Monday, April 29, 2024

World

കൊവിഡ് 19; ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഒരു ലക്ഷം ദിര്‍ഹം നല്‍കി എം.എ യൂസഫലി

അബുദാബി (www.mediavisionnews.in): കൊവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായവർക്ക് വേണ്ടി പ്രവർത്തിക്കുന്ന യുഎഇയിലെ സന്നദ്ധ സംഘടനകൾക്ക് ആശ്വാസമേകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. കൊവിഡ് മൂലം വരുമാനമില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിനാണ്  ഒരു ലക്ഷം ദിർഹം യൂസഫലി നൽകിയത്.  ദുബായ് കെ.എം.സി.സി (50,000ദിർഹം), ഇൻകാസ്  ദുബായ്,ഷാർജ (25,000 ദിർഹം), അബുദാബി ഇസ്ലാമിക് സെന്റര്‍ (25,000 ദിർഹം)  എന്നീ സംഘടനകൾക്കാണ്...

കൊവിഡ് ആശങ്കയിൽ ​ഗൾഫ് രാജ്യങ്ങൾ; മരണം 79 ആയി, 24 മണിക്കൂറിനിടെ 1369 പേർക്ക് കൂടി രോ​ഗബാധ

ദുബായ്: (www.mediavisionnews.in) ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരം കവിഞ്ഞു. മരണസംഖ്യ 79 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 1369 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യൻ സമൂഹത്തിനിടയിൽ വൈറസ് പടരുന്നത് പ്രവാസി മലയാളികളെ ആശങ്കയിലാക്കുന്നുണ്ട്. രോ​ഗബാധിതരെ മാറ്റിപ്പാർപ്പിക്കാൻ എങ്കിലും സർക്കാർ സംവിധാനം ഒരുക്കണമെന്നാണ് ​ഗർഫ് മലയാളികളുടെ ആവശ്യം. കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുകയാണ്....

കൊവിഡ് കാലത്തും പ്രവാസികളെ കൈവിടാതെ ബഹ്‌റൈന്‍

മനാമ (www.mediavisionnews.in): കൊവിഡ് ചികിത്സാ രംഗത്ത് വിവിധ രാജ്യങ്ങളിലെ അവഗണനയുടെ വാര്‍ത്തക്കിടെ മലയാളികളുള്‍പ്പെടെയുളള പ്രവാസികളെ ചേര്‍ത്ത് പിടിച്ച് ബഹ്‌റൈന്‍. പ്രതിരോധ-ചികിത്സാ സേവനങ്ങള്‍ സ്വദേശി-വിദേശി ഭേദമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കി മാതൃകയാകുകയാണ് ബഹ്‌റൈന്‍. രോഗ ലക്ഷണങ്ങളുളളവര്‍ ഹോട്ട് ലൈന്‍ നമ്പറായ 444-ല്‍ ബന്ധപ്പട്ടാല്‍ ഉടനടി സേവനം ലഭിക്കും.  ഇംഗ്ലീഷിനും അറബിക്കും പുറമെ ഹിന്ദിയിലും ഹോട്ട് ലൈന്‍ സര്‍വീസ് ലഭ്യമാണ്....

ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബൈയിൽ കർണാടക സ്വദേശിയെ ജോലിയിൽ നിന്ന് പുറത്താക്കി

ദുബൈ: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെടുത്തി ഫേസ്ബുക്കിൽ മുസ്ലിങ്ങളെയും ഇസ്ലാമിനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കർണാടക സ്വദേശിയെ ദുബൈയിൽ ജോലിയിൽ നിന്ന് പുറത്താക്കി. എംറിൽ സർവീസസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കർണാടക റനെബന്നൂർ സ്വദേശി രാഗേഷ് ബി കിട്ടുർമത്തിനെയാണ് പുറത്താക്കിയതായി കമ്പനി അറിയിച്ചത്. ഇയാളെ ദുബൈ പൊലീസിന് കൈമാറുമെന്ന് കമ്പനി സി ഇ...

സൗദിയിലുള്ള വിദേശികളുടെ റീ എൻട്രി വിസ മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടി നല്‍കും

റിയാദ്: (www.mediavisionnews.in) സൗദിയിലുള്ള വിദേശികളുടെ റീ എൻട്രി വിസ മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടിനൽകാൻ സൽമാൻ രാജാവിന്റെ ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജാവിന്റെ ഉത്തരവ്. ഫെബ്രുവരി 25 മുതൽ മെയ് 24 വരെ യുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്നതും ഉപയോഗിക്കാത്തതുമായ റീ എൻട്രി വിസയാണ് മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടിനൽകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാന...

