World

മുഷറഫിന് വധശിക്ഷ; ശിക്ഷ ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിച്ചതിന്

ലാഹോര്‍: (www.mediavisionnews.in) പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹക്കുറ്റമാണ് മുഷറഫിനെതിരെ ചുമത്തിയിരുന്നത്. 2007 നവംബറില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് രാജ്യദ്രോഹം ചുമത്തിയത്. 2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായ അദ്ദേഹം 2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു. വിദേശത്തു കഴിയുമ്പോൾ തന്നെ മുഷറഫ് ഓൾ പാക്കിസ്‌ഥാൻ മുസ്‌ലിം ലീഗ് എന്ന...

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് തീപിടുത്തം; രണ്ടു കുട്ടികൾ മരിച്ചു

റിയാദ്: (www.mediavisionnews.in) മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മരിച്ചു. റിയാദിലെ ഒരു ഫ്ലാറ്റിലായിരുന്നു സംഭവം. പൊട്ടിത്തെറിയെ തുടർന്നുണ്ടായ അഗ്നിബാധയിലാണ് ഈജിപ്ഷ്യൻ കുടുംബത്തിലെ രണ്ടു കുട്ടികൾ വെന്തുമരിച്ചത്. ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ചാർജർ പൊട്ടിത്തെറിച്ചാണ് മുറിയിൽ തീപിടിച്ചത്. കഴിഞ്ഞ ദിവസം...

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ശിഫാഹു റഹ്‌മ: സഹായധനം നല്‍കി

അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയിൽ നവംബർ മാസത്തിലെ ചികിത്സാ സഹായധനം നാല് പേർക്ക് കൂടി അനുവദിച്ചു. രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന വൊർക്കാടി പഞ്ചായത്തിലെ ബരാകൊട്ടമാർ സ്വദേശിനിയായ കിഡ്നി രോഗി, കുമ്പള പഞ്ചായത്തിലെ പെർവാഡ് സ്വദേശിയായ ക്യാൻസർ രോഗി, മഞ്ചേശ്വരം പഞ്ചായത്തിലെ...

യുഎഇയില്‍ നിന്ന് പറക്കുമ്പോള്‍ ലഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങള്‍ ഇവയാണ്

ദുബായ്: (www.mediavisionnews.in) യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ വിമാനത്തിലെ ചെക്ക് ഇന്‍ ബാഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദുബായ് പൊലീസ്. 13 ഇനങ്ങളില്‍ പെട്ട സാധനങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിലക്കുള്ളതായി പൊലീസ് അറിയിക്കുന്നത്. യുഎഇയിലേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത 22 സാധനങ്ങളുടെ പട്ടികയ്ക്ക് പുറമേയാണ് പുതിയ പട്ടിക പൊലീസ്...

സ്വീകരണ ചടങ്ങിനിടെ ഹസ്തദാനത്തിനായി കൈനീട്ടിയ ബാലികയെ കണ്ടില്ല; കുട്ടിയുടെ നിരാശ അറിഞ്ഞ് വീട്ടിലെത്തി ആശ്വസിപ്പിച്ച് അബുദാബി കിരീടാവകാശി (വീഡിയോ)

അബുദാബി: (www.mediavisionnews.in) നമ്മുടെ ഭരണകര്‍ത്താക്കള്‍ കണ്ടുപഠിക്കട്ടെ ഈ ഭരണാധികാരികളെ. തന്റെ സ്വീകരണ ചടങ്ങില്‍ ഹസ്തദാനത്തിനായി ബാലിക കൈനീട്ടിയതു കാണാതെ പോയതില്‍ ആ പെണ്‍കുട്ടിക്ക് ഉണ്ടായ വിഷമം മാറ്റാന്‍ ഭരണാധികാരി ചെയ്ത പ്രായശ്ചിത്തം കണ്ടിരിക്കുന്നവരുടെ കണ്ണുനിറയ്ക്കും. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് ആണ് ബാലികയോട് പ്രായശ്ചിത്തം ചെയ്തത്. കഴിഞ്ഞ ആഴ്ച സൗദി അറേബ്യയിലെ കിരീടവകാശി...

