Thursday, May 16, 2024

World

ഇന്ത്യക്കാരടക്കമുള്ളവരെ നാളെ മുതല്‍ തിരിച്ചെത്തിക്കാമെന്ന് എയര്‍ അറേബ്യ

ഷാര്‍ജ (www.mediavisionnews.in):ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് പൗരൻമാരെ തിരിച്ചെത്തിക്കാൻ നാളെ മുതൽ സർവീസ് ആരംഭിക്കുമെന്ന് ഷാർജയിലെ ബജറ്റ് വിമാനകമ്പനിയായ എയർ അറേബ്യ അറിയിച്ചു. കോവിഡ് വ്യാപനത്തിനെതിരായ മുൻകരുതലിന്റെ ഭാഗമായി മാസ്കും, ഗ്ലൗസും ധരിച്ച് മാത്രമേ യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. പ്രവാസികളെ തിരിച്ചെത്തിക്കാനും, കാർഗോ വിതരണത്തിനുമായി സർവീസ് നടത്തണമെന്ന യു എ ഇ അധികൃതരുടെ നിർദേശം പാലിക്കാൻ...

ഒമാനിൽ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

മസ്കറ്റ് (www.mediavisionnews.in):  പുണ്യ റമദാൻ മാസത്തിൽ മന്ത്രാലയങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തന സമയം ഒമാൻ പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്ക്  റമദാൻ പ്രവൃത്തി സമയം രാവിലെ 9  മണി മുതൽ ഉച്ചക്ക് 2 മണി വരെയായിരിക്കും. ഏപ്രിൽ 23 ന് റമദാൻ മാസം ആരംഭിക്കാനാണ് സാധ്യത.

ഖത്തറില്‍ 39 പേർക്ക്​ കൂടി കോവിഡ്​ ഭേദമായി; 197 പേർക്കുകൂടി രോഗം

ദോഹ:ഖത്തറില്‍ പുതുതായി 197 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3428 ആയി.39 പേര്‍ കൂടി രോഗവിമുക്തി നേടിയെന്നത് ആശ്വാസകരമാണ്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 373 ആയി ഉയര്‍ന്നു.1794 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗപരിശോധന നടത്തിയത്ഇതുവരെ ആകെ രോഗപരിശോധന നടത്തിയവരുടെ എണ്ണം 52622 ആയി നേരത്തെ രോഗം...

കോവിഡ് 19; യു​എ​ഇ ജയിലിലെ പാ​ക് പൗ​ര​ന്മാ​രെ പാ​ക്കി​സ്ഥാ​ന് കൈ​മാ​റി

അബുദാബി (www.mediavisionnews.in): കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യുഎഇയിലെ ജയിലില്‍ കഴിയുന്ന പാക് പൗരന്മാരെ പാക്കിസ്ഥാന് കൈമാറി. ഫ്‌ളൈ ദുബായിയുടെ രണ്ട് പ്രത്യേക വിമാനങ്ങളിലായാണ് യുഎഇ പാക് പൗരന്മാരായ കുറ്റവാളികളെ കൈമാറിയത്. യുഎഇയുടെ പല ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന പാക് പൗരന്മാരെ അടുത്ത ആഴ്ച മുതല്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുപോകുമെന്ന് ദുബായിലെ പാക് കോണ്‍സുലേറ്റ് ജനറല്‍...

10 ദിവസം‍, 188 വിമാനങ്ങള്‍; 40,000 പൗരന്മാരെ തിരികെയെത്തിക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: (www.mediavisionnews.in) വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ തിരികെയെത്തിക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കന്‍ നടപടികള്‍ക്കാണ് കുവൈത്ത് തയ്യാറെടുക്കുന്നത്. 10 ദിവസം കൊണ്ട് നാല്‍പതിനായിരത്തോളം പൗരന്മാരെ തിരികെയെത്തിക്കും. ഏപ്രില്‍ 16 മുതല്‍ 25 വരെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ തിരികെയെത്തിക്കാനുള്ള പദ്ധതി. ഇതിനായി 188 വിമാനങ്ങള്‍ ഉപയോഗിക്കും. കുവൈത്തിന്റെ...