മസ്കത്ത് ലോക്ക്ഡൗണിലേക്ക്

ഒമാൻ തലസ്ഥാനമായ മസ്കത്ത് ലോക്ക്ഡൗണിലേക്ക് നീങ്ങുന്നു. ഏപ്രിൽ 10 മുതൽ 12 ദിവസത്തേക്ക് അടച്ചിടാൻ ഇന്ന് ചേർന്ന സുപ്രിംകമ്മിറ്റിയാണ് തീരുമാനിച്ചത്. മസ്കത്തിൽ രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് നടപടി. ഏപ്രിൽ 10 ന് രാവിലെ 10 മുതൽ എല്ലാ വഴികളും അടക്കും. അമീറാത്ത്, ബോഷർ, മസ്കത്ത്, മത്റ, ഖുറിയാത്ത്, സീബ് എന്നീ വിലായത്തുകൾ ഉൾപ്പെട്ടതാണ്...

ഈ കേസുകളില്‍ പെട്ട് തടവില്‍ കഴിയുന്നവരെ എത്രയും പെട്ടെന്ന് വിട്ടയയ്ക്കാന്‍ സൗദി രാജാവിന്റെ ഉത്തരവ്

റിയാദ്: സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ സൗദി ഭരണാധികാരി ഉത്തരവിട്ടു. ഇത്തരം സ്വകാര്യ അവകാശ കേസുകളില്‍ കോടതി വിധി നടപ്പാക്കരുതെന്നും അവരെ എത്രയം വേഗം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും രാജാവ് ഉത്തരവിട്ടതായി നീതിന്യായ മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിച്ചു.  കൊവിഡ് വൈറസ് വ്യാപനത്തിന്റെ ജാഗ്രത കണക്കിലെടുത്താണ് ഉത്തരവ്. തടവുകാരെ...

കോവിഡില്‍ മരണസംഖ്യ 82,000; ഫ്രാന്‍സിലും 10,000 കടന്നു, യുഎസില്‍ 24 മണിക്കൂറില്‍ 2000 മരണം

ന്യൂയോര്‍ക്ക്: കൊറോണ മഹാമാരിയെ തുടര്‍ന്ന് പതിനായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി മാറി ഫ്രാന്‍സ്. ഇന്നലെ മാത്രം ഫ്രാന്‍സില്‍ 1,417 പേര്‍ മരിച്ചതോടെ അവിടെ ആകെ മരണം 10,328 ആയി. ഇറ്റലി, സ്‌പെയിന്‍, യുഎസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ പതിനായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.  യുഎസില്‍ റെക്കോര്‍ഡ് മരണ നിരക്കാണ് 24 മണിക്കൂറിനിടെ...

മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഇന്ത്യക്കാരന് അബുദാബിയിൽ ജോലി നഷ്ടപ്പെട്ടു

അബുദാബി: (www.mediavisionnews.in) മതവിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റിട്ട ഇന്ത്യക്കാരന് അബുദാബിയില്‍ ജോലി പോയി. സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ മാനേജരായിരുന്നയാള്‍ക്ക് മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടുവെന്ന പേരിലാണ് ജോലി നഷ്ടമായത്. ഇസ്‌ലാമോഫോബിയ പ്രകടിപ്പിച്ച ഇയാള്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്തതായും അധികൃതര്‍ അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ഒരു മതവിഭാഗം പൊതുസ്ഥലങ്ങളില്‍ തുപ്പി കൊറോണ വൈറസ് പടര്‍ത്തുന്നുവെന്നും,...

നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കി കുവൈത്തും യുഎഇയും; വിമാന സര്‍വീസിന് ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതിയില്ല

ദുബായ്: (www.mediavisionnews.in) യുഎഇയും കുവൈത്തും വിദേശികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കിയിട്ടും വിമാനസര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. വിദേശികളെ തിരിച്ചുകൊണ്ടുപോകാന്‍ അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കാനും താല്‍പര്യമെടുക്കണമെന്നാണ് ആവശ്യം. അതേസമയം  യുഎഇയില്‍ പുതുതായി 277 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡിന്റെ പശ്ചാതലത്തില്‍ വിദേശികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ യുഎഇയും കുവൈത്തും...
- Advertisement -spot_img

Latest News

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ്; ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം

തിരുവനന്തപുരം: ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് നിര്‍ദേശിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. ടെസ്റ്റിന്റെ ആദ്യ ഭാഗമായ ‘എച്ച്’ എടുക്കുന്നത് പഴയ രീതിയില്‍...
- Advertisement -spot_img