ബെയ്‌റൂട്ട്: ആഗസ്റ്റ് 4 ന് ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനം ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷയുടെ ഒരു സൂചന നല്‍കുകയാണ് ബെയ്‌റൂട്ടില്‍ നിന്നും പുറത്തുവന്നിട്ടുള്ള ഒരു റിപ്പോര്‍ട്ട്.
ഒരു മാസം മുന്‍പ് ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ ജീവന്റെ തുടിപ്പ് സെന്‍സര്‍ ചെയ്തു.
കെട്ടിടത്തിന്റെ അടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരുടെ പക്കല്‍ ഉള്ള പ്രത്യേക...
ജനീവ: (www.mediavisionnews.in) 2021 പകുതി വരെ കൊവിഡ് 19 ന് വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിനായി കാത്തിരിക്കണമെന്ന് ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.
പരീക്ഷണത്തിലുള്ള ഒരു വാക്‌സിനും ഫലപ്രാപ്തിയില്ലെന്നും ഹാരിസ് അറിയിച്ചു. ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ 50 ശതമാനം പോലും ഉറപ്പുവരുത്താന്‍ ഇവയ്ക്കായിട്ടില്ലെന്നും ഹാരിസ് പറഞ്ഞു.
‘മൂന്നാഘട്ട പരീക്ഷണത്തിന്...
ആറായിരത്തോളം കന്നുകാലികളുമായി ചരക്കുകപ്പല്‍ മുങ്ങി. ന്യൂസീലന്‍ഡില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട ജാപ്പനീസ് ചരക്കു കപ്പലാണ് മുങ്ങിയത്. കിഴക്കൻ ചൈനാക്കടലിൽ കൊടുങ്കാറ്റുള്ള കാലാവസ്ഥയിൽ എഞ്ചിൻ തകരാറായിതെ തുടർന്നാണ് അപകടം. 43 ജീവനക്കാരും 6,000 കന്നുകാലികളുമാണ് കപ്പലിലുണ്ടായിരുന്നത്. രക്ഷാ കപ്പലുകളും വിമാനങ്ങളും നീന്തല്‍വിദഗ്ധരെയും ഉപയോഗിച്ച് നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മേസാക് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അതിശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ് ഉണ്ടായിരുന്നത്....
യുഎഇയിൽ നേരിയ ഭൂചലനം. ഫുജൈറ തീരത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 6:08 നാണ് ഭൂചലനമുണ്ടായത്. റിക്ചർ സ്കയിലിൽ 3.4 വ്യാപ്‌തി രേഖപ്പെടുത്തി. പലർക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
റിയാദ്: (www.mediavisionnews.in) വീട് തകർന്നുവീണ് റിയാദില്‍ മലയാളിയും തമിഴ്‍നാട്ടുകാരനും മരിച്ചു. വിവിധ രാജ്യക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ മൊത്ത - ചില്ലറ വ്യാപാര കേന്ദ്രങ്ങളിലൊന്നായ അതീഖയിൽ പച്ചക്കറി മാർക്കറ്റിന് സമീപം ചൊവ്വാഴ്‍ച രാത്രി 11.30ന് ആയിരുന്നു സംഭവം.
പാലക്കാട് എലുമ്പിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മരിച്ചത്. മരിച്ച മറ്റൊരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. തകർന്നുവീണ കെട്ടിട...
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിനായി യുഎഇയിൽ എത്തിയശേഷം അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന. വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് ഐപിഎൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതെന്ന് റെയ്ന വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിങ്സ് ഉടമകളുമായി അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ തള്ളിയ റെയ്ന, ചെന്നൈ...
ദുബായ്: ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മെഴ്‌സിഡസ് എസ് യു വിയുടെ ബോണറ്റിലെ 'കുഞ്ഞതിഥികള്‍' ചിറകുവിടര്‍ത്തി. ആഡംബര വാഹനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡിലെ പ്രാവിന്‍ കുഞ്ഞുങ്ങളാണ് പറന്നുതുടങ്ങിയത്.
കിളിക്കൂട് ശ്രദ്ധയില്‍പ്പെട്ട ദുബായ് കിരീടാവകാശി ദിവസങ്ങളായി ഈ വാഹനം ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുകയായിരുന്നു. മുട്ടകള്‍ വിരിഞ്ഞ വിവരം ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍...
തെരുവില്‍ അലഞ്ഞുനടക്കുന്ന നായയുടെ മേല്‍ കടുവയുടേതിന് സമാനമായ പെയിന്റ്. അജ്ഞാതന്റെ പ്രവര്‍ത്തിയില്‍ മലേഷ്യയില്‍ പ്രതിഷേധം ശക്തമാകുന്നു. നായയുടെ മേല്‍ പെയിന്റടിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മലേഷ്യയിലെ അനിമല്‍ അസോസിയേഷനായ പെര്‍സാത്വാന്‍ ഹായ്വാന്‍ രംഗത്തെത്തി.
സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘടന. മൃഗങ്ങളുടെ ശരീരത്തില്‍ കളര്‍ ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഈ നിറങ്ങള്‍ വിഷമുള്ളതാണെന്നും ഇത് മൃഗങ്ങളെ ബാധിക്കുമെന്നുമാണ്...
പാരിസ്: വിവാദങ്ങളും ആക്രമണങ്ങളും അടങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ഫ്രഞ്ച് ആക്ഷേപഹാസ്യമാസിക ഷാര്‍ലെ ഹെബ്ദോ. ''ഞങ്ങള്‍ ഒന്നും അവസാനിപ്പിച്ചിട്ടില്ല'' മാസികയുടെ ഡയറക്ടര്‍ ലോറെന്റ് സോറിസോ മുഖപ്രസംഗത്തില്‍ കുറിച്ചു. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 2015 ല്‍ ഷാര്‍ലെ എബ്ദോ മാസികയുടെ പാരിസിലെ ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റുകളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.
കാബു...
ശസ്ത്രക്രിയക്കിടെ റഷ്യന്‍ സ്വദേശിയായ സ്ത്രീയുടെ വായിലൂടെ പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെ. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പുറത്തെടുത്ത പാമ്പിന് ജീവനുണ്ടോ എന്നത് ദൃശ്യത്തിൽ നിന്നും വ്യക്തമല്ല.
ഡാജെസ്റ്റനിലെ ലെവാഷി എന്ന മലയോര ഗ്രാമത്തിൽനിന്നുള്ള സ്ത്രീയാണ് ദൃശ്യത്തിലുള്ളത് എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാമ്പുകൾ ഏറെയുള്ള പ്രദേശമായതിനാൽ വീടിനു പുറത്ത് ജനങ്ങൾ കിടന്നുറങ്ങരുതെന്ന് ഗ്രാമത്തിലുള്ളവർക്ക് നിർദ്ദേശമുള്ളതായാണ് റിപ്പോർട്ടുകൾ....
കോഴിക്കോട്: ഒറ്റപ്പദവിയെന്ന തീരുമാനം കര്‍ശനമാക്കി മുസ്‌ലിം ലീഗ്. മന്ത്രിമാരും എംഎല്‍എമാരും മറ്റ് പദവികള്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ഭാരവാഹി സ്ഥാനം ഒഴിയുന്നവരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തും. നേതൃയോഗത്തില്‍...