Sunday, April 28, 2024

World

ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് തുർക്കി

ഗസ്സയിൽ ഇസ്രായേൽ നരമേധം തുടരവേ പ്രശ്നപരിഹാരത്തിനായി ചേർന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക കൺട്രീസ് (ഓ.ഐ.സി) യോഗത്തിൽ പൊട്ടിത്തെറിച്ച് തുർക്കി വിദേശകാര്യ മന്ത്രി മെവ്ലത്ത് കാവുസോഗ്ലു. ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. "അമേരിക്കയുടെ സമ്മർദം കാരണം ഒരു പ്രസ്താവന പുറത്തിറക്കാൻ പോലും...

കളിച്ചുവളർന്ന വീട് ബാക്കിയായില്ലെങ്കിലെന്താ, വളർത്തുമത്സ്യങ്ങളെ തിരികെക്കിട്ടിയല്ലോ; ഗസ്സയിലെ ദുരന്തക്കാഴ്ചകൾക്കിടയിൽ കണ്ണുനിറയിച്ച് കുരുന്നുകൾ

ഇത്തവണ ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിയുടെ ഏറ്റവും വലിയ ഇരകൾ ഫലസ്ഥീനിലെ പിഞ്ചുബാല്യങ്ങളാണ്. ശിശുക്കൾ മുതൽ കൗമാരക്കാർ അടക്കം 40ഓളം കുട്ടികളുടെ ജീവനാണ് കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഇസ്രായേൽ ക്രൂരതയിൽ പൊലിഞ്ഞത്. എന്നാൽ, പിഞ്ചുകുഞ്ഞുങ്ങളോടും കരുണയില്ലാതെ ഇസ്രായേൽ നരഹത്യ തുടരുമ്പോൾ ലോകത്തിനുമുൻപിൽ സഹജീവി സ്‌നേഹത്തിന്റെ വേറിട്ട കാഴ്ചയാകുകയാണ് ഗസ്സയിലെ ദുരന്തഭൂമിയിൽ രണ്ട് ഫലസ്ഥീൻ ബാല്യങ്ങൾ. കഴിഞ്ഞ ദിവസം രാത്രി...

ഗാസയില്‍ മരണം 100 കടന്നു, കൊല്ലപ്പെട്ടവരില്‍ 31 കുട്ടികള്‍; അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഇസ്രാഈല്‍

ഗാസ: ഫലസ്തീനെതിരെയുള്ള ഇസ്രാഈല്‍ ആക്രമണം ശക്തമായി തുടരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് ലോകരാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പിന്മാറാന്‍ തയ്യാറല്ലെന്നാണ് ഇസ്രാഈലിന്റെ നടപടികള്‍ വ്യക്തമാക്കുന്നത്. ഗാസ മുനമ്പില്‍ വ്യോമാക്രമണം തുടരുന്ന ഇസ്രാഈല്‍ അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ നേരിട്ടുള്ള ആക്രമണത്തിലേക്ക് ഇസ്രാഈല്‍ കടന്നിട്ടില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇസ്രാഈല്‍ രണ്ട് ദിവസമായി നടത്തുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട...

ലൈവിനിടെ മിസൈൽ; ഇസ്രയേലിൽനിന്ന് നടുക്കത്തോടെ മലയാളിയുടെ വിഡിയോ

ജറുസലം ∙ ഇസ്രയേലിലെ മിസൈൽ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളുമായി മലയാളിയുടെ ലൈവ്. ഇസ്രയേലിലെ അഷ്കെലോണിൽനിന്നുള്ള ദൃശ്യങ്ങളാണു സനോജ് വ്ലോഗ് എന്ന പേജിൽ പങ്കുവച്ചിരിക്കുന്നത്. ഒട്ടേറെ മലയാളികളുള്ള സ്ഥലമാണിതെന്ന് ഇദ്ദേഹം പറയുന്നു. ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമായതോടെ മിസൈൽ–റോക്കറ്റ് ആക്രമണങ്ങളിൽ മലയാളി നഴ്സ് അടക്കം 30 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 9 കുട്ടികൾ ഉൾപ്പെടെ...

ലോകത്ത് 83 ശതമാനവും വാക്‌സിന്‍ ലഭിച്ചത് സമ്പന്നരാജ്യങ്ങള്‍ക്കെന്ന് ലോകാരോഗ്യസംഘടന

ജനീവ: കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്യു.എച്ച്.ഒ.). ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്‌സിനും ലഭിച്ചതെന്ന് ഡബ്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. 'ലോക ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഉയര്‍ന്നതും ഇടത്തരം സമ്പദ് വ്യവസ്ഥയുമുള്ളതുമായ രാജ്യങ്ങള്‍ക്ക് ലോകത്ത് ഉദ്പാദിപ്പിച്ച 83...

