Sunday, December 14, 2025

World

അബുദാബിയില്‍ സ്വകാര്യവാഹനം ടാക്‌സിയായി ഉപയോഗിച്ചു; രണ്ടായിരത്തിലധികം ആളുകള്‍ പിടിയില്‍

അബുദാബി(www.mediavisionnews.in): അബുദാബിയില്‍ അനധികൃതമായി സ്വകാര്യവാഹനം ടാക്‌സിയായി ഉപയോഗിച്ച രണ്ടായിരത്തിലധികം ആളുകള്‍ പിടിയില്‍. അബുദാബി പോലീസ് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 2198 ആളുകളാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. ഇവരില്‍ പലരും യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സോ വിസയോ ഇല്ലാത്തവരാണെന്നും പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള ടാക്‌സികള്‍ വലിയ സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണ്. അംഗീകാരമില്ലാത്ത ഇത്തരം വാഹനങ്ങളില്‍ യാത്രചെയ്ത പലരുടെയും വിലപിടിപ്പുള്ള...

യു എ ഇ കടുത്ത ചൂടില്‍; 51 ഡിഗ്രി കടന്നു

ദുബൈ: യു എ ഇ കടുത്ത ചൂടില്‍. ഇന്നലെ അബുദാബി ലിവ മിസൈറയില്‍ 51 .5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സീഹ് അല്‍ സലാമില്‍ 51.4, ശവാമഖ് 50.6, സ്വീഹാന്‍ 50.3 എന്നിങ്ങനെയായിരുന്നു പരമാവധി ചൂട്. വടക്കന്‍ എമിറേറ്റുകളിലും കനത്ത ചൂടായിരുന്നു. കഴിഞ്ഞ ദിവസം ചില സ്ഥലങ്ങളില്‍ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് ശമനമില്ല....

എക്‌സ്‌റേ കളര്‍ഫുള്‍ ആകുന്നു ; ത്രിഡി കളര്‍ എക്‌സ്‌റേ സംവിധാനവുമായി ന്യൂയോര്‍ക്ക് ശാസ്ത്രജ്ഞന്മാര്‍

ന്യൂയോര്‍ക്ക്:(www.mediavisionnews.in) ഡോക്ടര്‍ന്മാര്‍ക്ക് രോഗനിര്‍ണയത്തിന് സഹായമായി ഇനിമുതല്‍ ത്രീ ഡി കളര്‍ എക്‌സ്‌റേ സംവിധാനവും. ന്യൂയോര്‍ക്കിലെ ശാസ്ത്രജ്ഞന്മാരാണ് ഈ വിപ്ലവകരമായ കണ്ടു പിടുത്തത്തിന്റെ ഉപജ്ഞാതാകള്‍. ത്രി ഡി കളര്‍ എക്‌സ്‌റേ സംവിധാനം അര്‍ബുധം പോലുള്ള രോഗങ്ങളുടെ നിര്‍ണയത്തിന് സഹായമാകുമെന്നും ക്യാമറ പോലെ പ്രവര്‍ത്തിക്കുന്ന മെഡിപിക്സ് സംവിധാനത്തിലൂടെ മനുഷ്യ ശരീരത്തിനുള്ളിലെ ഏറ്റവും ചെറിയ ഭാഗത്ത് സംഭവിച്ചിരിക്കുന്ന ക്ഷതങ്ങള്‍ വരെ...

പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ചു; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് മുപ്പത്തിരണ്ടായിരം കോടി പിഴ

വാഷിങ്ടണ്‍ (www.mediavisionnews.in):ഫാര്‍മസ്യൂട്ടിക്കല്‍സ് ഭീമന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് അമേരിക്കന്‍ കോടതി 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചു. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷം വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. വ്യക്തി ശുചിത്വത്തിന്...

അപകടസ്ഥലത്ത് നോക്കിനിന്നാല്‍ ഇനി കനത്ത പിഴ ശിക്ഷ ലഭിക്കും

ദുബായ് (www.mediavisionnews.in):  പോകുന്നവഴിക്ക് എന്തെങ്കിലും വാഹനാപകടങ്ങള്‍ കണ്ടാല്‍ സ്വന്തം വാഹനം ഒതുക്കി നിര്‍ത്തിയ ശേഷം അപകടം നടന്ന സ്ഥലത്ത് പോയി നോക്കി നില്‍ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. അതിനും സമയമില്ലാത്തവര്‍ വേഗത കുറച്ച് എല്ലാം നോക്കിക്കണ്ട് കടന്നുപോകും. എന്നാല്‍ ഇത്തരം നടപടികള്‍ ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദുബായ് പൊലീസ്. വാഹനാപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നോക്കി നില്‍ക്കുന്നവര്‍ക്ക് 1000...

