Monday, May 13, 2024

World

രാത്രിയില്‍ കടലില്‍ കുളിക്കാന്‍ ആഗ്രഹം; അച്ഛന്റെ കാറുമായി ഇറങ്ങി ഒമ്പതുവയസുകാരി, കൂട്ടിന് നാലുവയസുകാരി അനിയത്തിയും;ഒടുവില്‍ സംഭവിച്ചത്-വീഡിയോ

അമേരിക്ക: രാത്രിയില്‍ കടലില്‍ കുളിക്കാന്‍ ആഗ്രഹം കൂടിയതോടെ അച്ഛന്റെ കാറുമായി നാലുവയസുകാരി അനിയത്തിയേയും കൂട്ടി ഇറങ്ങിയ ഒമ്പതുവയസുകാരിയെ കണ്ട് ഞെട്ടി പോലീസ്. അമേരിക്കയിലെ യൂട്ടയിലാണ് സംഭവം നടന്നത്. ലോറിയും കാറും കൂട്ടിയിടിച്ച് അപകടം നടന്നു എന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അപകട സ്ഥലത്ത് എത്തിയപ്പോഴാണ് ഡ്രൈവറെ കണ്ട് പോലീസ് ഞെട്ടിയത്. അതേസമയം അപകടത്തില്‍ കുട്ടികള്‍ക്ക് പരിക്കില്ല. പുലര്‍ച്ച...

അമേരിക്കയിലെ വാഷിംഗ്ടണിൽ കൊവിഡ് വാക്സിൻ എടുക്കുന്നവർക്ക് കഞ്ചാവ് സൗജന്യം, ഒഹിയോയിൽ ക്യാഷ് പ്രൈസും സൗജന്യ ലോട്ടറിയും

വാഷിംഗ്ടൺ: ജനങ്ങളെ കൊണ്ട് ഏതു വിധേനയും കൊവിഡ് വാക്സിൻ എടുപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് ഇപ്പോൾ അധികാരികൾക്ക് ഉള്ളത്. അതിനു വേണ്ടി അവർ ഏതറ്റം വരെയും പോകും, പല വാഗ്ദാനങ്ങളും നൽകും. എന്നാൽ എല്ലാവരെയും കടത്തിവെട്ടുന്ന വാഗ്ദാനമാണ് ഇപ്പോൾ അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിലെ അധികൃതർ നൽകിയിരിക്കുന്നത്. അവിടെ ഒരു ഡോസ് കൊവിഡ് വാക്സിൻ എടുത്താൽ...

28 ഭാര്യമാരും 135 മക്കളും 126 പേരക്കുട്ടികളും സാക്ഷി; വൃദ്ധന്റെ 37–ാം വിവാഹം; വിഡിയോ

തന്റെ 28 ഭാര്യമാരെയും 135 മക്കളെയും 126 പേരക്കുട്ടികളെയും സാക്ഷിയാക്കി വൃദ്ധനായ മനുഷ്യന്റെ 37–ാം വിവാഹം. വിചിത്രമായി തോന്നുന്നുണ്ടാകാം. പക്ഷേ സംഭവം സത്യമാണ്. വിവാഹത്തിന്റെ വിഡിയോയും വൈറലായിട്ടുണ്ട്. വിഡിയോയിൽ കാണുന്ന വരൻ മുമ്പ് 36 തവണ വിവാഹം ചെയ്തിട്ടുണ്ട്. വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത് ഐപിഎസ് ഉദ്യോഗസ്ഥനായ രുപിൻ ശർമയാണ്. ഈ മനുഷ്യൻ വളരെയധികം ധൈര്യശാലിയാണെന്ന് പറഞ്ഞാണ്...

ഒറ്റപ്രസവത്തിൽ 10 കുട്ടികൾ; ലോകത്ത് ആദ്യം; ആഫ്രിക്കൻ ദമ്പതികൾക്ക് അപൂർവനേട്ടം

ഒറ്റപ്രസവത്തിൽ 10 കുട്ടികൾ.  ലോകത്തിലെ ഏറ്റവും വലിയ പ്രസവമായിരിക്കും ഇതെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട്. 37–കാരിയായ ഗോസിയമെ തമാര സിതോളാണ് അപൂർവ നേട്ടത്തിന് ഉടമയായിരിക്കുന്നത്. 37–കാരിയായ ഗോസിയമെ 7 ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് ജന്മം നൽകിയിരിക്കുന്നത. നേരത്തെ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ് ഇവർ. സിസേറിയനിലൂടെയാണ് 10 കുട്ടികളെയും പുറത്തെടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു വളരെയധികം...

കാനഡയില്‍ നാലംഗ കുടുംബത്തെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി; ആക്രമണം മുസ്ലീമായതിന്റെ പേരിലെന്ന് പൊലീസ്

ഒട്ടാവ: കാനഡയില്‍ നാലംഗ മുസ്ലീം കുടുംബത്തെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തി. ദക്ഷിണ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലാണ് സംഭവം. കുടുംബം മുസ്ലീങ്ങളായതിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വൈകുന്നേരം നടക്കാനിറങ്ങിയ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം. ആസൂത്രിതമായിട്ടാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിരോധമാണ് ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. സംഭവത്തില്‍ 20കാരനായ നതാനിയേല്‍...

