World

ഒറ്റ രാത്രികൊണ്ട് താരമായി മാറി; ഒരോവറിൽ അഞ്ച് സിക്സറടിച്ച രാജസ്ഥാൻ താരത്തിന്‍റെ പ്രതിഫലം അറിയണോ?

ഷാർജ: ആറു പന്തുകൊണ്ട് മത്സരത്തിന്‍റെ ഗതി മാറ്റി മറിച്ച താരമാണ് ഹരിയാനക്കാരനായ രാഹുൽ തെവാതിയ. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സ് ഇലവൻ ഉയർത്തിയ 224 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം തേടി ബാറ്റു ചെയ്യുകയായിരുന്നു രാജസ്ഥാൻ റോയൽസ്. എന്നാൽ കോട്ഡ്രെൽ എറിഞ്ഞ പതിനെട്ടാമത്തെ ഓവറിലെ അഞ്ചു പന്തുകളും സിക്സറിന് പായിച്ച തെവാതിയ ആ ഒരോറ്റ ഓവർകൊണ്ട്...

‘ഒരു പ്രത്യേക തരം മരംവെട്ടൽ’; കാഴ്ചക്കാരുടെ നെഞ്ചെടിപ്പേറ്റുന്ന വിഡിയോ

ഒരു മരംവെട്ടുന്ന വിഡിയോ കണ്ടത് ആറ് മില്യണിലേറെ ആളുകൾ ! ഈ വിഡിയോയിൽ മരംവെട്ടുന്നത് എങ്ങനെയെന്നതാണ് കാഴ്ചക്കാരെ ആകർഷിച്ചത്. അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ താരം റെക്‌സ് ചാമ്പ്യനാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ഇത്ര ഉയരമുള്ള പന വെട്ടുന്നത് കണ്ടിട്ടുണ്ടോ’ എന്നാണ് അദ്ദേഹം വിഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. നിലത്ത് നിന്ന് മരംവെട്ടുന്നതിന് പകരം ഈ വ്യക്തി മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്നാണ്...

ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇനി മൂന്ന് ദിവസം കൂടി; വിജയിയെ കാത്തിരിക്കുന്നത് 24 കോടി

അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിലെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി മൂന്ന് ദിവസം കൂടി മാത്രം ബാക്കി. ഒക്ടോബറില്‍ നറുക്കെടുപ്പ് നടക്കുന്ന 220-ാം സീരീസിലെ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള അവസാന തീയ്യതി സെപ്‍തംബര്‍ 30 ആണ്. ബുധനാഴ്‍ച രാത്രി 11.45വരെയാണ് ടിക്കറ്റുകളെടുക്കാനുള്ള അവസരം. 1.2 കോടി ദിര്‍ഹമാണ് (24 കോടിയിലധികം ഇന്ത്യന്‍ രൂപ)...

നരേന്ദ്ര മോദി അധികാരത്തിലുളള കാലത്ത് ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പരയ്ക്ക് സാധ്യതയില്ല’; ഷാഹിദ് അഫ്രീദി

ഇസ്‌ലാമാബാദ് (www.mediavisionnews.in): ഇടക്കിടെ വിവാദ പ്രസ്​താവനകളിലൂടെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്​ മുൻ പാക്​ ക്രിക്കറ്റ്​ താരം ഷാഹിദ്​ അഫ്രീദി. നരേന്ദ്ര മോദി ഇന്ത്യയുടെ ​പ്രധാനമന്ത്രിയായി തുടരുവോളം ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള ക്രിക്കറ്റ്​ ബന്ധം പുനരാരംഭിക്കാനാകില്ലെന്ന പുതിയ പ്രസ്​താവനയുമായിട്ടാണ്​ അഫ്രീദി ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്​. 'ഇന്ത്യയുമായി ക്രിക്കറ്റ് ബന്ധങ്ങൾ പുനഃരാരംഭിക്കാൻ പാകിസ്​താൻ സർക്കാർ എന്നും തയാറാണ്. പക്ഷേ, ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണം...