‘അത് വരുന്നു, കൊറോണ വൈറസ്’; 2013ലെ പ്രവചനം; ട്വിറ്റ് വൈറൽ

കൊറോണ വൈറസ്, കോവിഡ് 19.. ലോകരാജ്യങ്ങളെ എല്ലാം ഒന്നരവർഷത്തിലേറെയായി വൻപ്രതിസന്ധിയിലേക്ക് തള്ളി വിട്ട ദുരന്തം. കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ വലിയ നാശമാണ് വിതയ്ക്കുന്നത്. ഇതിനിടെ ട്വിറ്ററിൽ വൈറലാവുകയാണ് ഒരു പഴയ പ്രവചനം.  2013ല്‍ തന്നെ കൊറോണ വൈറസിനെക്കുറിച്ച് പ്രവചിച്ച ട്വീറ്റിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. 2013 ജൂണിലാണ് ട്വിറ്ററിൽ ഇത്തരത്തിലൊരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. മാർകോ...

അടിച്ചമര്‍ത്തലില്‍ തളരാതെ ഫലസ്തീന്‍ പ്രതിഷേധം; അല്‍ അഖ്‌സയിലേക്ക് വീണ്ടുമെത്തിയത് ആയിരങ്ങള്‍; വീണ്ടും ആക്രമണം നടത്തി ഇസ്രാഈല്‍

ജറുസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയിലെത്തിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തിന് ശേഷവും, ലയ്‌ലത്തുല്‍ ഖദറിന്റെ ഭാഗമായി ആയിര കണക്കിന് ഫല്‌സ്തീനികളാണ് ശനിയാഴ്ച ഇവിടെ എത്തിച്ചേര്‍ന്നത്. 90,000 പേരോളം എത്തിയിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള വഴികളില്‍ ഇസ്രാഈല്‍ സേന വാഹനങ്ങള്‍...

വെടിയുണ്ടകൾക്ക് നടുവിലും അവർ നമസ്‌കാരത്തിലായിരുന്നു; ഇസ്രയേല്‍ വേട്ടക്കിടെ മസ്ജിദുൽ അഖ്‌സയിലെ കാഴ്ചകൾ

മസ്ജിദുൽ അഖ്‌സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനിടയിലും പതറാതെ ആരാധന തുടരുന്ന വിശ്വാസികളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഇസ്രയേൽ പട്ടാളക്കാർ സ്റ്റൺ ഗ്രനേഡുകളും റബർ ബുള്ളറ്റുകളുമായി വിശ്വാസികളെ നേരിട്ട വേളയിലാണ് ഇതൊന്നും കൂസാതെ ചിലർ അവരുടെ ആരാധനാ കർമങ്ങളിൽ മുഴുകിയത്. ഇതുമായി ബന്ധപ്പെട്ട ഒരു ചിത്രം നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്. ചില...

നാലു വയസുകാരൻ ആമസോണിലൂടെ അബദ്ധത്തിൽ ഓർഡർ ചെയ്​തത്​ 1.9 ലക്ഷം രൂപയുടെ കോലുമിഠായി; പിന്നീട്​ സംഭവിച്ചത്​…

ന്യൂയോർക്ക്​: കുട്ടികളുടെ ഇഷ്​ടപ്പെട്ട കാർട്ടൂൺ കഥാപാത്രമാണ്​ സ്​പോഞ്ച്​ബോബ്​. ന്യൂയോർക്ക്​ നഗരത്തിൽ വസിക്കുന്ന നോഹ്​ എന്ന ബാലനും സ്​പോഞ്ച്​ ബോബിനെ വല്യ ഇഷ്​ടമായിരുന്നു. ഇഷ്​ടം കൂടി കൂടി ബാലൻ ആമസോൺ വഴി അബദ്ധത്തിൽ ഓർഡർ ചെയ്ത് പോയത്​​ 918 സ്​പോഞ്ച്​ബോബ്​ കോലുമിഠായികളാണ്​. 918 കോലുമിഠായികൾ അടങ്ങിയ 52 പെട്ടികളാണ്​ നോഹ്​ ഓർഡർ ചെയ്​തത്​. 2618.86 ഡോളർ (1.91ലക്ഷം...

പിടിവിട്ട് പാഞ്ഞ് ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക്; വീഴാനിടയുള്ള സ്ഥലങ്ങളിൽ ഇന്ത്യയും

കോവിഡ് മഹാമാരി ആളുകളുടെ ജീവൻ കവരുന്നതിൽ പകച്ച് ലോകം നിൽക്കുമ്പോൾ മറ്റൊരു ദുരന്തം കൂടി സംഭവിച്ചേക്കാമെന്ന ആശങ്കയിൽ ലോകം. നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ലോങ് മാർച്ച് 5ബി എന്ന ചൈനീസ് റോക്കറ്റാണ് ആശങ്ക ഉയർത്തുന്നത്. അന്തരീക്ഷത്തിൽ വച്ച് റോക്കറ്റ് പൂർണമായും കത്തി നശിച്ചില്ലെങ്കിൽ ഭാഗങ്ങൾ ഭൂമിയിൽ പതിക്കും. ഇത് വീഴാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ...
- Advertisement -spot_img

Latest News

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതേസമയം യുഡിഎഫും വിജയ...
- Advertisement -spot_img