ഇസ്രയേലില്‍ നെതന്യാഹു പുറത്തേക്ക്; ഭരണം പിടിക്കാൻ പ്രതിപക്ഷ സഖ്യം

പത്തുവര്‍ഷത്തിലേറെയായി ഇസ്രയേല്‍ പ്രധാനമന്ത്രിയായി തുടരുന്ന ബെന്യമിന്‍ നെതന്യാഹുവിന് സ്ഥാനം നഷ്ടമായേക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചതാണ് രണ്ടുവര്‍ഷത്തിനിടെ നാല് ഇലക്ഷനുകള്‍ കണ്ട രാജ്യത്ത് ഭരണമാറ്റത്തിന് വഴിയൊരുക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ പിന്തുണ ലഭിച്ചതായി  പ്രതിപക്ഷ നേതാവ് യയ്‌ർ ലപീദ് പ്രസിഡന്റ് റൂവന്‍ റിവ്‌ലിനെ അറിയിച്ചു. തീവ്ര വലതുപക്ഷ യമിന പാർട്ടിയുടെ നേതാവ് നഫ്താലി ബെനറ്റുമായാണ് ലപീദ്...

ഇസ്രായേലിൽ നെതന്യാഹുവിനു പകരം ബെന്നറ്റ് വന്നാൽ എന്തു സംഭവിക്കും?

ഒരു പതിറ്റാണ്ടിലേറെക്കാലം ഇസ്രായേല്‍ ഭരിച്ച ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കി മന്ത്രിസഭ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് പ്രതിപക്ഷം. പുതിയ മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡന്റ് പ്രതിപക്ഷത്തിന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കുകയാണ്. ഇന്ന് അർധരാത്രിക്കകം പ്രതിപക്ഷം പ്രസിഡന്റിനെ കണ്ടിട്ടില്ലെങ്കിൽ ഇസ്രായേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകും. അങ്ങനെവന്നാൽ രണ്ടു വർഷത്തെ അഞ്ചാം തെരഞ്ഞെടുപ്പാകുമിത്. യായിർ ലാപിഡിന്റെ നേതൃത്വത്തിലാണ് നെതന്യാഹുവിനെ താഴെയിറക്കാനുള്ള...

ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ ഉപയോഗം ഗര്‍ഭാശയത്തില്‍ കാന്‍സറുണ്ടാക്കി; 15,000 കോടി നഷ്ടപരിഹാരത്തിന് വിധിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സ് കമ്പനിയുടെ ബേബി പൗഡര്‍ കാന്‍സറിന് കാരണമായെന്ന പരാതിയില്‍ വീണ്ടും രോഗികള്‍ക്ക് ഒപ്പം നിന്ന് അമേരിക്കന്‍ കോടതി. പരാതിക്കാരായ സ്ത്രീകള്‍ക്ക് 2.12 ബില്യണ്‍ ഡോളര്‍ (1,55,05,89,20,000 രൂപ ) നഷ്ടപരിഹാരമായി നല്‍കണമെന്ന നേരത്തെയുള്ള കോടതിവിധിക്കെതിരെ കമ്പനി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. 22 സ്ത്രീകളായിരുന്നു കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ബേബി...

കോവിഡിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലാബില്‍ സൃഷ്ടിച്ചതു തന്നെ; റിപ്പോര്‍ട്ട്

ലണ്ടന്‍: കോവിഡ് 19നു കാരണമാവുന്ന നോവല്‍ കൊറോണ വൈറസിനെ ചൈനീസ് ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന് പഠന ഫലം. ഇതു വവ്വാലുകളില്‍നിന്നു വന്നതാണെന്നു പിന്നീട് വരുത്തിത്തീര്‍ക്കുകയായിരുന്നെന്നും ബ്രിട്ടിഷ് പ്രൊഫസര്‍ ആഗ്നസ് ദല്‍ഗ്ലെയിഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞ ഡോ. ബിര്‍ഗര്‍ സൊറന്‍സന്‍ എന്നിവരുടെ പഠന ഫലം പറയുന്നു. വുഹാനിലെ ലാബിലെ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനീസ് ശാസ്ത്രജ്ഞര്‍ നിര്‍മിച്ചെടുത്തതാണ് കൊറോണ വൈറസ്....

പലസ്തീന്‍ ജനതയ്ക്ക് ഏഴ് കോടി രൂപ സഹായവുമായി ഷാര്‍ജ

ഷാര്‍ജ: ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന പലസ്തീനിലെ കുട്ടികളുടെ അടിയന്തര മെഡിക്കല്‍, മാനസിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 10 ലക്ഷം ഡോളര്‍(ഏഴ് കോടി രൂപ) സഹായം പ്രഖ്യാപിച്ച് ഷാര്‍ജ. ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയും ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍(ടിബിഎച്ച്എഫ്) ചെയര്‍പേഴ്‌സണുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരമാണ് സഹായം നല്‍കുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം...
- Advertisement -spot_img

Latest News

തെലങ്കാനയിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനവുമായി ഉവൈസി

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കു വോട്ട് ചെയ്യാൻ പ്രവർത്തകർക്ക് പരോക്ഷ നിർദേശവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. പാർട്ടി റാലിയിലാണു പ്രവർത്തകർക്കുമുന്നിൽ ഓരോ മണ്ഡലവും പ്രത്യേകം...
- Advertisement -spot_img