യുഎഇ ഞായറാഴ്ച മുതല്‍ വീണ്ടും ലോക്ക് ഡൗണിലേക്കോ?; അഭ്യൂഹങ്ങളോട് പ്രതികരിച്ച് മന്ത്രാലയം

അബുദാബി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം. വീണ്ടും ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന പ്രചാരണം പൂര്‍ണമായും വ്യാജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.  വ്യാജവാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ട്വിറ്ററില്‍ പങ്കുവെച്ചു കൊണ്ടാണ് മന്ത്രാലയം പ്രതികരിച്ചത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച മുതല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍...

ഐഎസ് ഭീകരരുമായി അടുപ്പം; നാല് കാസർഗോഡ് സ്വദേശികളെ യുഎഇ നാടുകടത്തി

കാസർഗോഡ്: (www.mediavisionnews.in) ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി. യുഎഇയിൽ നിരീക്ഷണത്തിലായിരുന്ന 9 കാസർഗോഡ് സ്വദേശികളിൽ നാല് പേരെയാണ് യുഎഇ പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂർ മേഖലയിലുള്ളവരാണ്. കാബൂളിലെ ഗുരുദ്വാറിൽ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയുന്ന  തൃക്കരിപ്പൂർ സ്വദേശി മുഹ്സിൻ, ജലാലാബാദ് ജയിലിൽ വെടിയുതിർത്ത് തടവുകാരെ മോചിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയായി എൻഐഎ കണ്ടെത്തിയ പടന്ന സ്വദേശി ഇജാസ് എന്നിവരുമായി...

ഐപിഎല്ലിനിടെ ദുഖവാര്‍ത്ത; ഓസീസ് മുന്‍ താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു; മരണം ഐപിഎല്‍ കമന്‍ററിക്കായി എത്തിയപ്പോള്‍

ആസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്ററും പ്രശസ്ത കമന്റേ്റ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. 59 വയസായിരുന്നു. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്റ കമന്ററി സംഘത്തില്‍ അംഗമായിരുന്നു ജോണ്‍സ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മുംബൈയിലെത്തിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ സംഘത്തിനൊപ്പമാണ് അദ്ദേഹം കളി പറഞ്ഞിരുന്നത്. 1984 മുതൽ 1992 വരെ നീണ്ടുനിന്ന എട്ട്​ വർഷത്തെ ക്രിക്കറ്റ്​...

ഉംറ തീർഥാടനം ഒക്ടോബർ നാല്​ മുതൽ; ആദ്യം ആഭ്യന്തര തീർഥാടകർക്ക്​ മാത്രം

റിയാദ്​​: (www.mediavisionnews.in) കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചരുന്ന ഉംറ തീർഥാടനം ഒക്ടോബർ നാല്​ മുതൽ പുനഃരാരംഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നാല്​ ഘട്ടമായി പുനഃസ്ഥാപിക്കുന്ന ഉംറയിൽ ആഭ്യന്തര തീർഥാടകർക്ക്​ മാത്രമാണ്​ അനുമതി. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ തീർഥാടകർക്ക് മാത്രം ഹറമിലെത്തി ഉംറ ചെയ്യാം. എന്നാൽ കൊവിഡ് പൂർണമായും ഇല്ലാതായെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ്...

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യം; ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ സൗദി നിർത്തി

റിയാദ്: (www.mediavisionnews.in) ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിർത്തി വെച്ചു. സൗദി വ്യോമയാന അതോറിറ്റി വിമാനക്കമ്പനികൾക്ക് ഇതുസംബന്ധിച്ച നിർദ്ദേശം കൈമാറി.  ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സർവീസുകൾ ഉണ്ടാവില്ല. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍റെ...

റിയാദ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

റിയാദ്: റിയാദ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ബത്ഹാ ക്ലാസിക് ഓഡിറ്റോറിയത്തിൽ വെച്ച് ജില്ലാ പ്രസിഡന്റ്‌ കെ.പി മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജോയിൻ സെക്രട്ടറി ഇബ്രാഹിം മഞ്ചേശ്വരം സ്വാഗതംപറഞ്ഞു. സെൻട്രൽ കമ്മിറ്റി ചെയർമാൻ സലാം സാഹിബ്‌ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സിപി മുസ്തഫ, ഷംസു പെരുമ്പട്ട, അസിസ്അടക്ക,...
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img