റിയാദ്: സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ സൗദി ഭരണാധികാരി ഉത്തരവിട്ടു. ഇത്തരം സ്വകാര്യ അവകാശ കേസുകളില്‍ കോടതി വിധി നടപ്പാക്കരുതെന്നും അവരെ എത്രയം വേഗം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും രാജാവ് ഉത്തരവിട്ടതായി നീതിന്യായ മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിച്ചു.
കൊവിഡ് വൈറസ് വ്യാപനത്തിന്റെ ജാഗ്രത കണക്കിലെടുത്താണ് ഉത്തരവ്. തടവുകാരെ...
ന്യൂയോര്‍ക്ക്: കൊറോണ മഹാമാരിയെ തുടര്‍ന്ന് പതിനായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി മാറി ഫ്രാന്‍സ്. ഇന്നലെ മാത്രം ഫ്രാന്‍സില്‍ 1,417 പേര്‍ മരിച്ചതോടെ അവിടെ ആകെ മരണം 10,328 ആയി. ഇറ്റലി, സ്‌പെയിന്‍, യുഎസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ പതിനായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
യുഎസില്‍ റെക്കോര്‍ഡ് മരണ നിരക്കാണ് 24 മണിക്കൂറിനിടെ...
അബുദാബി: (www.mediavisionnews.in) മതവിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റിട്ട ഇന്ത്യക്കാരന് അബുദാബിയില്‍ ജോലി പോയി. സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ മാനേജരായിരുന്നയാള്‍ക്ക് മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടുവെന്ന പേരിലാണ് ജോലി നഷ്ടമായത്. ഇസ്‌ലാമോഫോബിയ പ്രകടിപ്പിച്ച ഇയാള്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്തതായും അധികൃതര്‍ അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ ഒരു മതവിഭാഗം പൊതുസ്ഥലങ്ങളില്‍ തുപ്പി കൊറോണ വൈറസ് പടര്‍ത്തുന്നുവെന്നും,...
ദുബായ്: (www.mediavisionnews.in) യുഎഇയും കുവൈത്തും വിദേശികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കിയിട്ടും വിമാനസര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. വിദേശികളെ തിരിച്ചുകൊണ്ടുപോകാന്‍ അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കാനും താല്‍പര്യമെടുക്കണമെന്നാണ് ആവശ്യം. അതേസമയം യുഎഇയില്‍ പുതുതായി 277 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചു.
കൊവിഡിന്റെ പശ്ചാതലത്തില്‍ വിദേശികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ യുഎഇയും കുവൈത്തും...
ദുബായ്: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനം തടയാനായി ദുബായ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. രണ്ടാഴ്ചക്കാലത്തേക്ക് ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ശനിയാഴ്ച രാത്രി മുതല്‍ നിലവില്‍ വന്നു.
ദുബായ് മെട്രോ, ട്രാം എന്നിവ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ചു. നിലവില്‍ അണുനശീകരണം കാരണം രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ആറ് മണി വരെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിരോധിച്ചിരുന്നു. അണുനശീകരണ...
അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ദുബൈ പൊലീസ്. ടിക്ടോക്കിലൂടെ ഇത്തരത്തിൽ പ്രചാരണം നടത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബൈയിലെ നായിഫിൽ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് അടിസ്ഥാനമില്ലാത്ത വീഡിയോ ടിക് ടോക്കിലൂടെ പ്രചരിച്ചതിനാണ് ഒരാൾ അറസ്റ്റിലായത്. മലയാളി സാമൂഹിക പ്രവർത്തകർ നടത്തുന്ന സേവനങ്ങൾ വീഡിയോയിൽ പകർത്തി തെറ്റിദ്ധരിപ്പിക്കുന്ന വിധം...
യു എ ഇയിൽ കോവിഡ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. നേരത്തേ രോഗലക്ഷണമുള്ളവർ മാത്രം മാസ്ക് ധരിച്ചാൽ മതി എന്നായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ രോഗലക്ഷണമില്ലാത്തവർ കൂടി മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരീദ അൽ ഹുസ്നി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രത്യേകിച്ച് ലക്ഷണങ്ങളില്ലാതെ...
റോം: (www.mediavisionnews.in) കൊവിഡ് 19 മഹാമാരിയെ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും ലോകത്ത് മരണസംഖ്യ വർധിക്കുകയാണ്. ലോകത്ത് ഇതുവരെ 59,140 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷത്തോട് അടുത്തു. വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6000ത്തിന് അടുത്ത് ആളുകളാണ്...
മനാമ (www.mediavisionnews.in): ബഹ്‌റൈനിൽ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാരുടെ എണ്ണം കൂടി. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരപ്രകാരം 97 ഇന്ത്യക്കാർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ രണ്ടുപേർ രോഗമുക്തരായിട്ടുണ്ട്.
കഴിഞ്ഞ ദിവസം സൽമാബാദിലെ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന 113 വിദേശ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായത്.
ദുബായ് (www.mediavisionnews.in): റാസ് അല്‍ ഖൈമയില്‍ തമസക്കാരനായ ഇന്ത്യക്കാരന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യകടാക്ഷം. 41 കോടിയിലധികം രൂപയാണ് (20 മില്യണ്‍ ദിര്‍ഹം) സമ്മാനത്തുകയായി ലഭിക്കുക. ഇന്ത്യയില്‍ ഏത് നാട്ടുകാരനാണെന്ന് വ്യക്തമായിട്ടില്ല. ജിജേഷ് കോറോത്താന്‍ എന്നാണ് വിജിയിയുടെ പേരെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഒപ്പം തന്നെ അദ്ദേഹത്തിന്റെ പ്രതികരണവുമുണ്ട്. 'ഭാര്യക്കും മകള്‍ക്കുമൊപ്പം നറുക്കെടുപ്പ്...
മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...