World

നായയുടെ ശരീരത്തില്‍ കടുവയുടെ നിറം, ഈ കടുംവെട്ടിന് പിന്നിലാരെന്ന് തിരഞ്ഞ് മൃഗസംരക്ഷണ സംഘടന

തെരുവില്‍ അലഞ്ഞുനടക്കുന്ന നായയുടെ മേല്‍ കടുവയുടേതിന് സമാനമായ പെയിന്റ്. അജ്ഞാതന്റെ പ്രവര്‍ത്തിയില്‍ മലേഷ്യയില്‍ പ്രതിഷേധം ശക്തമാകുന്നു. നായയുടെ മേല്‍ പെയിന്റടിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മലേഷ്യയിലെ അനിമല്‍ അസോസിയേഷനായ പെര്‍സാത്വാന്‍ ഹായ്വാന്‍ രംഗത്തെത്തി.  സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘടന. മൃഗങ്ങളുടെ ശരീരത്തില്‍ കളര്‍ ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഈ നിറങ്ങള്‍ വിഷമുള്ളതാണെന്നും ഇത് മൃഗങ്ങളെ ബാധിക്കുമെന്നുമാണ്...

‘ഞങ്ങള്‍ ഒന്നും ഉപേക്ഷിച്ചിട്ടില്ല’, മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി വീണ്ടും ഷാര്‍ലെ ഹെബ്ദോ

പാരിസ്: വിവാദങ്ങളും ആക്രമണങ്ങളും അടങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ഫ്രഞ്ച് ആക്ഷേപഹാസ്യമാസിക ഷാര്‍ലെ ഹെബ്ദോ. ''ഞങ്ങള്‍ ഒന്നും അവസാനിപ്പിച്ചിട്ടില്ല'' മാസികയുടെ ഡയറക്ടര്‍ ലോറെന്റ് സോറിസോ മുഖപ്രസംഗത്തില്‍ കുറിച്ചു. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 2015 ല്‍ ഷാര്‍ലെ എബ്ദോ മാസികയുടെ പാരിസിലെ ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റുകളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.  കാബു...

സ്ത്രീയുടെ വായിലൂടെ നാലടി നീളമുള്ള പാമ്പിനെ പുറത്തെടുത്ത് ഡോക്ടർമാർ – വീഡിയോ

ശസ്ത്രക്രിയക്കിടെ റഷ്യന്‍ സ്വദേശിയായ സ്ത്രീയുടെ  വായിലൂടെ പുറത്തെടുത്തത് നാലടിയോളം നീളമുള്ള  പാമ്പിനെ. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പുറത്തെടുത്ത പാമ്പിന് ജീവനുണ്ടോ എന്നത് ദൃശ്യത്തിൽ നിന്നും വ്യക്തമല്ല. ഡാജെസ്റ്റനിലെ ലെവാഷി എന്ന മലയോര ഗ്രാമത്തിൽനിന്നുള്ള സ്ത്രീയാണ് ദൃശ്യത്തിലുള്ളത് എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാമ്പുകൾ ഏറെയുള്ള പ്രദേശമായതിനാൽ വീടിനു പുറത്ത് ജനങ്ങൾ കിടന്നുറങ്ങരുതെന്ന് ഗ്രാമത്തിലുള്ളവർക്ക് നിർദ്ദേശമുള്ളതായാണ് റിപ്പോർട്ടുകൾ....

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഇത്തവണ വിജയികളെ കാത്തിരിക്കുന്നത് ഗ്രാന്റ് പ്രൈസിന് പുറമെ ആറ് സമ്മാനങ്ങള്‍ കൂടി

അബുദാബി: ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പ് വീണ്ടുമെത്തുകയാണ്. എന്നാല്‍ ഇത്തവണ 1.2 കോടിയുടെ ഗ്രാന്റ് പ്രൈസിന് പുറമെ മറ്റ് ആറ് ഭാഗ്യവാന്മാര്‍ക്ക് കൂടി സമ്മാനങ്ങള്‍ ലഭിക്കും. ഒരു ലക്ഷം ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയുള്ള ക്യാഷ് പ്രൈസാണ് 1.2 കോടിക്ക് പുറമെ ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്. ഇതോടൊപ്പം ജീപ്പ് ഗ്രാന്റ് ചിറോക്കിയും...

കൂറ്റൻ പട്ടത്തിനൊപ്പം ആകാശത്തേക്ക് പറന്ന് മൂന്നുവയസുകാരി; നടുക്കും വിഡിയോ

ആകാശത്തേക്ക് പറന്ന കൂറ്റൻ പട്ടത്തിൽ കുരുങ്ങിയ മൂന്നുവയസുകാരിയും പറന്നുയർന്നു. തായ്​വാനിൽ നടന്ന ഒരു കൈറ്റ് ഫെസ്റ്റിവലിന് ഇടയിലാണ് നടുക്കുന്ന സംഭവം. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പറന്നുയരാൻ തുടങ്ങിയ പട്ടത്തിന്റെ ചരടിൽ കുഞ്ഞ് കുരുങ്ങുകയായിരുന്നു. കൂറ്റൻ പട്ടം കുഞ്ഞിനെയും കൊണ്ട് പറന്നു. നിലത്തു നിന്ന് പൊങ്ങിയ കുഞ്ഞുമായി പട്ടം ഉയരത്തിലേക്ക് പറന്നതോടെ ഒപ്പം നിന്നവർ...

