KUCA GCC ഫൗണ്ടേഷൻ സംഘടിപ്പിച്ച റെഡ് ക്ലബ്‌ ട്രോഫി അർമാൻസ് അൽ റഹ്മാനിയ ജേതാക്കള്‍

0
142

യുഎഇ: (www.mediavisionnews.in) ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കാസർഗോട്ടെ അണ്ടർ ആം ക്രിക്കറ്റ്‌ കളിക്കാരുടെ കൂട്ടായ്മയായ KUCA GCC ഫൗണ്ടേഷൻ അജ്മാനിൽ സംഘടിപ്പിച്ച ക്രിക്കറ്റ്‌ പ്രീമിയർ ലീഗിൽ അർമാൻസ് അല്‍ റഹ്മാനിയ ജേതാക്കളും കുട്ളാ ഫ്രണ്ട്‌സ് അബുദാബി റണ്ണേഴ്‌സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ജേതാക്കൾക് 100000 രൂപയും റെഡ് ക്ലബ്‌ ട്രോഫിയും റണ്ണേഴ്‌സ് അപ്പ് ന് 50000 രൂപയും ട്രോഫിയും സമ്മാനിച്ചു. മാൻ ഓഫ് ദി മാച്ച് ആയി അർമാൻസിലെ സിറാജ് അരിമലയും മാൻ ഓഫ് ദി സീരീസ് ആയി കുട്ളാ ഫ്രണ്ട്സിലെ തൗസീഫ് കർക്കളയെയും തിരഞ്ഞെടുത്തു. മുഖ്യ അതിഥിയായി എത്തിയ കാസര്‍ഗോഡ് അണ്ടർ ആം അസോസിയേഷൻ പ്രസിഡന്റ്‌ അബ്ദുള്‍ റഹ്‌മാൻ ബേക്കൂറിനെ KUCA GCC ഫൌണ്ടേഷൻ പ്രസിഡന്റ്‌ സത്താർ മൂസോടി ഉപഹാരം നൽകി ആദരിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here