നായയുടെ നിര്‍ത്താതെയുള്ള കുരകേട്ട് കാരണം തിരക്കി എത്തിയ പൊലീസുകാര്‍ കണ്ടത് യജമാനന്റെ മൃതദേഹം ഭക്ഷിക്കുന്ന നായയെ

ബാങ്കോങ്ക് (www.mediavisionnews.in):  യജമാനന്‍ മരിച്ചതിനെത്തുടര്‍ന്ന് ഭക്ഷണം തരാന്‍ ആരുമില്ലാതെ വിശന്നുവലഞ്ഞ നായ ഒടുവില്‍ യജമാനന്റെ മൃതദേഹം ഭക്ഷണമാക്കി. ഗ്ലെന്‍ പാറ്റിന്‍സണ്‍ എന്നയാളുടെ മൃതദേഹമാണ് നായ ഭക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്. പോലീസ് എത്തിയപ്പോള്‍ കണ്ടത് പാതി ഭക്ഷിച്ച് വികൃതമായ ശരീരമായിരുന്നു. മുഖം മുഴുവനായും കടിച്ചു പറിച്ചിരുന്നു. വാരിയെല്ലുകള്‍ പുറത്തേയ്ക്ക് തള്ളിയ നിലയിലായിരുന്നു. ബാങ്കോക്കിലാണ് ദാരുണമായ സംഭവം....

13 പേര്‍‌ക്ക് ജിവിതത്തിന്റെ വെളിച്ചമേകി ഡോ. ഹാരിസ് പുറത്തിറങ്ങിയത് സങ്കടക്കടലിലേക്ക്

ബാങ്കോക്ക് (www.mediavisionnews.in): ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തായ് ഗുഹയിലെ കുട്ടികളെ പുറത്തെത്തിച്ച സന്തോഷത്തിലാണ് ലോകം മുഴുവന്‍. എന്നാല്‍ രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കിയ ഡോ. റിച്ചാര്‍ഡ് ഹാരിസിന് ആ സന്തോഷം ഏറെ നേരം നിലനിര്‍ത്താനായില്ല ദൗത്യം പൂര്‍ത്തിയാക്കി ഗുഹയ്ക്കുള്ളില്‍നിന്നു പുറത്തിറങ്ങിയ അദ്ദേഹത്തെ തേടിയെത്തിയതു പിതാവിന്റെ മരണവാര്‍ത്തയാണ്. ഗുഹയിലകപ്പെട്ട പതിമൂന്നുപേരെയും ഒരു പോറലുപോലും ഏല്‍ക്കാതെ പുറത്തെത്തിച്ചശേഷം തുലാങ് ഗുഹയില്‍...

സൗദിവിടുന്ന പ്രവാസികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; 2017നുശേഷം പോയത് 667000 പേര്‍

റിയാദ് (www.mediavisionnews.in):  സൗദി അറേബ്യ വിട്ടുപോരുന്ന പ്രവാസികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. വിദേശികളില്‍ നിന്നും ഉയര്‍ന്ന ഫീസ് വാങ്ങുന്നതും വിദേശികളെ ജോലിക്ക് നിര്‍ത്തുന്നതില്‍ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് ഇതിനു കാരണം. 2017ന്റെ തുടക്കത്തില്‍ 66,7000 ത്തിലേറെ വിദേശികളാണ് സൗദി വിട്ടത്. ഇതാദ്യമായാണ് ഇത്രയും പേര്‍ ഇവിടം വിട്ടുപോകുന്നത്. സൗദി സമ്പദ് വ്യവസ്ഥയില്‍ വിദേശികളായ തൊഴിലാളികളുടെ പങ്ക് വളരെ...

തായ് ഗുഹാമുഖത്ത് സന്തോഷാരവം; 17 ദിവസത്തിന് ശേഷം 13 പേരെയും രക്ഷപ്പെടുത്തി; ദൗത്യസംഘത്തിന് ലോകത്തിന്റെ കൈയടി

തായ്‌ലന്റിലെ(www.mediavisionnews.in) ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും പതിനേഴ് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. കനത്ത മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതോടെയാണ് ഇന്നു വൈകിട്ടോടെ എല്ലാവരെയും പുറത്തെിത്തിക്കാന്‍ സാധിച്ചത്.ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെതന്നെ മുങ്ങല്‍വിദഗ്ധരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മൂന്നാം...

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ വെട്ടിലായത് വിദേശി ഹൗസ് ഡ്രൈവര്‍മാര്‍

റിയാദ് (www.mediavisionnews.in): സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ പണികിട്ടിയത് വിദേശി ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ്. ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് ഗണ്യമായി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആറു മാസത്തിനിടെ മുപ്പതിനായിരത്തിലേറെ വിദേശി ഹൗസ് ഡ്രൈവര്‍മാരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയും വ്യക്തമാക്കി. സ്വദേശിവത്കരണം ശക്തമായതോടെ നിത്യവും സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ ശരാശരി...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img