യുഎഇയിലെ രണ്ടിടങ്ങളില്‍ ഗ്യാസ് ചോര്‍ന്ന് അപകടം; മൂന്ന് പേര്‍ മരിച്ചു

അബുദാബി/ദുബായ്: (www.mediavisionnews.in) തിങ്കളാഴ്‍ച യുഎഇയിലെ അബുദാബിയിലും ദുബായിലും ഗ്യാസ് ചോര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ടിടങ്ങളിലും റസ്റ്റോറന്റുകളിലാണ് അപകടമുണ്ടായത്. അബുദാബിയില്‍ രണ്ട് പേരും ദുബായില്‍ ഒരാളും മരിച്ചു. രണ്ട് കെട്ടിടങ്ങളില്‍ നിന്നും ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. അബുദാബിയില്‍ സ്‍ഫോടനം നടന്ന കെട്ടിടത്തിന് സമീപത്തുള്ള റോഡുകള്‍ പൊലീസ് താത്കാലികമായി അടച്ചിട്ടു. തിങ്കാളാഴ്ച രാവിലെ അബുദാബി റാഷിദ്...

ആളൊഴിഞ്ഞ അപാർട്മെന്റിന്റെ കുളിമുറിയിൽ കൊറോണ വൈറസ് സാന്നിധ്യം; പുതിയ കണ്ടെത്തൽ ചർച്ചയാവുന്നു

ആൾ താമസമില്ലാതെ കിടന്ന അപ്പാർട്മെന്റിൽ കൊറോണ വൈറസ് സാന്നിധ്യം. ഫ്ലാറ്റിന്റെ കുളിമുറിയിലാണ് ഗവേഷകർ കോവിഡ് സാന്നിധ്യം കണ്ടെത്തിയത്. വൈറസ് വ്യാപനത്തിന്റെ കൂടുതൽ സാധ്യതകളിലേക്ക് ഈ പഠനം വിരൽ ചൂണ്ടുകയാണ്. ചൈനയിൽ ഏറെനാളുകളായി ഒഴിഞ്ഞു കിടന്ന  ഫ്ലാറ്റിന്റെ സിങ്കിലും, വാഷ് ബെയ്‌സിനിലും, ഷവറിന്റെ കൈ പിടിയിലും ഫെബ്രുവരി മാസത്തിലാണ് സാർസ് കോവ് 2ന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ചൈനീസ് സെന്റർ...

3 ബില്ല്യണ്‍ പ്രകാശവര്‍ഷം അകലെ നിന്നും അജ്ഞാത സന്ദേശങ്ങള്‍, അന്തംവിട്ട് ശാസ്ത്രജ്ഞര്‍

3 ബില്ല്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ഒരു ഗ്യാലക്‌സിയില്‍ നിന്ന് നിഗൂഢമായ റേഡിയോ തരംഗങ്ങള്‍ പിടിച്ചെടുത്ത ശാസ്ത്രലോകം അത്ഭുതപ്പെട്ടിരിക്കുന്നു. ഏതെങ്കിലും നക്ഷത്രസ്‌ഫോടനത്തില്‍ നിന്നുമുണ്ടായതാവാം ഇതെന്നു കരുതിയ ശാസ്ജ്ഞരെ അമ്പരപ്പിക്കുന്നത് അതിന്റെ ആവര്‍ത്തനമാണ്. ഇതൊരു വലിയ നിഗൂഢതയായി മാറിയിരിക്കുന്നു, അത് ഓരോ 157 ദിവസവും കൂടുമ്പോള്‍ കൃത്യമായി ആവര്‍ത്തിക്കുന്നതായി കാണപ്പെടുന്നു. ഫാസ്റ്റ് റേഡിയോ ബര്‍ട്ടുകള്‍ അഥവാ എഫ്ആര്‍ബി...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാൽപത്തിയാറ് ലക്ഷം പിന്നിട്ടു, പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാൽപത്തിയാറ് ലക്ഷം പിന്നിട്ടു.മരണ സംഖ്യ എട്ട് ലക്ഷത്തി മുപ്പത്തി നാലായിരത്തി എഴുനൂറ്റി എഴുപത്തൊന്നായി ഉയർന്നു. 17,076,475 പേർ സുഖം പ്രാപിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 75000 പിന്നിട്ടു. ബുധനാഴ്ച 75995 പേർക്കാണ് രാജ്യത്ത്...

ആദ്യം ആഡംബര കാർ; ഇപ്പോൾ 7 കോടി രൂപ; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ രണ്ടാം തവണയും ബമ്പറടിച്ച് ഇന്ത്യക്കാരൻ

ദുബായ്: രണ്ടാം തവണയും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടി ഇന്ത്യക്കാരൻ. ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റി ഉദ്യോഗസ്ഥനായ നിതേഷ് സുഗ്‍നാനിയാണ് ബുധനാഴ്ച ദുബായ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നടത്തിയ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനെയ്ർ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയത്....
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img