കോവിഡ് 19: ലോകത്താകെ മരണം 1,19,692; രോഗബാധിതർ 19,24,679, ഇന്ത്യയിൽ 10,000 കടന്നു

ന്യൂഡൽഹി: (www.mediavisionnews.in) കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 1,19,692 ആയി. 19,24,679 പേർ രോഗബാധിതരാണ്. 51,764 പേരാണ് ഗുരുതര നിലയിലുള്ളത്. 4,45,005 പേർ രോഗമുക്തരായി. ഇന്ത്യയിൽ‌ രോഗബാധിതരുടെ എണ്ണം 10,000 കടന്നു. ഒടുവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 10,363 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,211 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്....

യു എ ഇ വിസകളുടെ കാലാവധി ഡിസംബർ വരെ നീട്ടി

ദുബായ് (www.mediavisionnews.in):  രാജ്യത്തിനകത്തുള്ള സന്ദർശകരുടെയും താമസക്കാരുടെയും വിസാ കാലാവധി ഡിസംബർ വരെ നീട്ടിയതായി യു എ ഇ അധികൃതർ വ്യക്തമാക്കി. മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് ഫെഡറൽ അതോറ്റി വക്താവ് കേണൽ ഖമീസ് ആൽ കഅബി പറഞ്ഞു. രാജ്യത്തിന് പുറത്തുള്ള റെസിഡൻസി വിസക്കാരുടെ കാലാവധിയും...

കൊറോണ കാലത്ത് പുറത്തിറങ്ങി നടക്കല്ലേ..പ്രേതം പിടിക്കും!!!

കോപുഹ് (www.mediavisionnews.in) : കൊവിഡ് കാലത്ത് ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ പുതിയ മാര്‍ഗവുമായി ഇന്ത്യേനേഷ്യ. ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ രാത്രിയില്‍ പ്രേത രൂപങ്ങളെയാണ് രാജ്യത്തെ ഒരു ഗ്രാമത്തില്‍ കാവലിനിരുത്തിയിരിക്കുന്നത്. ഇന്ത്യോനേഷ്യയിലെ ജാവ ദ്വീപിലെ കെപ്വ ഗ്രാമത്തിലാണ് പ്രേത വേഷം ധരിച്ച ആള്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കളുടെ സംഘടന പൊലീസുമായി ചേര്‍ന്നാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. ഇന്ത്യോനേഷ്യയിലെ ഐതിഹ്യങ്ങളിലെ ഒരു...

മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ യു.എ.ഇ നടപടിക്ക്; ഇന്ത്യയുടെ തുടർ നടപടി നിർണായകം

യു.എ.ഇ: (www.mediavisionnews.in) കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി യു.എ.ഇ. പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ അത്തരം രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നാണ് മുന്നറിയിപ്പ്. യു.എ.ഇ പ്രഖ്യാപനത്തിന്‍റെ വെളിച്ചത്തിൽ ഇന്ത്യയുടെ തുടർ നടപടി നിർണായകമാകും. യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് അസാധാരണമായ മുന്നറിയിപ്പുമായി ഇന്നലെ രംഗത്തു വന്നത്....

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ മാതൃരാജ്യങ്ങള്‍ കൊണ്ടുപോകണം; യു.എ.ഇ.

ദുബായ് (www.mediavisionnews.in): നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന നിര്‍ദേശവുമായി യു.എ.ഇ. അല്ലാത്തപക്ഷം കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യു.എ.ഇ. വ്യക്തമാക്കുന്നു.  സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചു വിളിക്കുന്നില്ലെങ്കില്‍ അത്തരം രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും ഈ രാജ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുളള വിസ ക്വാട്ടയില്‍ മാറ്റം വരുത്തുന്നത് ആലോചിക്കേണ്ടി...
- Advertisement -spot_img

Latest News

ഭക്ഷണശേഷം ഒരു ചായയോ കാപ്പിയോ ആണോ പതിവ്?; എങ്കിൽ ആ പതിവ് നല്ലതല്ലെന്ന് ഐ.സി.എം.ആർ

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പാനീയങ്ങളാണ് ചായയും കാപ്പിയും. ദിവസം ഒരു ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിക്കാത്തവരായി അധികം പേർ കാണില്ല. ഒന്നിലേറെ തവണ കുടിക്കുന്നവരാകും...
- Advertisement -spot_img