യു.എ.ഇ രക്തസാക്ഷി ദിനാചരണം: കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

അബുദാബി: (www.mediavisionnews.in) മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി യുഎഇ രക്തസാക്ഷി ദിനാചരണത്തിന്റെയും ദേശീയ ദിനാഘോഷത്തിന്റെയും ഭാഗമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. യു.എ.ഇക്ക് വേണ്ടി ജീവൻ നൽകിയ ധീര ജവാന്മാരോടുള്ള ആദരസൂചകമായാണ് അബുദാബി ബ്ലഡ് ബാങ്ക് മുഖേന രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചത്. മദീന സഹിദ് ലുലു മാളിന് മുൻവശം നടന്ന രക്ത ദാന ക്യാമ്പിൽ...

ഉപരോധം അവസാനിപ്പിക്കുന്നോ? ഖത്തര്‍ അമീറിനെ ക്ഷണിച്ച് സൗദി രാജാവ്

റിയാദ്: (www.mediavisionnews.in) അപ്രതീക്ഷിതമായ നീക്കങ്ങളിലൊന്നില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ സൗദി അറേബ്യയിലേക്ക് ക്ഷണിച്ച് സല്‍മാന്‍ രാജാവ്. റിയാദ് ആതിഥേയത്വം വഹിക്കുന്ന ഗള്‍ഫ് കോപറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയിലേക്കാണ് ക്ഷണം. ഡിസംബര്‍ 10നാണ് ഉച്ചകോടി. ഖത്തറി മാദ്ധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാഗ്ദാനം ദോഹ സ്വീകരിച്ചോ എന്നതില്‍ വ്യക്തതയില്ല. സൗദിയുടെ...

പ്രവാസികള്‍ക്ക് തിരിച്ചടി; 14 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി

റിയാദ്: (www.mediavisionnews.in) കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി സൗദി അറേബ്യ. ടെലികോം, ഐടി അടക്കം പതിനാലു മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം. തൗതീൻ എന്ന പേരിലാണ് കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്. ഇതിനായി കൺസൾട്ടൻസികളുടെയും പ്രത്യേക കമ്പനികളുടെയും സഹായം പ്രയോജനപ്പെടുത്തും. പതിനാല് സുപ്രധാന മേഖലകളിൽ സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണു...

KUCA GCC ഫൗണ്ടേഷൻ സംഘടിപ്പിച്ച റെഡ് ക്ലബ്‌ ട്രോഫി അർമാൻസ് അൽ റഹ്മാനിയ ജേതാക്കള്‍

യുഎഇ: (www.mediavisionnews.in) ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കാസർഗോട്ടെ അണ്ടർ ആം ക്രിക്കറ്റ്‌ കളിക്കാരുടെ കൂട്ടായ്മയായ KUCA GCC ഫൗണ്ടേഷൻ അജ്മാനിൽ സംഘടിപ്പിച്ച ക്രിക്കറ്റ്‌ പ്രീമിയർ ലീഗിൽ അർമാൻസ് അല്‍ റഹ്മാനിയ ജേതാക്കളും കുട്ളാ ഫ്രണ്ട്‌സ് അബുദാബി റണ്ണേഴ്‌സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജേതാക്കൾക് 100000 രൂപയും റെഡ് ക്ലബ്‌ ട്രോഫിയും റണ്ണേഴ്‌സ് അപ്പ്...

ശ്രീലങ്കയിൽ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ ഗവർണറായി നിയമിക്കാനൊരുങ്ങി പ്രസിഡന്റ് ഗോതബായ രജപക്‌സെ

ശ്രീലങ്ക: (www.mediavisionnews.in) ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെ ഗവർണറായി നിയമിക്കാനൊരുങ്ങി പ്രസിഡന്റ് ഗോതബായ രജപക്‌സെ. ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷപ്രദേശമായ വടക്കൻ പ്രവിശ്യയുടെ ഗവർണറായാണ് മുത്തയ്യയെ നിയമിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷപ്രദേശമായ വടക്കൻ പ്രവിശ്യയുടെ ഗവർണറാകാൻ മുത്തയ്യ മുരളീധരനെ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ ക്ഷണിച്ചതായാണ് വിവരം. പ്രസിഡന്റിന്റെ ഓഫീസിനെ ഉദ്ധരിച്ചുകൊണ്ട് ‘ഡെയ്‌ലി മിറർ’...
- Advertisement -spot_img

Latest News

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും

മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...
- Advertisement -spot_img