ദുബായ് (www.mediavisionnews.in): കൊവിഡ് ബാധിച്ച് ദുബായില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഒറ്റപ്പാലം സ്വദേശി അബ്ദുൽ ഖാദർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 26,000 കടന്നു. സൗദിയില്‍ രോഗബാധിതരില്‍ 83 ശതമാനവും വിദേശികളാണെന്ന്...
വാഴ്സോ∙ പോളണ്ടിൽ റൗണ്ട്എബൗട്ടിൽ ഇടിച്ച കാർ ഉയർന്നുപൊങ്ങി മീറ്ററുകൾ സഞ്ചരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറല്‍. അപകടത്തിൽപെട്ട ശേഷം ഉയർന്നു വായുവിലൂടെ തെറിച്ചുപോകുന്ന കാറിന്റെ ദൃശ്യങ്ങൾ പോളിഷ് സർക്കാർ അധികൃതരാണു പുറത്തുവിട്ടത്. ആളൊഴിഞ്ഞ റോഡിലൂടെ അതിവേഗം പാഞ്ഞെത്തി അപകടത്തിൽപെട്ട കാറിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അപകടത്തിൽപെട്ട ശേഷം മരത്തിലും ഒരു സെമിത്തേരിയുടെ കെട്ടിടത്തിലും ഇടിച്ചശേഷമാണു കാർ...
റമദാനില്‍ ഒരുകോടി പേര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയുമായി യു.എ.ഇ. 'ടെന്‍ മില്യന്‍ മീല്‍സ്' എന്ന പേരില്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് പദ്ധതി പ്രഖ്യാപിച്ചത്. വിശന്നിരിക്കുന്നത് വ്യക്തികളായാലും കുടുംബങ്ങളായാലും ആവശ്യക്കാരിലേക്ക് ഒരുകോടി ഭക്ഷണപൊതികള്‍ എത്തിക്കുന്ന പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക ശൈഖ ഹിന്ദ് ബിന്‍ത് മക്തൂമായിരിക്കും. ലോകം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന...
റിയാദ് :(www.mediavisionnews.in) സൌദിയില്‍ രണ്ട് ഇന്ത്യക്കാരടക്കം അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മക്കയില്‍ നാല് പേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ആകെ മരണം 97 ആയി. ഇതുവരെ എട്ട് ഇന്ത്യക്കാരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ മക്ക ഹറം പ്രൊജക്ടിന് കീഴില്‍ ജോലി ചെയ്തവരാണ്. സൌദി ആരോഗ്യ മന്ത്രാലയം ഏപ്രില്‍...
അബുദാബി (www.mediavisionnews.in): യുഎഇയില്‍ പൊതുമേഖലയ്ക്ക് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്സസാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഞായറാഴ്ച പുറത്തിറക്കിയത്. എല്ലാ മന്ത്രാലയങ്ങളിലും ഫെഡറല്‍ ഏജന്‍സികളിലും ദിവസം അഞ്ച് മണിക്കൂറായിരിക്കും പ്രവൃത്തി സമയം. ഓഫീസുകളുടെ പ്രവര്‍ത്തനം രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് അവസാനിക്കും.
ജോലിയുടെ സ്വഭാവം...
അബുദാബി :(www.mediavisionnews.in) കൊവിഡ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വന്‍ തുക പിഴ ചുമത്തുമെന്ന് യുഎഇ. 5400 ഡോളര്‍ വരെ പിഴ ഈടാക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
ശനിയാഴ്ച ചേര്‍ന്ന യുഎഇ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ആരോഗ്യ മന്ത്രാലയത്തിന്റെയോ പ്രാദേശിക ആരോഗ്യ വിഭാഗം അധികൃതരുടെയോ അംഗീകാരമില്ലാത്ത മെഡിക്കല്‍ വിവരങ്ങള്‍ വ്യക്തികള്‍ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല....
സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. കൊവിഡ് പ്രതിരോധത്തിനായി 500 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയതിലാണ് ലോകാരോഗ്യ സംഘടന സൗദിക്ക് നന്ദി അറിയിച്ചത്.
‘ കൊറോണ വൈറസ് പ്രതിരോധത്തിനായി 500 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയ സൗദി ഭരണാധികാരിക്കും സൗദി ജനങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ബാക്കിയുള്ള ജി...
കോവിഡ് കേസുകള്‍ പടരുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം ഏകീകൃത പാസ് സംവിധാനം ചൊവ്വാഴ്ച 3 മണി മുതല്‍ പ്രാബല്യത്തിലാകും. നിലവില്‍ റിയാദ്, മക്ക, മദീന എന്നീ മേഖലകളില്‍ മാത്രമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സീലടക്കമുള്ള പ്രത്യേക പാസ് സംവിധാനം പ്രാബല്യത്തില്‍ ഉള്ളത്.
ഇതര ഭാഗങ്ങളില്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന്റേയോ സ്ഥാപനത്തിന്റേയോ മാത്രം സീല്‍ പതിച്ചതും ചേംബര്‍ ചെയ്തതുമായ പാസാണ്...
ബഹ്റൈനിൽ കോവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 260 ആയി. നിലവിൽ 1011 പേരാണ് രാജ്യത്ത് ചികിൽസയിലുള്ളത്.
ആരോഗ്യ മന്ത്രാലയം നൽകിയ പുതിയ കണക്കുകൾ പ്രകാരം 125 ഇന്ത്യക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 135 ഇന്ത്യക്കാർ രോഗബാധിതരാണെന്ന് മുമ്പ് തന്നെ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് മുക്കാൽ ലക്ഷത്തിലധികം രോഗ പരിശോധനകൾ നടന്നു കഴിഞ്ഞു. ലേബർ ക്യാമ്പുകളിലും താമസ...
തിരുവനന്തപുരം: ദില്ലിയിലെ ജന്തര്‍ മന്തറിൽ നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലെ സിജെപി പ്രതിഷേധത്തിനെതിരെ നടത്തിയ അശ്ലീല- അധിക്ഷേപ പരാമർശത്തിൽ ടി ജി മോഹൻദാസിനെതിരെ കേസെടുത്തു....