളാകുംമുമ്പ്​ ഇരു വിഭാഗവും സംഘർഷം അവസാനിപ്പിക്കണമെന്നും യു.എന്നിലെ ഇന്ത്യൻ അംബാസഡർ ടി.എസ്​. തിരുമൂർത്തി ആവശ്യപ്പെട്ടു. ''ഇരു വിഭാഗങ്ങളും ആത്​മ നിയന്ത്രണം പാലിച്ച്​ ആക്രമണത്തിൽനിന്ന്​ വിട്ടുനിൽക്കണം....

ഗാസയിലെ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍

ന്യൂദല്‍ഹി: ഗാസയിലെ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യയിലെ വിവിധ മാധ്യമ സംഘടനകള്‍ അറിയിച്ചു. ഇന്ത്യന്‍ വുമണ്‍സ് പ്രസ്സ് കോര്‍പ്പറേഷന്‍, ദി പ്രസ്സ് അസോസിയേഷന്‍, പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ എന്നിവയാണ് ആക്രമണത്തെ ശക്തമായി അപലപിച്ചത്. ആക്രമിക്കപ്പെട്ട കെട്ടിടം മാധ്യമപ്രവര്‍ത്തകരുടെ...

ഗാസയിലെ വീടുകള്‍ക്ക് നേരെ ആക്രമണം തുടര്‍ന്ന് ഇസ്രാഈല്‍; ബോംബാക്രമണത്തില്‍ ഒറ്റ ദിവസം 42 മരണം

ഗാസ: ഫലസ്തീനികള്‍ താമസിക്കുന്ന വീടുകളിലേക്ക് ബോംബാക്രമണം നടത്തി ഇസ്രാഈല്‍. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്. പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം പത്ത് കുട്ടികളടക്കം 42 ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 192...

ഫലസ്തീന്‍ മണ്ണില്‍ കൂട്ട മയ്യത്ത് നിസ്‌കാരങ്ങള്‍; ഇന്നു മാത്രം കൊല്ലപ്പെട്ടത് 42 പേര്‍, തകര്‍ത്തത് മൂന്നു കെട്ടിടങ്ങള്‍

ഗസ്സ: ഫലസ്തീന്‍ നഗരമായ ഗസ്സയ്ക്കു നേരെയുള്ള ഇസ്‌റാഈല്‍ വ്യോമാക്രമണം തുടരുന്നു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ദിവസമാണിന്ന്. 42 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും മൂന്നു കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ച്ചയാണ് ഏഴാം ദിവസമാണ് ഗസ്സയ്ക്കു നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ഇന്ന് തകര്‍ത്തവയില്‍ രണ്ട് കെട്ടിടങ്ങളും താമസകേന്ദ്രങ്ങളാണ്. ഫലസ്തീന്‍ പോരാളിസംഘമായ ഹമാസ്...
- Advertisement -spot_img

Latest News

JDS സ്ഥാനാർഥിയുടെ അശ്ലീല വീഡിയോ പുറത്ത്; കുരുക്കിലായി ദേവഗൗഡയുടെ കൊച്ചുമകൻ

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കേ കര്‍ണാടകയില്‍ ചര്‍ച്ചയായി അശ്ലീല വീഡിയോ വിവാദം. കര്‍ണാടക ഹസനിലെ സിറ്റിങ് എം.പിയും ജെ.ഡി.എസ്. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണ...
- Advertisement -spot_img